Search
  • Follow NativePlanet
Share
» »ഡൽഹിയിൽ മഴയാത്രകളുടെ സമയം.. മഴ പെയ്യുന്ന പർവ്വതങ്ങളും മരുഭൂമിയും കാണാം..യാത്ര ഈ നഗരങ്ങളിലേക്ക്

ഡൽഹിയിൽ മഴയാത്രകളുടെ സമയം.. മഴ പെയ്യുന്ന പർവ്വതങ്ങളും മരുഭൂമിയും കാണാം..യാത്ര ഈ നഗരങ്ങളിലേക്ക്

അങ്ങനെ ഡൽഹിയിലും മഴ എത്തിയിരിക്കുകയാണ് ഇനി മുന്നറിയിപ്പില്ലാതെ പെയ്യുന്ന മഴയുടെ സമയമാണ്. അവധി ദിവസങ്ങളിലും ആഴ്ചാവസാനങ്ങളും ഒക്കെ ഇനി യാത്രകൾക്കായി മാറ്റി വയ്ക്കുവാനുള്ള ഒരുക്കത്തിലാണ് ഡൽഹി നിവാസികൾ. തൊട്ടടുത്ത് ഉത്തരാഖണ്ഡും ഉത്തർ പ്രദേശും രാജസ്ഥാനും ഹിമാചൽ പ്രദേശും ഒക്കെ മഴയിൽ കുളിച്ചു നിൽക്കുന്ന സമയത്ത് പോയി കാണാനുള്ള അവസരം കൂടിയാണിത്.

ഡൽഹിയിൽ നിന്നും ഒരുപാട് ദൂരത്തിലല്ലാതെ ഈ മഴക്കാലത്ത് പോയി കാണാൻ പറ്റുന്ന കുറച്ച് സ്ഥലങ്ങൾ നമുക്ക് പരിചയപ്പെടാം. ഹിമാലയൻ പർവ്വത നിരകളുടെ ഭംഗിയും പ്രകൃതിമനോഹമായ ഭൂമിയും ആസ്വദിച്ച് നനത്ത മഴയുടെ അകമ്പടിയിൽ പോയി കാണാന‍് പറ്റിയ സ്ഥലങ്ങൾ. ഈ മഴക്കാലത്ത് നിങ്ങള്‍ ഡൽഹിയിലുണ്ടെങ്കിൽ കാണേണ്ട പ്രധാന സ്ഥലങ്ങളുടെ പട്ടിക ഇതാ...

Perfect Delhi Monsoon Escpaes During Rainy Season

ഫാഗു, ഹിമാചൽ പ്രദേശ്

മഴക്കാലത്ത് എന്നും ഓർമ്മയില്‍ നിൽക്കുന്ന ഒരു യാത്ര പോകാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിൽ നിങ്ങൾക്ക് പറ്റിയ സ്ഥലം ഫാഗു ആണ്. ഡൽഹിയിൽ നിന്നും 360 കിലോമീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടം ഹിമാചൽ പ്രദേശിന്‍റെ ഭാഗമാണ്. സമുദ്ര നിരപ്പിൽ നിന്നും 2500 മീറ്റർ ഉയരിൽ സ്ഥിതി ചെയ്യുന്ന ഫാഗുവിലേക്ക് നിങ്ങൾ യാത്ര പോകുന്നുണ്ടെങ്കിൽ ഷിംല കൂടി ഉൾപ്പെടുത്തുന്ന തരത്തിൽ വേണം പ്ലാൻ ചെയ്യാൻ. ഷിംലയിൽ നിന്നു വെറും 45 മിനിറ്റ് ഡ്രൈവ് മതി ഇവിടെ എത്താൻ.

മഞ്ഞുമൂടിയ ഹിമാലയ പർവ്വത നിരകളുടെ പശ്ചാത്തലത്തിൽ സ്ഥിതി ചെയ്യുന്ന ഫാഗു കാഴ്ചയിൽ അതിമനോഹരമാണ്. പച്ചപ്പും മഞ്ഞും മേഘങ്ങളും ചേർന്നു നിൽക്കുന്ന ഇവിട ആപ്പിൾ തോട്ടങ്ങളും സെഡാര്‍ മരങ്ങളും ഉരുളക്കിഴങ്ങ് പാടങ്ങളും ഒരുപാടുണ്ട്. ട്രെക്കിങ്ങിനും വെറുതെ പ്രകൃതിയെ അറിയുവാനും ഒക്കെ നിങ്ങൾക്ക് പാഗുവിലേക്ക് വരാം. മഴക്കാല യാത്രകൾക്ക് മാത്രമല്ല, വേനൽക്കാലത്തും ഇവിടേക്ക് വരാം.

അൽമോറ

ഡൽഹിയിലെ മഴക്കാല വരാന്ത്യങ്ങൾ ചെലവഴിക്കാൻ പറ്റിയ മറ്റൊരു സ്ഥലമാണ് ഹിമാലയൻ പർവ്വച നിരകളിലെ അൽമോറ. ഉത്തരാഖണ്ഡിലെ ഏറ്റവും മനോഹര ഹിൽ സ്റ്റേഷനുകളിലൊന്നായ ഇവിടം ഡല്‍ഹിയിൽ നിന്ന് എളുപ്പത്തിൽ വരാന്‍ സാധിക്കുന്ന സ്ഥലം കൂടിയാണ്. ഡൽഹിയിൽ നിന്ന് അൽമോറയിലക്ക് 390 കിലോമീറ്ററാണ് ദൂരം. സാംസ്കാരിക പ്രാധാന്യമുള്ള ഒരു പട്ടണമായ ഇവിടെ വന്നെത്തിയാൽ ചെയ്യേണ്ടതും കാണേണ്ടതുമായ ഒരുപാട് കാര്യങ്ങളുണ്ട്. രുചികരമായ ഭക്ഷണങ്ങൾക്കും കരകൗശല വസ്തുക്കൾക്കും പ്രസിദ്ധമാണ്.

ഫലോഡി, ജോധ്പൂർ

ഇന്ത്യയുടെ ഉപ്പ് നഗരം എന്നറിയപ്പെടുന്ന ഫലോഡി വേനൽക്കാലത്ത് അടുക്കാൻ പറ്റാത്ത സ്ഥലമാണെങ്കിലും മഴക്കാലത്ത് ധൈര്യമായി പോകാൻ പറ്റിയ ഇടമാണ്. ജോധ്പൂരിൽ നിന്ന് 140 കിലോമീറ്ററും ഡല്‍ഹിയിൽ നിന്ന് 586 കിലോമീറ്ററും ദൂരം ഇവിടേക്കുണ്ട്. ഇന്ത്യയിലെ ഏറ്റവും ചൂട് കൂടിയ സ്ഥലങ്ങളിലൊന്നാണിത്. പുരാതനെ ഹിന്ദു, ജൈന ക്ഷേത്രങ്ങൾ, റോയൽ രജപുത്താന കോട്ട, മാർക്കറ്റുകൾ, കൊട്ടാരങ്ങൾ എന്നിങ്ങനെ നിരവധി കാഴ്ചകൾ ഇവിടെ കാണാനുണ്ട്.

മുൻസിയാരി, ഉത്തരാണ്ഡ്

ഡല്‍ഹിയിൽ നിന്നുള്ള മഴക്കാല യാത്രകൾക്ക് പറ്റിയ
മുൻസിയാരി ലിറ്റിൽ കാശ്മീർ എന്നും അറിയപ്പെടുന്നു. ഉത്തരാഖണ്ഡിലെ പിത്തോറാഗഡ് ജില്ലയുടെ ഭാഗമായ ഇവിടം സമുദ്രനിരപ്പിൽ നിന്നും 2298 മീറ്റർ ഉയരത്തിലാണുള്ളത്. ഡൽഹിയിൽ നിന്ന് 626 കിലോമീറ്ററാണ് മുൻസിയാരിയിലേക്കുള്ള ദൂരം. ഹിമാലയ കാഴ്ചകളും സാഹസിക ട്രെക്കിങ്ങുകളും ഇവിടെ ചെയ്യാം. ഇന്ത്യയും ടിബറ്റും തമ്മിലുള്ള പുരാതന വ്യാപാര പാതയായ ജോഹർ വാലിയുടെ തുടക്കം മുൻസിയാരിയിൽ നിന്നാണ്.

ജയ്സാൽമീർ

ഡൽഹിയിൽ നിന്നും മഴ യാത്രകൾക്ക് പറ്റിയ മറ്റൊരു സ്ഥലമാണ് ജയ്സാൽമീർ. താർ മരുഭൂമിയുടെ ഹൃദയ ഭാഗത്തായി സ്ഥിതി ചെയ്യുന്ന ജയ്സാൽമീർ ഡൽഹിയിൽ നിന്നും 755 കിലോമീറ്റർ ദൂരത്തിലാണ്
സ്ഥിതി ചെയ്യുന്നത്. സുവര്‍ണ്ണ നഗരം എന്നാണ് ജയ്സാൽമീർ അറിയപ്പെടുന്നത്. കൊട്ടാരങ്ങളും നിർമ്മിതികളും തടാകങ്ങളും മനോഹരമായ ഭൂപ്രകൃതിയും ഒക്കെ ഇവിടെ കാണാനുണ്ട്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: delhi monsoon travel ideas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+