സാഹസിക യാത്രകൾക്കായി ഒരുങ്ങിയിരിക്കുന്ന സഞ്ചാരികള്‍ക്കിതാ ഒരു സന്തോഷ വാർത്ത.
ഇന്ത്യയിലെ ഏറ്റവും സാഹസിക പാതകളിലൊന്നും ദൈർഘ്യമേറിയതുമായ ഡൽഹി-ലേ റൂട്ടിൽ ഓർഡിനറി ബസ് സർവീസ് പുനരാരംഭിച്ചു. ലോകത്തിലെ തന്നെ ഏറ്റവും വെല്ലുവിളിയുയർത്തുന്ന പാതയിലൂടെ യാത്ര ചെയ്യുന്ന ബസ് സർവീസാണിത്. ഡൽഹിയെ മണാലി വഴി ലേയുമായി ബന്ധിപ്പിക്കുന്ന ഈ ബസ് സർവീസ് 9 മാസങ്ങൾക്കു ശേഷമാണ് പുനരാംരഭിച്ചത്.
ഡൽഹിയിൽ നിന്നും മണാലി വഴി കീലോങ് എത്തി അവിടെ ഹാൾട്ട് ചെയ്ത ശേഷം ലേയിലേക്ക് യാത്ര തുടരുന്ന വിധത്തിലാണ് സര്‍വീസ് ക്രമീകരിച്ചിട്ടുള്ളത്. ഡൽഹി-മണാലി-സർച്ചു-ലേ റൂട്ടിൽ 1026 കിലോമീറ്ററാണ് ബസ് സർവീസ് നടത്തുന്നത്. ഏകദേശം33 മുചൽ 36 മണിക്കൂർ വരെ മുകളിൽ യാത്രസമയമുണ്ട്. ഡല്‍ഹിയിൽ നിന്ന് കീലോങ് വരെ എച്ച്ആർസിടിസി വെബ്സൈറ്റ് വഴി ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യുവാൻ സാധിക്കും.

കീലോങ്ങിൽ നിന്നും ലേയിലേക്കുള്ള ടിക്കറ്റ് കീലോങ് കൗണ്ടറുകളിൽ നിന്നെടുക്കാം. 1736 രൂപയാണ് ഡൽഹി-ലേ ആകെ ടിക്കറ്റ് നിരക്ക്. ഡൽഹിയിൽ നിന്ന് കീലോങ് വരെ 1,065 രൂപ വരും. സാധാരണ യാത്രക്കാരെ ഉദ്ദേശിച്ചുള്ള സർവീസ് ലേയിലെ ഏറ്റവും മനോഹരമായ കാഴ്ചകളിലൂടെയാണ് കടന്നു പോകുന്നത്.
ഡൽഹിയിലെ ഇന്‍റർസ്റ്റേറ്റ് ബസ് ടെർമിനസിൽ (ISBT) നിന്ന് എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് 3.45ന് സർവീസ് ആരംഭിക്കും. സമലഖയിൽ 4.10, ബിലാസിപൂരിൽ പുലർച്ചെ 4.00 മണി, മാണ്ഡിയില് 5.30, പാണ്ഡോയിൽ 6.00, ബൂന്ദറിൽ 6.30, കുളു- 7.00, മണാലിയിൽ 8.00, കീലോങ്ങിൽ രാവിലെ 10.30 എന്നിങ്ങനെയാണ് എത്തിച്ചേരുന്ന സമയം. കീലോങ്ങിൽ നിർത്തിയിട്ട ശേഷം പിറ്റേന്ന് പുലർച്ചെ 5.00 മണിക്ക് യാത്ര പുനരാരംഭിച്ച് രാത്രി 7.00 മണിക്ക് ലേയിൽ എത്തും.
തിരികെ ലേയില്‍ നിന്നും പുലർച്ചെ 4.00 മണിക്ക് ആരംഭിക്കുന്ന സർവീസ് വൈകിട്ട് 6.00 മണിയോടെ കീലോങ്ങിലെത്തും. അവിടെ രാത്രി നിർത്തിയിട്ട ശേഷം രാവിലെ 10.30ന് യാത്ര പുനരാരംഭിക്കും. മണാലിയിൽ 1.35 pm, കുളുവിൽ 2.48, ചണ്ഡിഗഡ് 43 ൽ 11.40, അംബാല കന്‍റോൺമെന്‍റിൽ പുലർച്ചെ 1.45 am, പിപാലിയിൽ 2.30, നിലോഖേരിയിൽ 4.00, കർനാൽ 4.40, പാനിപത് 5.00, ഡൽഹി ഐഎസ്ബിടി കാശ്മീരി ഗേറ്റിൽ രാവിലെ 7.40 എന്നങ്ങനെയാണ് എത്തിച്ചേരുന്ന സമയം.
ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ ബസ് സർവീസ്
രാജ്യത്തെ ഏറ്റവും ദൈർഘ്യമേറിയ ബസ് യാത്രകളിലൊന്നായാണ് ഡല്‍ഹി-ലേ യാത്ര അറിയപ്പെടുന്നത്. ചുരങ്ങളിലൂടെയും ലാഹുൽ-സ്പിതിയുടെ തണുത്ത മരുഭൂമികളിലൂടെയും കടന്നു പോകുന്ന ഈ യാത്രയിൽ
റോത്താങ് പാസ് , ബരാലച്ച ലാ (4,883 മീറ്റർ), ലാചലുങ് ലാ (5,065 മീറ്റർ), തങ്‌ലാങ് ലാ (5,328 മീറ്റർ) എന്നി ചുരങ്ങളിലൂടെയും ബസ് സഞ്ചരിക്കുന്നു.

5 ജീവനക്കാർ
ഡൽഹി-ലേ റൂട്ടിലെ യാത്രയ്ക്ക് രണ്ട് കണ്ടക്ടർമാരും മൂന്ന് ഡ്രൈവർമാരും ഉൾപ്പെടെ അഞ്ച് ജീവനക്കാരാണ് ഉണ്ടായിരിക്കുകയെന്നാണ് ട്രിബൂണ്‍ ഇന്ത്യ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഡൽഹിയിൽ നിന്നു പുറപ്പെടുമ്പോൾ ആജ്യ ഡ്രൈവർ കീലോങ് വരെയും രണ്ടാമത്തെ ഡ്രൈവർ കീലോങ്ങിൽ നിന്നും സുന്ദർനഗര്‍ വരെയും സുന്ദർനഗർ മുതൽ ഡല്‍ഹി വരെ മൂന്നാമത്തെയും ഡ്രൈവർ വണ്ടിയെടുക്കും.
ഡല്‍ഹി-കീലോങ്-ലേ യാത്ര ഒറ്റനോട്ടത്തിൽ
റൂട്ട്- ഡൽഹി-മണാലി-സർച്ചു-ലേ
ദൂരം: 1,072 കിലോമീറ്റർ
ഹാൾട്ട്- കീലോങ്
യാത്രാ സമയം- 33-36 മണിക്കൂർ
ടിക്കറ്റ് - 1740 രൂപ
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














