Search
  • Follow NativePlanet
Share
» »ഡല്‍ഹി യാത്രയിൽ അക്ഷർധാം ക്ഷേത്രം കാണാം, അരദിവസം മതി! ഒപ്പം ബോട്ടിങ്, ഷോപ്പിങ്ങ്..

ഡല്‍ഹി യാത്രയിൽ അക്ഷർധാം ക്ഷേത്രം കാണാം, അരദിവസം മതി! ഒപ്പം ബോട്ടിങ്, ഷോപ്പിങ്ങ്..

അതിശയിപ്പിക്കുന്ന കാഴ്ചകളാണ് ഡൽഹി മുഴുവനും ഭരണ സിരാകേന്ദ്രങ്ങളിൽ തുടങ്ങി ചരിത്രയിടങ്ങൾ വരെ ഇവിടെയുണ്ട്. ഓരോ സ‍ഞ്ചാരിയും ഒരിക്കലെങ്കിലും കാണണം എന്നാഗ്രഹിക്കുന്ന ഒരുപാട് ഇടങ്ങൾ ഡൽഹിയിലും സമീപത്തുമുണ്ട്. പലരും താജ്മഹൽ കാണാനായാണ് ഡൽഹിയിലേക്ക് വരുന്നതു തന്നെ. ഈ യാത്രയിൽ ഏവരും മറക്കാതെ പോകുന്ന ഇടമാണ് അക്ഷര്‍ധാം ക്ഷേത്രം.

സ്വാമിനാരായൺ അക്ഷർധാം മന്ദിർ അഥവാ അക്ഷർധാം ക്ഷേത്രം നിർമ്മിതി കൊണ്ടും അതിന്‍റെ ശില്പചാതുര്യം കൊണ്ടും എന്നും ഡൽഹി സന്ദർശിക്കുന്നവർക്ക് പ്രിയപ്പെട്ട സ്ഥലമാണ്. ഡൽഹിയിലെത്തുന്ന വിനോദസഞ്ചാരികൾ പൊതുവേ ഇവിടം സന്ദർശിക്കാതെ മടങ്ങുകയില്ല. ,യമുനാതീരത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിൽ . ഇന്ത്യൻ ഹിന്ദു സംസ്കാരത്തിന്റെ 10,000 വർഷത്തെ പാരമ്പര്യത്തെയും ആചാരത്തെയും ആത്മീയതയെയും പരിചയപ്പെടാം.

Half Day Delhi Itinerary Visiting Akshardham Temple

അഞ്ച് ഭാഗങ്ങളാണ് ഡല്‍ഹി അക്ഷർധാം ക്ഷേത്രത്തിനുള്ളത്. പിങ്ക് മണല്‍ക്കല്ലും വെണ്ണക്കല്ലും കൊണ്ട് നിർമ്മിച്ച ക്ഷേത്രത്തിലെ പ്രധാന കെട്ടിടത്തിന് കെട്ടിടത്തിന് 141 അടി ഉയരവും 316 അടി വീതിയും 370 അടി നീളവുമുണ്ട്. കൊത്തുപണികളോടു കൂടിയ 234 തൂണുകൾ, 9 കുംഭഗോപുരങ്ങൾ, 20000 മൂർത്തീശിൽപങ്ങൾ, അടിത്തറയായി 148 ആനകളുടെ പ്രതിമകൾ അടങ്ങുന്ന ഗജേന്ദ്രപീഠം, ഹിന്ദു സന്യാസികളുടെ പ്രതിമകൾ, എന്നിങ്ങനെ വളരെ സവിശേഷമാണ് ഇതിന്‍റെ നിർമ്മിതി.

ഇവിടെ എത്തിയാൽ സമയം പോകുന്നത് അറിയുകയേയില്ല. കാഴ്ചകൾ കണ്ടും പ്രദർശനങ്ങൾ ആസ്വദിച്ചും ലേസർ ഷോ,ബോട്ട് സവാരി എന്നിവയൊക്കെ ഇവിടെ ചെയ്യാം. അക്ഷർധാമിലേക്കുള്ള പ്രവേശനത്തിന് ഒരാൾക്ക് എൺപത് രൂപയാണ് ടിക്കറ്റ് നിരക്ക്. പ്രവേശനവും ക്ഷേത്രത്തിനുള്ളിലെ ബോട്ട് സവാരിയുമടക്കം 250 രൂപയാണ് ചെലവ്.

അക്ഷർധാം കാണാം

ഇത്രയുമൊക്കെ കേട്ടപ്പോൾ അക്ഷർധാം ക്ഷേത്രം ഒന്നു കാണണമെന്ന് തോന്നുന്നില്ലേ. നിങ്ങൾ ഡല്‍ഹിയിൽ വരുമ്പോൾ തീർച്ചയായും സന്ദർശിച്ചിരിക്കേണ്ട ഇടമാണിത്. അര ദിവസത്തിൽ എങ്ങനെ അക്ഷർധാം ക്ഷേത്രം കണ്ട് വരാമെന്നും എവിടുന്ന് വരണം, ഏത് മെട്രോയിവ്‍ കയറണം, ഷോപ്പിങ് എവിടെ നടത്തണം തുടങ്ങിയ കാര്യങ്ങൾ വായിക്കാം.

ഡൽഹിയിലെ ഗെയിംസ് വില്ലേജിന് സമീപമാണ് അക്ഷർധാം ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഡല്‍ഹിയുടെ ബ്ലൂ മെട്രോ വഴി അക്ഷർധാമിലെത്താം. ലോക്കൽ ബസ്, ഓട്ടോ/ടാക്സി വഴിയും നിങ്ങൾക്ക് അവിടെ എത്തിച്ചേരാം. ഇവിടെ എത്തിയാല്‍ രണ്ടോ മൂന്നോ മണിക്കൂർ വേണം മുഴുവനും കണ്ടുതീര്‍ക്കാന്‍. അതുകൊണ്ടു തന്നെ ഒരു ദിവസത്തിന്റെ പകുതി മതി നിങ്ങൾക്ക് ക്ഷേത്രം സന്ദർശിക്കാനും സമീപത്ത് ഷോപ്പിങ് ഒക്കെ നടത്തി മടങ്ങുവാനും.

ഭക്ഷണം കഴിക്കാം

അക്ഷർധാം ക്ഷേത്രം സന്ദർശിച്ച് വരുമ്പോൾ അക്ഷരധാമിലെ പ്രേംവതി ഉപർഗൃഹത്തിലെ ഫുഡ് കോർട്ടിൽ ഭക്ഷണം കഴിക്കാം. അല്ലെങ്കിൽ മെട്രോയിൽ കയറി ഏകദേശം 7 കിലോമീറ്റർ ദൂരമുള്ള കൊണാട്ട് പ്ലേസിൽ പോയാലും മികച്ച ഇടങ്ങൾ കണ്ടെത്താം.

ഷോപ്പിങ്

ഭക്ഷണം കഴിക്കാനായി കൊണാട്ട് പ്ലേസിൽ വന്നാൽ അത്യാവശ്യം ഷോപ്പിങ്ങും ഇവിടെ നടത്താം. എല്ലാത്തരം വസ്ത്രങ്ങളും കിട്ടുന്ന ബ്രാൻഡഡ് ഷോപ്പുകൾ ഇവിടെയുണ്ട്. അല്ലെങ്കിൽ ബാബ ഖരക് സിംഗ് മാർഗിലെ സെൻട്രൽ കോട്ടേജ് ഇൻഡസ്ട്രീസ് എംപോറിയത്തിൽ നിന്നോ എംപോറിയ കോംപ്ലക്‌സിൽ നിന്നോ സുവനീറുകൾ മേടിക്കാം. ബജറ്റ് ഷോപ്പിങ്ങാണ് ഉദ്ദേശിക്കുന്നതെങ്കിൽ ജൻപഥിലേക്ക് പോകാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+