ഡല്‍ഹി വാരാന്ത്യങ്ങൾ എന്നും രസകരമാണ്. നടന്നു ചുറ്റിയടിച്ചു കാണുവാൻ നൂറുകണക്കിന് സ്ഥലങ്ങൾ.. ചരിത്രസ്മാരങ്ങളും പുരാതന കെട്ടിടങ്ങളും മാത്രമല്ല, തെരുവുകളും ഷോപ്പിങ്ങും സിനിമയും ഭക്ഷണവും ഒക്കെയായി എവിടെ തുടങ്ങണമെന്ന് അറിയാത്തതാവും പ്രശ്നം. വാരാന്ത്യത്തിൽ കാണേണ്ട ഇടങ്ങളുടെ പട്ടികയെടുത്തു വരുമ്പോൾ പോക്കറ്റ് കീറുന്ന അവസ്ഥ വരാനും സാധ്യതയുണ്ട്. എന്നാൽ വെറും നൂറു രൂപയില് ഡൽഹി കാണാൻ കഴിഞ്ഞാലോ..
ആഴ്ചാവസാനങ്ങളിൽ ഡൽഹിയിൽ വെറുതേയൊന്ന് കറങ്ങുവാനും പരിചയപ്പെടാനും പറ്റിയ നിരവധി ഇടങ്ങളുടെ പട്ടികിൽ നിന്നും തിരഞ്ഞെടുത്തിരിക്കുന്ന ഈ സ്ഥലങ്ങൾക്ക് ഒരു പ്രത്യേകതയുണ്ട്. വെറും 100 രൂപാ മാത്രം ചെലവഴിച്ചാൽ മതിയാവും ഇവിടെ നിങ്ങൾക്ക് ആസ്വദിക്കാൻ. കിടിലൻ റൈഡ് മുതൽ ഷോപ്പിങ്ങും ഭക്ഷണവും ചരിത്രയിടങ്ങളും ഒക്കെ ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. അപ്പോൾ വാരാന്ത്യം ആഘോഷമാക്കാം.
യുളു റൈഡ്
ഏറ്റവും കുറഞ്ഞ ചെലവിൽ ഡൽഹിയില്‍ കറങ്ങുവാൻ പറ്റിയ മാർഗ്ഗമാണ് യുളു ബൈക്കുകൾ. യുളു ഇവികൾ നിശ്ചിത സമയത്തേയ്ക്ക് മാത്രം പണം മുടക്കി എടുക്കാന് സാധിക്കുന്ന ഇരുചക്ര വാഹനമാണ്. ഡൽഹിയിലെ മിക്ക മെട്രോ സ്റ്റേഷനുകളിലും യുളു റൈഡുകൾ ലഭിക്കാം. ഇതിനായി യുളു റൈഡ് ആപ്പ് ഡൗൺലോഡ് ചെയ്ത് ചെയ്‌ത് നിങ്ങളുടെ അടുത്തുള്ള സ്റ്റേഷൻ കണ്ടെത്തുക. തുടർന്ന് , നിങ്ങൾ 199 രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റ് ചെയ്‌തു വണ്ടി എടുക്കാം. ഇത് റീഫണ്ട് ചെയ്യുന്ന തുകയാണ്. ഒരു മിനിറ്റിന് രണ്ടു രൂപയാണ് വാടക.
യുളു ബൈക്ക് എടുത്ത് നിങ്ങൾക്ക് കൂട്ടുകാർക്കൊപ്പം സംഘമായി പ്രധാന സ്ഥലങ്ങൾ ചുറ്റിയടിക്കാം. ഏറ്റവും കുറഞ്ഞ ചെലവിൽ ഡൽഹിയിൽ കറങ്ങാന് പറ്റിയ മാർഗ്ഗമാണിത്. ജനപ്രിയ ഇടങ്ങൾ സന്ദർശിക്കാനും ഇത് ഉപയോഗിക്കാം.
ചരിത്രയിടങ്ങൾ കാണാം
ഡൽഹിയിൽ വന്ന് ഇവിടുത്തെ ചരിത്രസ്മാരകങ്ങള്‍ കാണാൻ പറ്റിയില്ലെങ്കിൽ അതൊരു നഷ്ടമായിരിക്കും. യുനസ്കോയുടെ മൂന്ന് പൈതൃക ലക്ഷ്യസ്ഥാനങ്ങളടക്കം നിരവധി ചരിത്രസ്ഥലങ്ങൾ തലസ്ഥാനത്തുണ്ട്. ചെങ്കോട്ട, കുത്തബ് മിനാർ, പുരാണാ കിലാ, ലാൽ കിലാ, ഹുമയൂണിന്‍റെ ശവകൂടീരം തുടങ്ങിയവ അവയിൽ ചിലത് മാത്രമാണ്. ചെറിയ തുക പ്രവേശന ഫീസായി നല്കിയാൽ ഇവിടേക്ക് പ്രവേശിക്കാം. മിക്ക ചരിത്രസ്മാരകങ്ങൾക്കും അടുത്തേയ്ക്ക് മെട്രോ റൂട്ട് ഉള്ളതിനാൽ യാത്രയും എളുപ്പമാണ്.
ലോധി ഗാർഡനിൽ പോകാം
ഡൽഹിയിലെ വാരാന്ത്യം സമാധാനത്തിൽ ചെലവഴിക്കണമെങ്കിൽ അതിനു പറ്റിയ ഇടങ്ങളിലൊന്ന് ലോധി ഗാർഡൻ ആണ്. ആൾക്കൂട്ടം കാണാമെങ്കിലും അതൊരിക്കലും നിങ്ങളെ ബാധിക്കില്ല. കെട്ടിലും മട്ടിലും പഴമ നിറഞ്ഞു നിൽക്കുന്ന ഇവിടം വളരെ ഭംഗിയായി സൂക്ഷിച്ചിട്ടുമുണ്ട്. പുൽത്തകിടികളിലിരുന്ന് ഇവിടെ നിങ്ങൾക്ക് സമയം ചെലവഴിക്കാം. കൂട്ടുകാർക്കൊപ്പം പിക്നിക്കിന് പോകാൻ പറ്റിയ സ്ഥലം കൂടിയാണ് ലോധി ഗാര്‍ഡൻ.

നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ട്
എല്ലാവർക്കും ഇഷ്ടപ്പെടുന്ന സ്ഥലമല്ലെങ്കിലും കലാപ്രേമികൾക്ക് ഉറപ്പായും പ്രിയപ്പെട്ട ഇടമാണ് നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ട്. വെറും 75 രൂപ മാത്രമാണ് ഇതിനുള്ളിലേക്കുള്ള പ്രവേശന നിരക്ക്. രസകരവും കൗതുകകരവുമായ നിരവധി കലാസൃഷ്ടികൾ ഇതിനുള്ളിൽ കാണാം.
ഓൾഡ് ഡല്‍ഹിയിലെ രുചിയിടങ്ങൾ
കയ്യിലെ വെറും 100 രൂപയ്ക്ക് എക്പ്ലോർ ചെയ്യാന് പറ്റിയ ഒരിടംകൂടിയുണ്ട്. അതാണ് ഓൾഡ് ഡല്‍ഹിയിലെ രുചിയിടങ്ങൾ. ഡൽഹിയുടെ തന് രുചി വിളമ്പുന്ന ഇവിടുത്തെ സ്ഥലങ്ങൾ നിങ്ങളുടെ ഡൽഹി വാരാന്ത്യത്തിൽ ഒന്ന് പോകേണ്ടതു തന്നെയാണ്. പതിറ്റാണ്ടുകൾ പഴക്കമുള്ള നിരവധി ഭക്ഷണ ശാലകൾ ഇവിടെ കാണാം. പരന്തേ വാലി ഗലി, ശ്യാം സ്വീറ്റ്സ്, ലോട്ടൻ കെ ചോലെ കുൽചെ തുടങ്ങി ഇവിടുത്തെ ഔട്ട്‌ലെറ്റുകൾ മറക്കാതെ പോകണം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













