Search
  • Follow NativePlanet
Share
» »വൈഷ്ണോദേവി തീർത്ഥാടനം, ഡൽഹിയിൽ നിന്ന് പാക്കേജ് ടൂർ, ചെലവ് കുറഞ്ഞ് പോയി വരാം

വൈഷ്ണോദേവി തീർത്ഥാടനം, ഡൽഹിയിൽ നിന്ന് പാക്കേജ് ടൂർ, ചെലവ് കുറഞ്ഞ് പോയി വരാം

ഡല്‍ഹിയില്‍ നിന്ന് യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ ഒരു തവണ ഒരു ആത്മീയ യാത്ര നടത്തിയാലോ.. കാശിയോ ഹരിദ്വാറോ ഋഷികേശോ ഒന്നുമല്ല. ഇത്തവണ കാശ്മീരിലേക്കാണ് യാത്ര. ഭാരത്തിൽ ഏറ്റവുമധികം വിശ്വാസികൾ തേടിയെത്തെന്ന മാതാ വൈഷ്ണോദേവി ക്ഷേത്രത്തിന്‍റെ പുണ്യഭൂമിയിലേക്ക് ഡല്‍ഹിയിൽ നിന്നൊരു തീര്‍ത്ഥയാത്ര. അതും കുറഞ്ഞ ചെലവില്‌ പോയി വരാൻ പറ്റിയ പാക്കേജ്.

ഡൽഹിയിൽ നിന്നും ഐആർസിടിസി ഒരുക്കുന്ന പ്രവർത്തി ദിവസങ്ങളിൽ പുറപ്പെടുന്ന മാതാ വൈഷ്ണോദേവി തീര്‍ത്ഥയാത്ര ഏറ്റവും കുറഞ്ഞ മുടക്കിൽ കത്രയിലെ വൈഷ്ണോദേവിയെക്കാണാൻ പോകാൻ സാധിക്കുന്ന യാത്രയാണ്. മൂന്ന് രാത്രിയും നാല് പകലും നീണ്ടു നിൽക്കുന്ന യാത്ര പോയി വരുന്ന് ട്രെയിനിലാണ്.

New delhi To Mata Vaishnodevi Temple Pilgrimage

വാരാന്ത്യങ്ങളൊഴികെ എല്ലാ ദിവസവും രാത്രി 8.10ന് ന്യൂ ഡൽഹി റെയിൽവേ സ്റ്റേഷനിൽ നിന്ന് യാത്ര ആരംഭിക്കും. ട്രെയിൻ നമ്പർ 12425 രാജധാനി എക്സ്പ്രസിൽ തേഡ് എസി ക്ലാസിലാണ് യാത്ര. പിറ്റേന്ന് രാവിലെ 5.00 മണിക്ക് ജമ്മു റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരും. അവിടുന്ന് ഒരു നോൺ എസി ബസിൽ ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലമായ കത്രയിലേക്ക് പോകും. പോകുന്ന വഴി സരസ്വതി ധാമും സന്ദർശിക്കും. നേരേ ഹോട്ടലിലേക്ക്. പോയി ഭക്ഷണം കഴിച്ച് ഒന്ന് വിശ്രമിക്കാം.

തുടർന്ന് നിങ്ങളെ ബാന്‍ഗംഗാ എന്ന സ്ഥലത്ത് എത്തിക്കും. ഇവിടുന്ന് വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്ക് നിങ്ങൾക്ക് പോകാം. ഒരുപാട് അത്ഭുതങ്ങളും വിശ്വാസങ്ങളും കഥകളും ചേരുന്ന ഇടമാണ് കത്രയിലെ വൈഷ്ണോദേവി ക്ഷേത്രം. വർഷത്തിൽ ഒരു കോടിയിലധികം തീർഥാടകർ ഇവിടെ എത്തിച്ചേരുന്നുവെന്നാണ് കണക്ക്.

ത്രികുട കുന്നുകൾക്കു മുകളിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രം സമുദ്രനിരപ്പിൽ നിന്നും 5000 അടി ഉയരത്തിലാണുള്ളത്. വർഷത്തിൽ എല്ലാ ദിവസവും ഇവിടെ തിരക്ക് അനുഭവപ്പെടാറുണ്ടെങ്കിലും ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയാണ് കൂടുതലും ആളുകൾ എത്തുന്നത്. മഞ്ഞു വീഴ്ചയുള്ള ഡിസംബർ, ജനുവരി കാലത്ത് പൊതുവേ ആളുകളുടെ എണ്ണം കുറവായിരിക്കും. ക്ഷേത്രദർശനം പൂർത്തിയാക്കി വൈകിട്ടോടെ മടങ്ങിയെത്താം.

പിറ്റേന്ന് അഥവാ യാത്രയുടെ മൂന്നാം ദിവസം ഉച്ചവരെ നിങ്ങൾ ഫ്രീയായിരിക്കും. ആ നേരം നിങ്ങൾക്ക് ഇഷ്ടമുള്ള വിധത്തിൽ ചെലവഴിക്കാം. തുടർന്ന് 12.00 മണിക്ക് ഹോട്ടലിൽ നിന്ന് ചെക്ക് ഔട്ട് ചെയ്ത് ഉച്ചഭക്ഷണം കഴിച്ച് 2:00 മണിക്ക് നോൺ എസി വാഹനത്തിൽ ജമ്മു റെയിൽവേ സ്‌റ്റേഷനിലേക്ക് പുറപ്പെടും. പോകുന്ന വഴി കണ്ടോളി ക്ഷേത്രം, രഘുനാഥ്ജി ക്ഷേത്രം, ബാഗേ ബഹു ഉദ്യാനം എന്നിവിടങ്ങളും കാണും.

തുടര‍്ന്ന് 6.30 ന് ജമ്മു റെയിൽവേ സ്റ്റേഷനിൽ എത്തും. രാത്രി 9.25 ന് ട്രെയിൻ നമ്പർ 12426 എത്തിച്ചേരും. പിറ്റ്ന്ന് പുലർച്ചെ 5.55 ന് ന്യൂ ഡൽഹി റെയിൽവേ സ്റ്റേഷനിൽ എത്തുന്നതോടെ യാത്ര അവസാനിക്കും. 12 പേർക്കാണ് ഈ യാത്രയിൽ പങ്കെടുക്കുവാൻ അവസരമുള്ളത്.
സിംഗിൾ ഒക്യുപൻസിയിൽ 10395/- രൂപ, ഡബിൾ ഒക്യുപൻസിയിൽ ഒരാൾക്ക് 7855/- രൂപ, ട്രിപ്പിൾ ഒക്യുപന്‍സിയിൽ ഒരാൾക്ക് 6795/- രൂപ, കുട്ടികളിൽ ബെഡ് വേണ്ടവർക്ക് (5-11 വയസ്സ്)6160/- രൂപ, ബെഡ് വേണ്ടാത്തവർക്ക് 5145/-
രൂപ എന്നിങ്ങനെയാണ് നിരക്ക്.

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും ന്യൂഡല്‍ഹിയിലെ ഐആർസിടിസി ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്റർ, പ്ലാറ്റ്ഫോം നമ്പർ 16, ന്യൂഡൽഹി റെയിൽവേ സ്റ്റേഷന്‍. ഫോൺ-9717641764, 9717648888, 8287930712, 8287930620, 8287930751, 8287930715, 8287930718

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+