Search
  • Follow NativePlanet
Share
» »ഡൽഹിക്ക് ഇതെത്ര നിറങ്ങളാണ്.. പകർത്താം പോസ്റ്റ് ചെയ്യാം, ഡൽഹിയിലെ ഇൻസ്റ്റഗ്രാമബിൾ സ്ഥലങ്ങള്‍

ഡൽഹിക്ക് ഇതെത്ര നിറങ്ങളാണ്.. പകർത്താം പോസ്റ്റ് ചെയ്യാം, ഡൽഹിയിലെ ഇൻസ്റ്റഗ്രാമബിൾ സ്ഥലങ്ങള്‍

ഡല്‍ഹി അതിശയിപ്പിക്കുന്ന ഭംഗിയുള്ള, നിറങ്ങളാൽ സമ്പന്നമായ ഭൂതകാലത്തെയും വർത്തമാന കാലത്തെയും ഒരുപോലെ ചേർത്തു പിടിച്ചിരിക്കുന്ന നഗരമാണ്. തെരുവുകളും മാര്‍ക്കറ്റുകളും ആകാശം തൊടുന്ന കെട്ടിടങ്ങളും തിരക്കിട്ടോടുന്ന മനുഷ്യരും കാലത്തെ അതിജീവിച്ച് നിലകൊള്ളുന്ന നിർമ്മിതകളും എല്ലാത്തിനും നടുവിലെ പച്ചപ്പും ചേരുന്ന നാട്. വെറും വിരലിലണ്ണാവുന്ന ദിവസങ്ങളേ ഡൽഹിയിൽ ചെലവഴിക്കുവാൻ സാധിച്ചുള്ളുവെങ്കിലും അതിനുള്ളിൽ ഡൽഹി മനസ്സിൽ കയറിപ്പറ്റിയ കഥ മിക്ക സഞ്ചാരികൾക്കും പറയാൻ കാണും.

ഫോട്ടോഗ്രാഫർമാർക്ക് മാത്രമല്ല, കയ്യിലൊരു ഫോണ്‍ ഉണ്ടെങ്കിൽ ഡൽഹി നമ്മളെ പലയിടത്തായി പിടിച്ചു നിര്‍ത്തും. നീണ്ടു വിശാലമായ മൈതാനങ്ങളും കൊളോണിയൽ കെട്ടിടങ്ങളും ശവകുടീരങ്ങളും കയറുംതോറും നീളവും വീതിയും കുറഞ്ഞു വരുന്ന മാർക്കറ്റുകളും കടകളും മനംമയക്കുന്ന രുചിയും രൂപവുമള്ള ഭക്ഷണങ്ങളും ഇങ്ങനെ ഒരുങ്ങി നിൽക്കുകയാണ് എവിടെ നോക്കിയാലും. ഇവിടുത്തെ ഓരോ കോണിലും നിങ്ങളുടെ ക്യാമറയിൽ പതിയേണ്ടതായ എന്തെങ്കിലും കാണും. ഇതാ ഡല്‍ഹിയിലെ ഏറ്റവും മനോഹരമായ ഫോട്ടോ സ്പോട്ടുകള്‍ പരിചയപ്പെടാം.

Lodhi Art District

ലോധി ആർട് ഡിസ്ട്രിക്ട്

ഒരു പ്രദേശത്തെ മുഴുവൻ ക്യാൻവാസാക്കി നിറങ്ങൾ പകർത്തിയാല് എങ്ങനെയിരിക്കും. അതാണ് ഡല്‍ഹിയിലെ ലോധി ആർട് ഡിസ്ട്രിക്ട്. ഇന്ന് തലസ്ഥാനത്തെ ഏറ്റവും മനോഹരമായ, ഇൻസ്റ്റഗ്രാമബിൾ ലൊക്കേഷൻ ആയ ലോധി ആർട് ഡിസ്ട്രിക്ട് നിറയെ എല്ലാ ചുവരുകളിലും മതിലുകളിലും നിറയെ ചിത്രങ്ങളാണ്. പ്രാദേശിക കലാകാരന്മാർ ആണ് തങ്ങളുടെ കഴിവ് ഇവിടെ പകർത്തിയിരിക്കുന്നത്. വിദേശ കലാകാരന്മാരുടെയും സഹകരണം ഇതിനുണ്ടായിട്ടുണ്ട്. ഇവിടെ 50 ൽ അധികം മ്യൂറൽ ചിത്രങ്ങള് കാണാൻ സാധിക്കും. സാമൂഹിക വിഷയങ്ങൾ, സെലബ്രിറ്റികള്‍ തുടങ്ങി പലതും ചിത്രങ്ങളായി ഇവിടെ കാണാം.

ചാന്ദ്നി ചൗക്ക്

ഡല്‍ഹിയിലെ ഏറ്റവും തിരക്കേറിയ സ്ഥലങ്ങളിലൊന്നായ ചാന്ദിനി ചൗക്ക് ചിത്രങ്ങൾ പകർത്താൻ പറ്റിയ മറ്റൊരു സ്ഥലമാണ്. തലസ്ഥാനത്തെ ഏറ്റവും തിരക്കേറിയ പാതകളിലൊന്നായ ഇവിടെ കച്ചവടക്കാരും ജനങ്ങളും സഞ്ചാരികളുമെല്ലാം ചേരുന്ന ഒരു ബഹളമാണ്. ഇതിനു പുറത്തിറങ്ങിയാലോ ഒന്നു ശ്വാസം നേരേ വിടാൻ സാധിക്കൂ എന്നു കരുതിലായും തെറ്റില്ല. തോന്നിയപടി തലങ്ങും വിലങ്ങും പായുന്ന വണ്ടികളും വഴിയിലേക്കിറങ്ങിയുള്ള കച്ചവടങ്ങളും ഒക്കെയുള്ള ഇവിടെ ചിത്രങ്ങളെടുക്കാൻ ഒരുപാട് സാധ്യതകളുമുണ്ട്.

മജ്നു കാ തില

ഡൽഹിയുടെ ലിറ്റിൽ ടിബറ്റ് എന്നറിയപ്പെടുന്ന സ്ഥലമാണ്. കാശ്മീരി ഗേറ്റിന് സമീപം സ്ഥിതി ചെയ്യുന്ന ഇവിടം ഡൽഹിയിലെ തീർത്തും വ്യത്യസ്തമായ ഇടമാണ്. ഉള്ളിൽ കയറിയാൽ ശരിക്കും ടിബറ്റിൽ എത്തിയ പ്രതീതിയാണണ്. അവിടുത്തെ ക്ഷേത്രങ്ങളും വലിയ മണികളും ടിബറ്റൻ വസ്ത്രങ്ങളും ഭക്ഷണങ്ങളും വിൽക്കുന്ന കടകളും അതിമനോഹരമായ കഫേകളും ഒക്കെ ചേരുന്ന, വർണ്ണശബളമായ ഒരിടം. പകൽ പോകുന്നതിനേക്കാൾ വൈകുന്നേരത്തോടെ 4-5 മണിയാകുമ്പോൾ എത്തുന്ന വിധത്തിൽ ഇവിടേക്ക് പോകാം. സജീവമായ മാര്‍ക്കറ്റുകളും ആളും തിരക്കും റൂഫ്ടോപ്പ് കഫേയിലെ സംഗീതവും ഒക്കെയായി ഇവിടെ ആസ്വദിക്കാം.

ദില്ലി ഹാട്ട്

ഇന്ത്യയിലെ വിവിധ നാടുകളുടെ സംസ്കാരത്തെ ഒറ്റയിടിക്ക് പരിചയപ്പെടാൻ പറ്റിയ സ്ഥലമാണിത്. മാത്രമല്ല, ഫോട്ടോ എടുക്കുവാൻ പറ്റിയ ഇഷ്ടംപോലെ സ്ഥലങ്ങളും ഇവിടെയുണ്ട്. ഡൽഹിയിലെ ഓപ്പൺ എയര്‍ മാർക്കറ്റ് ആയ ദില്ലി ഹാട്ടിലെ കരകൗശല വസ്തുക്കൾ, സ്ട്രീറ്റ് ഫൂഡ്, വസ്ത്രങ്ങൾ തുടങ്ങി നിരവധി കാര്യങ്ങൾ പകർത്താനും പരീക്ഷിക്കാനുമുണ്ട്.

ഖാരി ബവോലി മാർക്കറ്റ്

കളർഫുൾ കാഴ്ചകളാണ് നിങ്ങൾ തേടുന്നതെങ്കിൽ അതിനു പറ്റിയ ഇടം ഫത്തേപ്പൂരി മസ്ജിദിനു സമീപം സ്ഥിതി ചെയ്യുന്ന ഖാരി ബവോലി മാർക്കറ്റ് മാർക്കറ്റ് ആണ്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സുഗന്ഝ വ്യഞ്ജന മാർക്കറ്റ് ആണിത്.17-ാം നൂറ്റാണ്ടിലാരംഭിച്ച ഖാരി ബാവോലിയിൽ കച്ചവട നടത്തുന്ന നൂറുകണക്കിന് കടകളുണ്ട്. മുളക് മുതൽ എല്ലാ തരത്തിലും നിറത്തിലും മണത്തിലുമുള്ള സുഗന്ധ വ്യജ്ഞനങ്ങൾ ഇവിടെ കിട്ടും. ഇത് കൂടാതെ ധാരാളം മധുര പലഹാരങ്ങളും ഇവിടെ ലഭിക്കും. ഫത്തേപൂര്‍ മസ്ജിദിനോട് ചേര്‍ന്നു ചാന്ദ്‌നി ചൗക്കിന്റെ വെസ്‌റ്റേണ്‍ എന്‍ഡിലാണ് ഖാരി ബാവോലി സ്ഥിതി ചെയ്യുന്നത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: delhi travel ideas offbeat
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+