Search
  • Follow NativePlanet
Share
» »ഡൽഹിയിലെ മഴക്കാലം.. നടന്ന് ആസ്വദിച്ച് കാണാം, ചരിത്രയിടങ്ങളിലൂടെ മഴനനഞ്ഞ് ഒരു പൈതൃക യാത്ര

ഡൽഹിയിലെ മഴക്കാലം.. നടന്ന് ആസ്വദിച്ച് കാണാം, ചരിത്രയിടങ്ങളിലൂടെ മഴനനഞ്ഞ് ഒരു പൈതൃക യാത്ര

തണുപ്പു നിറഞ്ഞ കാറ്റും മേഘാവൃതമായ ആകാശവും ഇപ്പോൾ താഴെ വീണേക്കാമെന്നു തോന്നിക്കുന്ന മഴമേഘങ്ങളും ഒക്കെയായി ഡൽഹി മഴക്കാലം ആസ്വദിക്കുകയാണ്. മേഘവൃതമായ ആകാശങ്ങള്‌ ചൂടിന മൊത്തത്തിൽ മറച്ചു വച്ചിരിക്കുകയാണ്. അല്പം മഴ നനയേണ്ടി വന്നാലും ചൂട് ഇല്ലല്ലോ എന്ന ആശ്വാസമാണ് പലര്‍ക്കും. മാത്രമല്ല, ധൈര്യമായി പുറത്തിറങ്ങി ആശ്വാസത്തോടെ നടക്കുകയും ചെയ്യാം. എങ്കിൽ ഈ നടത്തത്തിൽ മഴക്കാലത്തെ ഡൽഹിയെ പരിചയപ്പെടുന്ന വിധത്തിലാക്കിയാലോ..

അധികം അലമ്പില്ലാതെ മഴ പെയ്യുന്ന നേരം നോക്കി പുറത്തിറങ്ങി കാഴ്തകൾ കാണാൻ തുടങ്ങാം. വെയിലില്ലാത്തതിനാൽ ക്ഷീണം തോന്നില്ല എന്നു മാത്രമല്ല, യാത്ര ഭൂരിഭാഗവും നടത്തമായതിനാൽ ഗതാഗതക്കുരുക്ക് നിങ്ങളെ ബാധിക്കുകയുമില്ല. അപ്പോൾ നമുക്ക് നടക്കാം. ഡൽഹിയുടെ ചരിത്രവും പൗരാണികതയും കണ്ടും അറിഞ്ഞും ഒരു ഹെറിറ്റേജ് വാക്ക്.

Heritage Walk In The Rain To Explore The Capital

ഒരുപാട് സ്ഥലങ്ങളോ എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള ഇടങ്ങളോ ഒന്നും ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല. മറിച്ച് വിദേശികളും സ്വദേശികളും ഒരുപോലെ ഇഷ്ടപ്പെടുന്ന, സന്ദർശിക്കാൻ ആഗ്രഹിക്കുന്ന പ്രധാന ഇടങ്ങൾ മാത്രം ഉൾക്കൊള്ളിച്ച ഒരു പട്ടികയാണിത്. നടന്നു കാണത്തക്ക വിധത്തിലുള്ള ഇടങ്ങളായതിനാൽ നിങ്ങളെ നിരാശപ്പെടുത്തുകയും ഇല്ല. ഒപ്പം മനോഹരമായ ഫോട്ടോകൾ പകർത്തുകയും ചെയ്യാം.

ഹുമയൂണിന്‍റെ ശവകുടീരം

ഡൽഹി ഹെറിറ്റേജ് യാത്രകളിൽ ആദ്യം ഉൾപ്പെടുത്തേണ്ട സ്ഥലമാണ് ഹുമയൂണിന്‍റെ ശവകുടീരം. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ആദ്യത്തെ ഉദ്യാന ശവകുടീരമായ ഇവിടം 16-ാം നൂറ്റാണ്ടിലാണ് നിർമ്മിക്കപ്പെട്ടത്. ഇതും സമീപത്തെ മറ്റു നിർമ്മിതികളും നമ്മെ അക്കാലത്തേയ്ക്ക് കൊണ്ടുപോകും. ഹുമയൂണിന്‍റെ പത്നിയായ ഹമീദ ബാനു ബീഗം ആണ് ഭർത്താവിനോടുള്ള ഇത് നിർമ്മിച്ചത്. അതിമനോഹരവും സമ്പന്നവുമായ വാസ്തു വിദ്യയാണ് ഇതിന്റെ ആകർഷണം. ഇതിനു ചുറ്റിലുമായി വേറെയും ശവകുടീരങ്ങളും മറ്റു നിർമ്മിതികളും ഉണ്ടെങ്കിലും അതിനൊന്നുമില്ലാത്ത ആകർഷണം ഹുമയൂണിന്‍റെ ശവകുടീരത്തിനുണ്ട്.

Delhi Monsoon Trip

ഡൽഹിയിലെ നിസാമുദ്ദീൻ ഈസ്റ്റില്‍ ആണ് ഹുമയൂണിന്‍റെ ശവകുടീരം സ്ഥിതി ചെയ്യുന്നത്. ജവഹർലാൽ നെഹ്റു സ്റ്റേഡിയം ആണ് അടുത്തുള്ള മെട്രോ സ്റ്റേഷൻ. രാവിലെ 6.00 മുതൽ വൈകിട്ട് 6.00 വരെയാണ് പ്രവേശന സമയം.

കുത്തബ് മിനാർ

ഒരു നീണ്ട നടത്തവും വിശ്രമവും ഒക്കെ വേണ്ടി വരും കുത്തബ് മിനാറും അതിനടുത്ത കാഴ്ചകളും കണ്ട് തീർക്കണമെങ്കിൽ. യുനെസ്കോയുടെ ലോകപൈതൃകകേന്ദ്രങ്ങളുടെ പട്ടികയിൽ ഇടം നേടിയ ഖുത്ബ് മിനാര്‌ ഡല്‍ഹിയിലെ കാണേണ്ട കാഴ്ച തന്നെയാണ്. ദക്ഷിണദില്ലിയിലെ മെഹ്റോളിയിലെ ഖുത്ബ് സമുച്ചയത്തിലാണ്‌ ഇത് സ്ഥിതി ചെയ്യുന്നത്. ഇഷ്ടികകൊണ്ടുനിര്‍മ്മിച്ച ലോകത്തിലെ ഏറ്റവും ഉയരമേറിയ മിനാരമാണ് ഖുത്തബ് മിനാര്‍. 72.5 മീറ്റർ ആണ് ഈ ഗോപുരത്തിന്റെ നീളം. രാവിലെ 7.00 മുതൽ വൈകിട്ട് 6.00 വരെയാണ് പ്രവേശന സമയം. കുത്തബ് മിനാർ ആണ് അടുത്തുള്ള മെട്രോ സ്റ്റേഷൻ.

ജമാ മസ്ജിദ്

ഡല്‍ഹിയിൽ ചെന്നാൽ നിർബന്ധമായും കാണേണ്ട സ്ഥലമാണ് ജമാ മസ്ജിദ്. മസ്ജിദിന്‍റെ നിർമ്മിതിയും ചരിത്ര പ്രാധാന്യവും മാത്രല്ല, അതിനു സമീപത്തെ പ്രദേശങ്ങളും മാർക്കറ്റുകളും ഒക്കെ കാണാനുണ്ട്. എന്തും കിട്ടുന്ന ചാന്ദിനി ചൗും ചോർ മാർക്കറ്റും മുതൽ നാടൻ രുചികൾ ലഭിക്കുന്ന ഫൂഡ് മാർക്കറ്റുകൾ ഇവിടെ കാണാം. രാവിലെ 7.00 മുതൽ 12.00 മണി വരെയും ഉച്ചയ്ക്ക് 1.30 മുതൽ 6.00 മണി വരെയുമാണ് പ്രവേശിക്കാൻ സാധിക്കുന്നത്.

heritage wallking places in delhi

ചെങ്കോട്ട

ചെങ്കോട്ട അഥവാ ലാൽ ക്വില മുഗൾ ചക്രവർത്തി ഷാജഹാൻ 1649ൽ ആണ് നിർ‌മിച്ചത്. കില ഇ മുഅല്ല എന്നാണ് ഉറുദു ഭാഷയിൽ ഷാജഹാൻ ഇതിനെ വിളിച്ചത്. ചുവന്ന കല്ലിൽ നിർമ്മിച്ചിരിക്കുന്നതിനാലാണ് ചെങ്കോട്ട എന്ന പേരുവന്നത്. പടിഞ്ഞാറുവശത്തുള്ള ലാഹോറി ഗേറ്റ് ആണ് കോട്ടയുടെ പ്രധാന പ്രവേശന കവാടം. രണ്ടര കിലോമീറ്റർ വിസ്തൃതിയിലാണ് ഇത് നീണ്ടു കിടക്കുന്നത്. രാവിലെ 9.30 മുതൽ വൈകിട്ട് 4.30 വരെയാണ് ഇവിടേക്കുള്ള പ്രവേശന സമയം. ഏറ്റവും അടുത്തുള്ള മെട്രോ സ്റ്റേഷൻ ചാന്ദിനി ചൗക്ക്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: delhi rain history
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+