Search
  • Follow NativePlanet
Share
» » ഡൽഹിയിലെ അറിയപ്പെടാത്ത ചരിത്രയിടങ്ങൾ നടന്നു കാണാം, ഹെറിറ്റേജ് വാക്ക് ഫെസ്റ്റുമായി ഡൽഹി ടൂറിസം... ഇതാണ് ചാൻസ്

ഡൽഹിയിലെ അറിയപ്പെടാത്ത ചരിത്രയിടങ്ങൾ നടന്നു കാണാം, ഹെറിറ്റേജ് വാക്ക് ഫെസ്റ്റുമായി ഡൽഹി ടൂറിസം... ഇതാണ് ചാൻസ്

ചരിത്രയിടങ്ങളുടെയും കാഴ്ചകളുടെയും ഒരു ഖനിയാണ് തലസ്ഥാനമായ ഡല്‍ഹി. ഇന്ത്യാ ഗേറ്റ്, കുത്തബ് മിനാർ, രാഷ്ട്രപതി ഭവൻ, ജമാ മസ്ജിദ്, രാജ് ഘട്ട്, പുരാന ഖ്വില എന്നിങ്ങനെ സഞ്ചാരികള്‍ക്ക് പരിചിതമായ ഇടങ്ങൾ കൂടാതെ, അധികമാരാലും അറിയപ്പെടാത്ത നിരവധി സ്ഥലങ്ങളും ഇവിടെയുണ്ട്. പലപ്പോഴും ഇങ്ങനെയുള്ള ഇടങ്ങൾ തേടിപ്പോകണമെന്ന് ആഗ്രഹിച്ചാലും അത് സാധിക്കാറില്ല. എന്നാലിതാ, ഡല്‍ഹിയുടെ കാണാത്ത ചരിത്രക്കാഴ്ചകളിലേക്ക് ഒരു യാത്ര ഒരുക്കുകയാണ് ഡല്‍ഹി ടൂറിസം വകുപ്പ്.

ഡല്‍ഹിയുടെ സമ്പന്നമായ ചരിത്രവും ചരിത്രയിടങ്ങളും പ്രോത്സാഹിപ്പിക്കുക, അധികമാകരും കാണാത്ത ഇടങ്ങൾ സഞ്ചാരിക‍ൾക്ക് പരിചയപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ഡൽഹി ടൂറിസത്തിന്‍റെ 'ഹെറിറ്റേജ് വാക്ക് ഫെസ്റ്റിവൽ' തുടങ്ങിക്കഴിഞ്ഞു. മുൻപെങ്ങുമില്ലാത്ത വിധത്തില്‌ ഡൽഹിയുടെ പൗരാണികതയ്ക്കും ചരിത്രത്തിനും ലഭിക്കുന്ന പ്രാധാന്യം കണക്കിലെടുത്ത്, ഡൽഹിയുടെ അറിയപ്പെടാത്ത ചരിത്രയിടങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കുകയാണ് ഉദ്ദേശം.

പല തവണയായി ഡൽഹിയിൽ ഹെറിറ്റേജ് വാക്ക് നടത്തിയിട്ടുണ്ടെങ്കിലും അിൽ നിന്നെല്ലാം വ്യത്യസ്തമായി ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വലുതാണ് ഈ വർഷത്തെ ഹെറിറ്റേജ് വാക്ക് ഫെസ്റ്റിവൽ എന്നാണ് റിപ്പോർട്ടുകൾ. ഡൽഹി നഗരത്തിന് ചുറ്റിലുമുള്ള 100 ചരിത്രയിടങ്ങളാണ് ഇത്തവണ പര്യവേക്ഷണം ചെയ്യാനുള്ളത്. ഡൽഹിയുടെ അത്ര അറിയപ്പെടാത്ത പൈതൃക സ്ഥലങ്ങളെ അടുത്തറിയാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും യോജിച്ച അവസരം കൂടിയാണിത്.

ഹെറിറ്റേജ് വാക്ക് ഫെസ്റ്റിവൽ എന്നു കേൾക്കുമ്പോൾ ആർക്കൊക്കെ പങ്കെടുക്കാം എന്ന സംശയമുണ്ടോ? നിങ്ങൾ ഒരു സഞ്ചാരിയോ ചരിത്രകാരനോ ഒന്നുമല്ലെങ്കിലും നിങ്ങൾക്ക് ഇതിൽ പങ്കെടുക്കാം, എല്ലാവർക്കും വേണ്ടി ഒരുപോലെ രൂപകല്പന ചെയ്തതാണ് ഈ ഹെറിറ്റേജ് വാക്ക്. ഡല്‍ഹിയുടെ അറിപ്പെടാത്ത് കാഴ്ചൾ കാണാനും ചരിത്രം മനസ്സിലാക്കുവാനുമെല്ലാം ആഗ്രഹമുള്ളവർക്ക് ധൈര്യമായി ഇതിൽ പങ്കെടുക്കാം. നിങ്ങൾ ഡൽഹിയിൽ ആദ്യമായി വരുന്ന ആളാണെങ്കിലും വർഷങ്ങളായി ഡൽഹിയിൽ ജീവിക്കുന്ന ആളാണെങ്കിലും നിങ്ങളെ നിരാശപ്പെടുത്താത്ത കാഴ്ചകൾ ഇവിടെയുണ്ട്.

മാത്രമല്ല, ഗൈഡിന്‍റെ സഹായത്തോടെ ഗൈഡഡ് വാക്ക് ടൂറുകളും ഇവിടെ ഒരുക്കുന്നു. എന്തുതന്നെയായാലും ഡൽഹിയെ ഏറ്റവും അടുത്ത് അറിയുവാനും പരിചയപ്പെടുവാനുമുള്ള അവസരമാണ് ഇതെന്ന കാര്യത്തിൽ സംശയം വേണ്ട,

ഡൽഹി ഹെറിറ്റേജ് വാക്ക് ഫെസ്റ്റിവൽ 2024 പ്രധാന തിയതികൾ

തലസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന ചരിത്രയിടങ്ങളിലേക്കുള്ള യാത്ര ഒരുക്കുന്ന 'ഹെറിറ്റേജ് വാക്ക് ഫെസ്റ്റിവൽ' ഒക്ടോബർ 10ന് ആരംഭിച്ച് ഡിസംബർ 10 വരെ 80 ദിവസം നീണ്ടു നില്‍ക്കും, ഇന്ത്യയുടെ സ്വാതന്ത്ര്യസമരവുമായി ഏറെ ബന്ധമുള്ള ഒരിടമായ സിവിൽ ലൈനിലെ കമല നെഹ്‌റു റിഡ്ജിലെ മ്യൂട്ടിനി മെമ്മോറിയൽ സ്മാരകത്തിൽ ഒക്ടോബർ 10 ന് ഫെസ്റ്റ് ആരംഭിച്ചു. ഈ വർഷം നിങ്ങൾ ഒരു ഡൽഹി യാത്ര പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ യാത്രാ ലിസ്റ്റിൽ ഉറപ്പായും ഹെറിറ്റേജ് വാക്കും ഉൾപ്പെടുത്തണം.

മുഗൾ കാലഘട്ടത്തിലെ സ്മാരകങ്ങൾ, കൊളോണിയൽ കാലഘട്ടത്തിലെ കെട്ടിടങ്ങൾ, മറന്നുപോയ യുദ്ധക്കളങ്ങൾ എന്നിവ ഈ വർഷത്തെ ഹെറിറ്റേജ് വോക്ക് ഫെസ്റ്റിവലിലെ റൂട്ടുകളാണ്. ഡൽഹി അതിൻറെ ചരിത്രവും ഭൂതകാലവും വൈവിധ്യവും കൊണ്ട് നിങ്ങൾക്കായി എന്താണ് കാത്തുവെച്ചിരിക്കുന്നത് എന്നറിയുവാനുള്ള ഏറ്റവും മികച്ച അവസരമാണിത്.

https://delhitourism.gov.in/ebooking/WalkFestival എന്ന സൈറ്റ് വഴി നിങ്ങളുടെ സീറ്റുകൾ ബുക്ക് ചെയ്യാം. ഒരു സെഷനിൽ 25 പേർക്കായിരിക്കും അവസരം. ഹെറിറ്റേജ് വാക്കിന്‍റെ ശരാശരി നിരക്ക് 550 രൂപയാണ്. ചരിത്രകാരന്മാർ, സ്റ്റോറി ടെല്ലർ , വാക്ക് കണ്ടക്ടർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഓരോ ദിവസത്തെയും പരിപാടികൾ. ഹെറിറ്റേജ് വാക്ക് ഫെസ്റ്റിവൽ ലിസ്റ്റ് ചെയ്തിരിക്കുന്നതനുസരിച്ച് അതാത് ദിവസത്തെ റിപ്പോർട്ടിങ് സ്ഥലത്ത് രാവിലെ 8.00 മണിക്ക് എത്തിച്ചേരുകയാണ് വേണ്ടത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: delhi history travel ideas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+