Search
  • Follow NativePlanet
Share
» »റിവർ റാഫ്ടിങ്ങും ബംഗീ ജമ്പും; ഡൽഹി-ഋഷികേശ് രണ്ടു ദിവസ യാത്ര, ഹരിദ്വാറും കണ്ടുവരാം

റിവർ റാഫ്ടിങ്ങും ബംഗീ ജമ്പും; ഡൽഹി-ഋഷികേശ് രണ്ടു ദിവസ യാത്ര, ഹരിദ്വാറും കണ്ടുവരാം

ഡൽഹി യാത്രകളില്‍ കൂടുതൽ ആളുകളും അന്വേഷിക്കുന്നത് എളുപ്പത്തില്‍ കുറഞ്ഞ ചെലവിൽ പോയി വരാൻ സാധിക്കുന്ന യാത്രകളാണ്. അതും ജനപ്രിയ ലക്ഷ്യസ്ഥാനങ്ങളിലേക്കാണ് യാത്രകളെങ്കിൽ ഇഷ്ടംപോലെ ആളുകൾ പോകും. എന്നാൽ എവിടേക്ക് പോകണം എന്നതാണ് മിക്കപ്പോഴും സംശയമുള്ളത്. പ്രത്യേകിച്ച് രാജ്യത്തിന്‍റെ ഏതു ഭാഗത്തേയ്ക്കും എളുപ്പത്തിൽ യാത്രകൾ സാധ്യമാകുന്ന ഡെൽഹിയിൽ നിന്നാണെങ്കിൽ. ഈ അവസരത്തിലാണ് ഐആർസിടിസി പാക്കേജുകൾ നിങ്ങളെ സഹായിക്കുന്നത്.

ഡൽഹിയിൽ നിന്നും രണ്ട് ദിവസത്തെ യാത്രകൾക്കായി ഐആർസിടിസി നിരവധി പാക്കേജുകൾ ഒരുക്കിയിട്ടുണ്ട്. അതിലൊന്നാണ് ഡൽഹി-ഹരിദ്വാർ-ഋഷികേശ് യാത്ര. സാഹസിക വിനോദങ്ങളും സൈറ്റ് സീയിങ്ങും ഉൾപ്പെടെയുള്ള നിരവധി ആക്ടിവിറ്റികൾ ഉൾപ്പെടെയുള്ള പാക്കേജാണ് ഐആര്‍സിടിസി ഡൽഹിയിൻ നിന്നുള്ള പാക്കേജിൽ ഉള്ളത്.

Adventure 2 Days Trip To Haridwar And Rishikesh With IRCTC

PC:NARINDER PAL/Unsplash

യാത്രക്കാരുടെ ആവശ്യത്തിനനുസരിച്ച് പ്ലാൻ ചെയ്യുന്ന ഈ യാത്ര എപ്പോൾ വേണമെങ്കിലും നിങ്ങൾക്ക് ബുക്ക് ചെയ്യാവുന്നത് കൂടിയാണ്. റോഡ് മാർഗ്ഗമുള്ള യാത്രയതിനാൽ ഡല്‍ഹിയുടെയും ഉത്തരാഖണ്ഡിന്‍റെയും ഒക്കെ നഗരങ്ങളും ഗ്രാമങ്ങളും ഒക്കെ കണ്ടറിഞ്ഞ് പരിചയപ്പെട്ട് പോകാം എന്ന പ്രത്യേകതയുമുണ്ട്. രണ്ട് പകലും ഒരു രാത്രിയും നീണ്ടു നിൽക്കുന്ന പാക്കേജാണിത്.

ഒന്നാം ദിവസം രാവിലെ ഡൽഹിയിൽ നിന്നും പുറപ്പെടുന്ന യാത്ര നേരേ ഹരിദ്വാറിലേക്കാണ് പോകുന്നത്. 256 ദൂരമാണ് പോകാനുള്ളത്. 6 മണിക്കൂർ സമയം ഇതിനായെടുക്കും. തുടർന്ന് ഹരിദ്വാറിലെത്തി ഹോട്ടലിൽ മുറിയെടുത്ത് വിശ്രമിച്ച ശേഷം പ്രസിദ്ധമായ ലക്ഷ്മൺ ജൂല കാണാനായി പോകും. ഋഷികേശിൽ ഗംഗ നദിക്ക് കുറുകേയാണ് ഈ പാലം നിർമ്മിച്ചിരിക്കുന്നത്. പാലത്തിന്‍റെ ഇരുകരകളിലൂമായി ചെറിയ ഷോപ്പിങ് ഇടങ്ങൾ കാണാം. ആദ്യ ദിവസം ഇവിടെ മാത്രമേ സന്ദർശിക്കുന്നുള്ളൂ. രാത്രി ഋഷികേശിലെ ഹോട്ടലിൽ താമസം.

രണ്ടാം ദിവസം ഭക്ഷണത്തിനു ശേഷം ഋഷികേശിലെ സാഹസിക വിനോദങ്ങളിൽ ഏർപ്പെടാനുള്ള സമയമാണ്. ഇന്ത്യയുടെ സാഹസിക തലസ്ഥാനം എന്നറിയപ്പെടുന്ന ഋഷികേശില്‍ റിവർ റാഫ്ടിങ് ആണ് ഏറെ പ്രസിദ്ധം. ഗംഗാ നദിയിലൂടെ വിവിധ റേഞ്ചുകളിലുള്ള റാഫ്ടിങ് ഇവിടെ ആസ്വദിക്കാം. നാലു വ്യത്യസ്ത സ്ട്രെച്ചുകളാണ് ഇവിടെ റാഫ്ടിങ്ങിനായി ലഭ്യമായുള്ളത്.

നിങ്ങളുടെ അനുഭവ പരിചയവും സാഹസികതയും കണക്കാക്കി അനുയോജ്യമായ ഒന്ന് തിരഞ്ഞെടുക്കാം. ബ്രഹ്മപുരി, മറൈൻ ഡ്രൈവ്,ശിവ്പുരി,കൗടല്യതുടങ്ങിയ ഇടങ്ങളാണ് ഋഷികേശില്‍ റാഫ്ടിങ്ങിന് പേരുകേട്ടിരിക്കുന്നത്. ഋഷികേശ് വരെ എത്തിയാൽ റിവർ റഫ്ടിങ് പരീക്ഷിക്കാതെ പോകരുത്.

ബംഗി ജംപിങ് ആണ് ഇവിടെ ചെയ്യാൻ പറ്റിയ മറ്റൊരു വിനോദം. ഋഷികേശിന് ചുറ്റിലുമായി നിരവധി ബംഗി ജംപിങ് സ്ഥലങ്ങളുണ്ട്. ഈ പാക്കേജില് സാഹസിക വിനോദങ്ങളെല്ലാം നിങ്ങളുടെ സ്വന്തം പണം മുടക്കി വേണം ചെയ്യുവാൻ. തുടർന്ന് വൈകിട്ട് ഡൽഹിയിൽ എത്തുന്ന വിധത്തിൽ ഉച്ചകഴിഞ്ഞ് ഋശികേശിൽ നിന്ന് മടക്കയാത്ര ആരംഭിക്കും.

https://www.irctctourism.com/pacakage_description?packageCode=NDH20 എന്ന ലിങ്ക് വഴി നിങ്ങൾക്ക് യാത്ര ബുക്ക് ചെയ്യാം.

Cover Image: Praveen kumar/ Unsplash

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+