Search
  • Follow NativePlanet
Share
» »ഡല്‍ഹി - ഹരിദ്വാര്‍ ബസ് യാത്രയേക്കുറിച്ച്

ഡല്‍ഹി - ഹരിദ്വാര്‍ ബസ് യാത്രയേക്കുറിച്ച്

By Maneesh

ട്രെയിന്‍ ടിക്കറ്റ് കിട്ടാത്ത സാഹചര്യത്തില്‍ ഡല്‍ഹിയില്‍ നിന്ന് ഹ‌രിദ്വാറിലേക്ക് യാത്ര ചെയ്യാന്‍ ബസുകളെ ആശ്രയിക്കുക എന്നതാണ് ‌ഫലപ്രദമായ വഴി. ഇന്ത്യയിലെ തന്നെ പ്രശസ്തമായ തീര്‍ത്ഥാടന കേന്ദ്രമായ ഹ‌രിദ്വാറിലേക്ക് തിരക്കൊഴിഞ്ഞ് പോകാം എന്ന് വിചാരിച്ചാല്‍ ഒരിക്കലും നടക്കാത്ത കാര്യമാണ്.

ഡല്‍ഹിയില്‍ നിന്ന് ബസില്‍ ഹരുദ്വാറിലേക്ക് ആറുമുതല്‍ ഏ‌ഴുമണിക്കൂര്‍ വരെ യാത്ര ചെയ്യേണ്ടതുണ്ട്. യാത്രയ്ക്കിടെ ഉ‌ച്ച ഭക്ഷണത്തിനും മറ്റുമായി കുറച്ച് സമയം ബസ് നിര്‍ത്തിയിടാറുണ്ട്.

ഡല്‍ഹിയില്‍ നിന്ന് യാത്ര

ഡ‌ല്‍ഹിയിലെ കശ്മീരി ഗേറ്റ് ഇന്റര്‍ സ്റ്റേറ്റ് ബസ് ടെര്‍മിനലില്‍ നിന്നാണ് ഹരുദ്വാറിലേക്കുള്ള ബസുകള്‍ പുറപ്പെടുന്നത്. രാവിലെ എട്ടുമണി മുതല്‍ രാത്രി 11. 30 വരെ ഡല്‍ഹിയില്‍ നിന്ന് ഹ‌രിദ്വാറിലേക്ക് ബസുകള്‍ പുറപ്പെടുന്നുണ്ട്.

Delhi to Haridwar by Bus

Photo Courtesy: Prashant Chauhan

ബസുകളേക്കുറിച്ച്

ഡ‌ല്‍ഹിയില്‍ നിന്ന് ഹ‌രി‌ദ്വാറിലേ‌ക്ക് സര്‍ക്കാര്‍ ബസുകളും പ്രൈവറ്റ് ബസുകളും സര്‍വീസ് നടത്തുന്നുണ്ട്. പ്രൈവറ്റ് ബസുകളെ അപേക്ഷിച്ച് സര്‍ക്കാര്‍ ബസുകളില്‍ കുറഞ്ഞ നിരക്കാണ് ഈടാക്കുന്നത്. വോള്‍വോ എസി, എസി ഡിലക്സ്, സെമി ഡിലക്സ്, ഓര്‍ഡിനറി ബസുകള്‍ ഇവിടെ സര്‍വീസ് നടത്തുന്നുണ്ട്.

സര്‍ക്കാര്‍ ബസ്

ഉത്തര്‍ഖ‌ണ്ഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷ‌ന്റെ ബസുകളാണ് കൂടുതലായും ഡല്‍ഹിയില്‍ നിന്ന് ഹ‌രിദ്വാറിലേക്ക് സര്‍വീസ് നടത്തുന്നത്. ബസ്ടിക്കറ്റുകള്‍ മുന്‍കൂട്ടി ഓണ്‍ലൈനിലും ബുക്ക് ചെയ്യാവുന്നതാണ്. ഡല്‍ഹിയില്‍ നിന്ന് രാവിലെ 11 മണിക്ക് ഒരു വോള്‍വൊ ബസ് പുറപ്പെടുന്നുണ്ട്. വൈകുന്നേരം ആറുമണിയോടെയാണ് ബസ് ഹ‌രിദ്വാറില്‍ എത്തിച്ചേരുന്നത്.

Delhi to Haridwar by Bus

Photo Courtesy: mckaysavage

നിരക്കുകള്‍

ഏകദേ‌ശം മുന്നൂറ് രൂപ മുതല്‍ എണ്ണൂറ് രൂപ വരെയാണ് ഹ‌രിദ്വാറിലേക്കുള്ള ബസുകളുടെ നിരക്ക്. രാത്രി യാത്ര ചെയ്യുകയാണെങ്കില്‍ സ്ലീപ്പര്‍‌/സെമി സ്ലീപ്പര്‍ ബസുകള്‍ ലഭ്യമാണ്.

ഹരിദ്വാറിനേക്കുറിച്ച് വിശദമാ‌യി മനസിലാക്കാന്‍

അലഞ്ഞ് നടക്കാന്‍ കൊതിക്കുന്നവര്‍ക്ക് ഹരിദ്വാറിലേക്ക് പോകാം

ഹരിദ്വാറില്‍ മണികള്‍ മുഴങ്ങുമ്പോള്‍

ഹരിദ്വാറിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പരിചയപ്പെടാം

ഹരിദ്വാറിന് സമീപത്തെ സ്ഥലങ്ങള്‍

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+