Search
  • Follow NativePlanet
Share
» »ഡല്‍ഹിയിൽ ഇത്രയും ചെലവേയുള്ളോ? 100 രൂപയിൽ കുറഞ്ഞ തുകയിൽ ഡൽഹിയിൽ ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ

ഡല്‍ഹിയിൽ ഇത്രയും ചെലവേയുള്ളോ? 100 രൂപയിൽ കുറഞ്ഞ തുകയിൽ ഡൽഹിയിൽ ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ

ഡൽഹി യാത്രകൾ പൊതുവേ ചെലവ് കുറഞ്ഞതാണ്. താമസം, ടാക്സി യാത്ര, മെട്രോ ടിക്കറ്റും ഭക്ഷണവും ഒക്കെ മറ്റു നഗരങ്ങളെയപേക്ഷിച്ച് ഇവിടെ നമ്മുടെ ബജറ്റ് നോക്കി തിരഞ്ഞെടുക്കാം. എന്നാൽ ഡൽഹി കറങ്ങി നടക്കുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ വിചാരിച്ചതിലും വേഗത്തിൽ പോക്കറ്റ് കാലിയാകാനുള്ള സാധ്യതയുണ്ട്. പ്രത്യേകിച്ച് ഷോപ്പിങ്ങും പെട്ടന്നുള്ള ഭക്ഷണ സാധ്യതകളും മുന്നിലെത്തുമ്പോൾ ആലോചിച്ച് ആരും സമയം കളയില്ല.

അതേസമയം ചെലവു കുറഞ്ഞ ഇടങ്ങൾ നോക്കി ഡൽഹിയിൽ ചുറ്റിനടക്കുക എന്നത് ചെലവുള്ള കാര്യമാണ്. എന്നാൽ ഇതൊക്കെ നേരത്തെ അറിഞ്ഞുവെച്ചാൽ യാത്ര സുഖകരമാക്കുകയും ചെയ്യാം. സ്മാരകങ്ങൾ, പാർക്കുകൾ, സ്ട്രീറ്റ് ഫുഡ് ഓപ്‌ഷനുകൾ, രസകരമായ നിരവധി ആക്‌റ്റിവിറ്റികൾ എന്നിങ്ങനെ ഡൽഹി യാത്ര ആസ്വദിക്കാൻ , അതും വെറും 100 രൂപയിൽ താഴെ ചെലവിൽ സാധിച്ചാലോ.. ഇതാ നൂറു രൂപയ്ക്ക് ഡൽഹിയിൽ നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ നോക്കാം.

Things You Can Do In Delhi In Under 100 Rupees

1. ചാന്ദ്നി ചൗക്കിൽ പ്രഭാത ഭക്ഷണം

നമ്മുടെ യാത്ര രാവിലെ ഭക്ഷണം കഴിച്ച് ആരംഭിക്കാം. നൂറു രൂപയിൽ താഴെ രുചികരമായ പ്രഭാത ഭക്ഷണം കിട്ടുന്ന ഇടങ്ങളിലൊന്ന് ചാന്ദ്നി ചൗക്ക് ആണ്. ഇവിടെ മിക്ക കടകളിലും 60 രൂപാ മുതൽ പറാത്തയും ഒപ്പം കറിയും ലഭിക്കും. വയറു നിറയെ കഴിക്കാൻ മാത്രം അളവിലുള്ളതിനാൽ കൂടുതൽ വിഭവങ്ങൾ പരീക്ഷിക്കേണ്ടിയും വരില്ല. വേണമെങ്കിൽ ആലു, ഗോപി തുടങ്ങിയ കറികളും നിങ്ങൾക്ക് മേടിക്കാം. കൂടെ ആളുണ്ടെങ്കിൽ നിങ്ങൾക്ക് ഒരുമിച്ച് മേടിച്ച് പങ്കിട്ടെടുക്കുകയും ചെയ്യാം.

2. ഒരു സിനിമ കാണേണ്ടെ?

ഡൽഹിയിൽ വന്ന് ഈ നഗരത്തിന്‍റെ പൾസും ആളുകളെയും അറിയണമെങ്കിൽ അതിനു യോജിച്ച കാര്യം ഒരു സിനിമ കാണാൻ സാധാരണക്കാർ കയറുന്ന തിയേറ്ററിൽ കയറുക എന്നതാണ്. ന്യൂഡൽഹി ദര്യഗഞ്ചിലെ ഡിലൈറ്റ് സിനിമ എന്ന തിയേറ്ററിൽ നിങ്ങൾക്ക് പോകാം. ഇവിടെ എല്ലാ ഷോയ്ക്കും വെറും 85 രൂപാ മുതലാണ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്.

പഴയതും പുതിയതുമായ സിനിമകൾ ഇവിടെ പ്രദർശിപ്പിക്കുന്നുണ്ട്. ബജറ്റ് യാത്രക്കാർക്ക് ഇവിടം തിരഞ്ഞെടുക്കാൻ പറ്റിയ മറ്റൊരു കാരണം ഏത സമയത്തെ ഷോയ്ക്കും 85 രൂപയുടെ ടിക്കറ്റ് ലഭിക്കും എന്നതാണ്. അതുകൊണ്ട് നിങ്ങൾക്ക് സമയം നോക്കി പോയാൽ മാത്രം മതി.

3. ഷോപ്പിങ് സരോജിനി മാർക്കറ്റിൽ

ഡൽഹി ഷോപ്പിങ്ങിന് പറ്റിയ സ്ഥലങ്ങളിൽ ഒന്ന്
സരോജിനി മാർക്കറ്റ് ആണ്. തുണിത്തരങ്ങൾ ഏറ്റവും കുറഞ്ഞ നിരക്കിൽ ഇവിടുന്ന് മേടിക്കാം. ഒരുപാട് വസ്ത്രങ്ങൾ മേടിക്കാനാണ് പ്ലാനെങ്കിൽ തിങ്കളാഴ്ച വരാൻ ശ്രദ്ധിക്കണം. ടീ-ഷർട്ടുകൾ, വസ്ത്രങ്ങൾ, ഹൂഡികൾ, ബനിയൻ, പാന്‍റ്സ് എന്നിങ്ങനെ ഏതു ഉടുപ്പുകളും ലഭിക്കുന്ന നിരവധി കടകൾ സരോജിനി മാർക്കറ്റ് മണ്ടേ മാർക്കറ്റിൽ ലഭിക്കും. 50 രൂപാ മുതല്‍ ഇവിടെ വസ്ത്രം ലഭിക്കും.

4. നോര്‍ത്ത് ക്യാംപസ് ഭക്ഷണം

ഫാൻസി റസ്റ്റോറന്‍റുകളിൽ കയറാൻ പൈസയില്ലെങ്കിലും ഡൽഹിയിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ വളരെ മികച്ച ഭക്ഷണം ലഭിക്കുന്ന സ്ഥലങ്ങളിലൊന്ന് നോര്‍ത്ത് ക്യാംപസ് ആണ്. ഏറ്റവും താങ്ങാവുന്ന വിലയിൽ സ്വാദിഷ്ടമായ ഭക്ഷണം വാഗ്ദാനം നോർത്ത് ക്യാംപസിൽ ഉറപ്പാണ്. മട്ടൺ ദോശ, കട്ട്‌ലറ്റ്, പൂരി, ചോള ബട്ടൂരെ എന്നിങ്ങനെ നിരവധി വിഭവങ്ങള് നൂറു രൂപയിൽ താഴെ നിങ്ങൾക്ക് ലഭിക്കും. ഇവയെല്ലാം അതീവ രുചികരമാണെന്ന് പറയേണ്ടില്ലല്ലോ അല്ലേ.

5. പുരാണാ ഖില ലൈറ്റ് ആൻഡ് സൗണ്ട് ഷോ

കുറഞ്ഞ തുകയിൽ ഡൽഹിയിൽ എക്സ്പ്ലോർ ചെയ്യാൻ പറ്റിയ സ്ഥലം പുരാണാ ഖില ആണ്. പുരാണാ ഖില ലൈറ്റ് ആൻഡ് സൗണ്ട് ഷോ ഇതിന്‍റെ ചരിത്രവും പാരമ്പര്യവും മനസ്സിലാക്കാൻ രഹായിക്കുന്ന ഒരു ഷോയാണ്. മുഗൾ കാലഘട്ടത്തിൽ നിന്ന് ബ്രിട്ടീഷ് കാലഘട്ടത്തിലേക്കുള്ള ഒരു യാത്രയാണ് ഇത്. ലേസർ, പ്രൊജക്ഷൻ സാങ്കേതികവിദ്യകൾ , ത്രിഡി എന്നിവ നിറഞ്ഞ ഈ ഷോയ്ക്ക് 100 രൂപായാണ് നിരക്ക്.

6. ഇന്ത്യാ ഗേറ്റിലെ സൂര്യോദയം

ഡൽഹിയിലെ വൈകുന്നേരം ഫലപ്രദമായി കുറഞ്ഞ നിരക്കിൽ ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ ഇടം ഇന്ത്യാ ഗേറ്റ് ആണ്. വൈകിട്ട് ഇവിടെ വന്നിരുന്ന് ഒരു ചായയൊക്കെ കുടിച്ച് തിരക്ക് ആസ്വദിച്ച് സ്വസ്ഥമായി ഇരിക്കാം. സൂര്യാസ്തമയം കാണാൻ കഴിയുന്ന വിധത്തിൽ വേണം വരാൻ.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: delhi budget trip travel ideas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+