Search
  • Follow NativePlanet
Share
» »ഡൽഹിയിലെ ചോർ ബസാർ- ഐഫോണ്‍ മുതൽ ക്യാമറ വരെ.. ഇവിടെ കിട്ടാത്തതൊന്നുമില്ല.. പക്ഷേ!

ഡൽഹിയിലെ ചോർ ബസാർ- ഐഫോണ്‍ മുതൽ ക്യാമറ വരെ.. ഇവിടെ കിട്ടാത്തതൊന്നുമില്ല.. പക്ഷേ!

2000 രൂപയ്ക്ക് ഐ ഫോൺ, 500 രൂപയ്ക്ക് ബ്രാൻഡഡ് ഷൂസ്, ഇയർഫോണിന് 300, ലാപ്ടോപ്പിന് 2000... ആഹാ കൊള്ളാമല്ലോ ഡീൽ എന്നല്ലേ.. ഇങ്ങനെ നിങ്ങളാഗ്രഹിക്കുന്ന എന്തും ചുളുവിലയിൽ കിട്ടുന്ന ഒരിടമുണ്ട് ഡൽഹിയിൽ. ലാപ്ടോപ്പ്, ഫോണ്‍, ഹെഡ്സൈറ്റ്, സ്പീക്കർ, ടിവി, വീടലങ്കരിക്കാൻ പറ്റിയ സാധനങ്ങൾ, കരകൗശല വസ്തുക്കൾ. വസ്ത്രങ്ങൾ, കളിപ്പാട്ടങ്ങൾ എന്നിങ്ങനെ നിങ്ങൾക്ക് എന്തുവേണമെങ്കിലും ഇവിടെയുണ്ട്. അതാണ് ഡല്‍ഹി ചോർ ബസാർ.

ഡൽഹിയിലെ ഏറ്റവും വലിയ സെക്കൻഡ്-ഹാൻഡ് മാർക്കറ്റ് ആണ് ചോർ ബസാർ. ഡൽഹിയിൽ വ്യത്യസ്തമായ കാഴ്ചകൾ കാണാന്ഡ ആഗ്രഹിക്കുന്നവരാണെങ്കിൽ ഇവിടേക്ക് വരാം. തിരക്കിലൂടെ നടക്കുമ്പോള് പോക്കറ്റ് അടിച്ചുപോയാൽ പോലും അറിയാൻ പറ്റാത്ത ചോർ ബസാർ ഡൽഹിയിലെ എപ്പോഴും തിരക്കേറിയ സ്ഥലം കൂടിയാണ്. പുരാവസ്തുക്കൾ വാങ്ങാനും വിലപേശാനും ഒക്കെ പറ്റിയ ഇടമാണിത്.

Visit Chor Bazaar-Biggest Secondhand Store In City Location timings How To Reach

ഡൽഹി ചോർ ബസാർ

ഓൾഡ് ഡൽഹി അഥവാ പഴയ ഡൽഹിയുടെ ഭാഗമാണ് ചോർ ബസാർ. ഡൽഹിയിലെ ഏറ്റവും എക്സൈറ്റിങ് ഇടമെന്നാണ് സഞ്ചാരികൾ ചോർ ബസാറിനെ വിശേഷിപ്പിക്കുന്നത്. ഷോപ്പിങ് നടത്താനല്ല, മറിച്ച് ഇവിടെ എന്തൊക്കയുണ്ട്, എന്നറിയാനും എങ്ങനെയാണ് ഇവിടെ കച്ചവട നടക്കുന്നത്, അവസാനം എന്തെങ്കിലും വാങ്ങാൻ പറ്റിയാലോ എന്നൊക്കെ ആലോചിച്ചാണ് അധികമാളുകളും ഇവിടേക്ക് എത്തുന്നത്. പുരാവസ്തുക്കളും വിന്‍റേജ് സാധനങ്ങളും മേടിക്കാനെത്തുന്നവരും കുറവല്ല.

ചോർ ബസാർ പറ്റിക്കുമോ?

ചോർ ബസാർ എന്നാൽ കള്ളന്മാരുടെ മാർക്കറ്റ് അല്ലെങ്കിൽ മോഷ്ടിച്ച സാധനങ്ങൾ ലഭിക്കുന്നിടം എന്നാണർത്ഥം.
ഗൂഗിളിൽ ഡല്‍ഹി ചോർ ബസാർ എന്നു സേർച്ച് ചെയ്തു നോക്കിയാൽ കിട്ടുന്ന റിവ്യൂകളിൽ ഏറ്റവും കൂടുതൽ തവണ കാണുന്നത് ഇവിടുന്ന് ഒന്നും മേടിക്കരുത് എന്നാണ്. ഇവിടെ ലഭിക്കുന്ന സാധനങ്ങളൊന്നും ഒറിജിനല്‍ അല്ലായെന്നും എല്ലാം സെക്കന്‍ഡ് ക്വാളിറ്റിയാണെന്നും റിവ്യൂ കാണാം. പ്രത്യേകിച്ച് ഇലക്ട്രോണിക് സാധനങ്ങൾ. നല്ല ഡീൽ ആണെന്നൊക്കെ തോന്നുമെങ്കിലും
ഇവിടെ കിട്ടുന്ന ഇലക്ട്രോണിക് സാധനങ്ങള്‍ മിക്കവയും തട്ടിപ്പാണെന്നു പറയാം.

ചോര്‍ ബസാറിൽ കിട്ടുന്ന പ്രധാന സാധനങ്ങൾ

പുസ്തകങ്ങള്‍

ചോർ ബസാറിൽ നിന്ന് പറ്റിക്കപ്പെടാതെ വാങ്ങാൻ പറ്റിയ സാധനങ്ങളിൽ ഒന്ന് പുസ്തകങ്ങളാണ്. പലപ്പോഴും പഴയതോ വിലകുറഞ്ഞ കോപ്പികളോ ആയിരിക്കുമെങ്കിലും വായിക്കാനാഗ്രഹിച്ച പുസ്കകങ്ങൾ പലതും ഇവിടെ കാണാം. ക്ലാസിക്കുകൾ മുതൽ വാരികകൾ വരെ ഇവിടെ വിൽക്കുന്നു.

പുരാവസ്തുക്കൾ

ഒരുപക്ഷേ ഈ മാർക്കറ്റിന് ചോർ ബസാർ എന്ന പേരു കിട്ടിയത് ഇവിടെ വില്‍ക്കുന്ന പുരാതന വസ്തുക്കളും വിന്‍റേജ് ഇനങ്ങളും കൊണ്ടാണെന്ന് കരുതുന്നവർ നിരവധിയുണ്ട്. വീട്ടുപകരണങ്ങള്, വെള്ളിപ്പാത്രങ്ങൾ, പഴയ ക്യാമറകളും നാണയങ്ങളും വരെ നിങ്ങൾക്ക് കണ്ടെത്താനാകും. എന്നാൽ ഇവയൊക്കെ ഒറിജിനലാണോ എന്ന കാര്യം മാത്രം ആർക്കുമറിയില്ല. വാങ്ങുന്നതിന് മുമ്പ് ജാഗ്രത പുലർത്തുക.

ക്യാമറ

നിക്കോണിന്‍റെയും കാനോണിന്‍റെയും ഒക്കെ ഡിഎസ്എൽആർ ക്യാമറകൾ ഇവിടെ വില്പനയ്ക്ക് കാണാം. മൂവായിവും നാലായിരവും ഒക്കെ കൊടുത്താല്‍ ഇത് മേടിക്കാമെങ്കിലും ഇത് ഒരിജിനലാണോ എത്ര കാലം നില്ക്കും, മോഷണമുതലാണോ തുടങ്ങിയ കാര്യങ്ങളൊക്കെ സംശയിപ്പിക്കും.

ഇവ കൂടാതെ വസ്ത്രങ്ങൾ, ഷൂ, സുഗന്ധവ്യജ്ഞനങ്ങൾ, മൊബൈൽ ഫോണുകൾ, സ്റ്റേഷനറി സാധനങ്ങള്‍, ബാഗ്, പേഴ്സ്, തുടങ്ങിയവയും ചോർ ബസാറിൽ ലഭിക്കും.

ഡൽഹി ചോർ ബസാർ സമയം

എല്ലാ ഞായറാഴ്ചയും രാവിലെ 5:00 മുതൽ വൈകിട്ട് 5:00 വരെയാണ് ചോർ ബസാർ പ്രവർത്തിക്കുന്നത്,

ചോർ ബസാറില്‍ എത്താൻ

പ്രസിദ്ധമായ ജുമാ മസ്ജിദിനും തിരക്കേറിയ ലാലാ ലജ്പത് റായ് നഗർ മാർക്കറ്റിനും സമീപമാണ് ചോർബസാർ ഡൽഹി സ്ഥിതി ചെയ്യുന്നത്. ജമാ മസ്ജിദ് മെട്രോ സ്റ്റേഷൻ ആണ് അടുത്തുള്ളത്.
മെട്രോ വഴി എളുപ്പത്തിൽ ചോർ ബസാറിൽ എത്താം. വയലറ്റ് ലൈനിൽ ഹെറിറ്റേജ് ലൈനിൽ കയറി ജമാ മസ്ജിദ് മെട്രോ സ്റ്റേഷനിൽ ഗേറ്റ് നമ്പർ 2 വഴി ഇറങ്ങിയാൽ നടന്നെത്താവുന്ന ദൂരത്തിലാണ് ചോർ ബസാർ സ്ഥിതി ചെയ്യുന്നത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: delhi market shopping one day trip
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+