ഓരോ ദിവസം വളരെ ആശങ്കാജനകമായ അവസ്ഥയിലൂടെയാണ് രാജ്യം കടന്നു പോകുന്നത്, പ്രത്യേകിച്ച് തലസ്ഥാനമായ ഡൽഹി. വായു മലിനീകരണം അതിന്‍റെ ഏറ്റവും മോശം അവസ്ഥയിൽ ആണ് ഇപ്പോൾ ഡല്‍ഹിയെ ബാധിച്ചിരിക്കുന്നത്. അതിരൂക്ഷമായ അന്തരീക്ഷ മലിനീകരണം ഡല്‍ഹിയെ ശ്വാസം മുട്ടിച്ചുകൊണ്ടിരിക്കുകയാണ്. ശുദ്ധവായു ശ്വസിക്കാനാവുന്നില്ലെന്നു മാത്രമല്ല, ശ്വാസം മുട്ടിക്കുന്ന വിധത്തിൽ മലിനമായ വായു രോഗവസ്ഥയിലേക്കും കൂടിയാണ് ആളുകളെ എത്തിക്കുന്നത്.
ഡൽഹി മാത്രമല്ല, ലോകത്തിലെ തന്നെ ഏറ്റവും മലിനീകരണം നിറഞ്ഞ പത്തിടങ്ങളിൽ മൂന്നു നഗരങ്ങളാണ് ഇന്ത്യയിൽ നിന്നു മാത്രമുള്ളത്. വളരെ ഗുരുതതരമായ സാഹചര്യത്തിലൂടെ കടന്നു പോകുമ്പോഴും പ്രതിസന്ധിയില് നിൽക്കാനല്ലാതെ മറ്റൊന്നും നമുക്ക് സാധിക്കുന്നില്ല. എത്ര നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടും വീണ്ടും ഇങ്ങനെ തന്നെ സംഭവിക്കുന്നതും പതിവായിട്ടുണ്ട്. ദീപാവലി കൂടി ഇങ്ങെത്തിയതോടെ ദുരിതം ഇനിയും കൂടാനാണ് സാധ്യത.

ഇന്ത്യയിലെ ഏറ്റവും മലിനമായ നഗരങ്ങൾ
വായുവിന്റെ ഗുണനിലവാരം കണക്കാക്കുന്ന സ്വിസ് ഗ്രൂപ്പായ ഐക്യു എയർ പുറത്തുവിട്ട കണക്ക് പ്രകാരം ലോകത്തിലെ ഏറ്റവും മലിനമായ പത്ത് നഗരങ്ങളിൽ മൂന്നെണ്ണവും ഇന്ത്യയിൽ നിന്നാണ്. ന്യൂ ഡൽഹി, കൊൽക്കത്ത, മുംബൈ എന്നിവയാണവ.
ഡൽഹി
ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് ഡൽഹിയുടെ എയർ ക്വാളിറ്റി ഇൻഡക്സ് എന്നത് 455 ആണ്. വരും ദിവസങ്ങളിൽ ഇത് വീണ്ടും കൂടാനാണ് സാധ്യത. എക്യുഐ 401നും 500 നുമിടയില്‍ വരുന്നതിനെ ഗുരുതരം എന്നാണ് പറയുന്നത്. ഡൽഹിയിൽ ജീവിക്കുന്വർ ഴളരെ പ്രതിസന്ധികളിലൂടെയാണ് കടന്നു പോകുന്നത്. പല മാർഗ്ഗ നിര്‍ദ്ദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ടെങ്കിലും ഒന്നും ഫലപ്രദമല്ലാത്ത ഒരവസ്ഥയാണ് ഇവിടുത്തേത്. സ്കൂളുകളിൽ ക്ലാസുകൾ ഓൺലൈൻ ആക്കിയതും ആളുകളോടം എൻ94 മാസ്ക് ധരിക്കാൻ ആവശ്യപ്പെട്ടും അധികം പുറത്തിറങ്ങാതെ വീടിനുള്ളിൽ ചെലവഴിക്കുന്നതും പൊതുഗതാഗതം ഉപയോഗിക്കുന്നതും ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ നിലനിൽക്കുന്നു,
കൊൽക്കത്ത
ഇന്ത്യയിലെ മലിനമായ നഗരങ്ങളിൽ രണ്ടാമത് കൊൽക്കത്തയാണ്. ഏറ്റവും പുതിയ കണക്കനുസരിച്ച് മുൻ ദിവസങ്ങളിലേക്കാൾ എയർക്വാളിറ്റി ഇൻഡക്സ് എന്നത് കുറഞ്ഞ് ബുധനാഴ്ചത്തെ കണക്കനുസരിത്ത് അത് 198 ആയി കുറഞ്ഞിട്ടുണ്ട്.
മുംബൈ
പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന മൂന്നാമത്തെ ഇന്ത്യൻ നഗരം മുംബൈ ആണ്. നിലവിലെ എക്യു ഇൻഡക്സ് 167 മായി പട്ടികയിൽ ആറാം സ്ഥാനം മുംബൈക്കുണ്ട്.
ലോകത്തിലെ ഏറ്റവും മലിനമായ പത്ത് നഗരങ്ങൾ
1. ലാഹോര്‍ പാക്കിസ്ഥാന്‍
2. ഡൽഹി, ഇന്ത്യ
3.കറാച്ചി, പാക്കിസ്ഥാൻ
4. ധാക്ക, ബംഗ്ലാദേശ്
5. കൊൽക്കത്ത, ഇന്ത്യ
6. മുംബൈ, ഇന്ത്യ
7. ജക്കാർത്ത, ഇന്തോനേഷ്യ
8. ഹനോയ്, വിയറ്റ്നാം
9. ബാഗ്ദാദ്, ഇറാഖ്
10. ഹോ ചിമിൻ സിറ്റി, വിയറ്റ്നാം
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












