ഡൽഹിയിലേക്ക് സഞ്ചാരികൾ എത്തുന്ന സമയമാണിത്.. ഫെസ്റ്റിവലുകളും ആഘോഷങ്ങളും വലിയ ചൂട് ഇല്ലാത്ത കാലാവസ്ഥയും ഒക്കെയായി സന്ദർശിക്കാൻ പറ്റിയ സമയം. അത് മാത്രമല്ല, വസന്തകാലത്തെ വരവേറ്റ പുതിയ ഒരു കാഴ്ച കൂടി ഒരുങ്ങിയിട്ടുണ്ട്. ഇവിടുത്തെ ഫെബ്രുവരി മാസത്തെ മനോഹരമാക്കുന്ന ട്യൂലിപ് ഫെസ്റ്റിവൽ ഡൽഹിയിൽ ആരംഭിച്ചിരിക്കുകയാണ്.
അതിമനോഹരമായി പൂത്തു വിടർന്നു നിൽക്കുന്ന, ആ പ്രദേശത്തിന് മുഴുവനായി ഒരു ഭംഗി പകർന്നു നല്കുന്ന ട്യൂലിപ് കാഴ്ച നമ്മുടെ ഡൽഹിയിൽ ഉണ്ടെന്നത് പലർക്കും പുതിയൊരു അറിവായിരിക്കും. കാശ്മീരിലും അല്ലെങ്കിൽ വിദേശരാജ്യങ്ങളിലും മാത്രം കാണാൻ സാധിക്കുന്ന ടുലിപ് പൂക്കളുടെ പൂക്കാംല കാണാൻ ഡല്‍ഹിക്ക് പോയാലോ.

ഡൽഹി ടുലിപ് ഫെസ്റ്റിവൽ 2025
പല നിറത്തിൽ ഒന്നിനൊന്ന് മനോഹരമായി പൂു നിൽക്കുന്ന ടുലിപ് പൂക്കളുടെ കാഴ്ചയാണ് ഡൽഹി ടുലിപ് ഫെസ്റ്റിവൽ ഒരുക്കിയിരിക്കുന്നത്. 12 ദിവസം നീണ്ടുനിൽക്കുന്ന ടുലിപ് ഫെസ്റ്റിവൽ മൂന്നാം എഡിഷൻ ഫെബ്രുരി 23 ന് അവസാനിക്കും. ചാണക്യപുരിയിലെ ശാന്തി പഥിലാണ് ഫെസ്റ്റിവൽ നടക്കുന്നത്. എല്ലാ ദിവസവും രാവിലെ 10 മുതൽ വൈകുന്നേരം 6 വരെ സന്ദർശിക്കാം. പ്രവേശനം സൗജന്യമാണ്.

ഈ വർഷത്തെ ഫെസ്റ്റിവലിനായി ഏകദേശം മൂന്ന് ലക്ഷത്തിലധികം ട്യൂലിപ്പുകൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്. ടുലിപ് പുഷ്പങ്ങളുടെ നാടായ നെതർലാൻഡിൽ നിന്നാണ് 3.25 ലക്ഷം ട്യൂലിപ് ബൾബുകൾ ഇറക്കുമതി ചെയ്തത്. ഇതിൽ 1.46 ലക്ഷം ടുലിപ് ബൾബുകൾ ശാന്തിപഥിലും ബാക്കി 2.25 ലക്ഷം വിവിധ തുറസ്സായ സ്ഥലങ്ങളിലായി നട്ടുപിടിപ്പിച്ചു. ഇതോടൊപ്പം , ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹിമാലയൻ ബയോറിസോഴ്‌സ് ടെക്‌നോളജിയുമായി (സിഎസ്‌ഐആർ) സഹകരിച്ച് ഹിമാചൽ പ്രദേശിൽ കൃഷി ചെയ്ത 14,735 ബൾബുകളും ഡൽഹിയിൽ ഫെസ്റ്റിവലിനായി കൊണ്ടുവന്നിട്ടുണ്ട്.
കൂടാതെ, ഡൽഹി വികസന അതോറിറ്റി (ഡിഡിഎ)യുടെ 20 പാർക്കുകളിലും ടുലിപ് നട്ടിട്ടുണ്ട്. സെൻട്രൽ പാർക്ക്, നെഹ്റു പാർക്ക്, ലോധി ഗാർഡൻ, മാണ്ഡി ഹൗസ് തുടങ്ങിയ ഇടങ്ങളിലാണിത്.
അതെല്ലാം പൂത്തു നിൽക്കുന്ന കാഴ്ചയാണ് ഇവിടെയുള്ളത്. രാവിലെ മുതല്‍ വൈകുന്നേരം വരെ പ്രവേശനം ഉണ്ടെങ്കിലും വെയിൽ കുറവുള്ള, കുറച്ചധികം നേരം ചെലവഴിക്കാൻ കഴിയുന്ന വിധത്തിൽ വേണം വരുവാൻ. ന്യൂ ഡൽഹി മുൻസിപ്പൽ കോർപ്പറേഷന്‍റെ നേതൃത്വത്തിലാണ് ട്യുലിപ് ഫെസ്റ്റിവൽ നടക്കുന്നത്.
ട്യുലിപ് വാങ്ങാം
ഇവിടെ ഡല്‍ഹിയിവ്‍ ടുലിപ് പൂക്കൾ പൂത്തു നിൽക്കുന്ന കാഴ്ച കാണുമ്പോൾ അതുപോലെന്ന് നമ്മുടെ വീട്ടിലും ഉണ്ടായിരുന്നുവങ്കില് എന്നാഗ്രഹിക്കുന്നത് സ്വാഭീവികമാണ്. ഇപ്പോഴിതാ, ആദ്യമായി, എൻഡിഎംസി ( ന്യൂ ഡൽഹി മുൻസിപ്പൽ കോർപ്പറേഷ) പൊതുജനങ്ങൾക്ക് ഒരു ലക്ഷം ട്യൂലിപ്പ് ബൾബുകൾ ലഭ്യമാക്കിയിട്ടുണ്ട്. ശാന്തി പാത്ത് ലോൺ, ലോധി ഗാർഡൻ, നെഹ്‌റു പാർക്ക്, തൽക്കതോറ ഗാർഡൻ, സെൻട്രൽ പാർക്ക്, എൻഡിഎംസി നഴ്സറികളിൽ നിന്ന് ഇവ വാങ്ങാം.
ഡൽഹിയിൽ ടുലിപ് പൂത്തുനിൽക്കുന്ന സ്ഥലങ്ങൾ
ശാന്തി പാത്ത് ലോൺ (ചാണക്യപുരി)
സെൻട്രൽ പാർക്ക് (കൊണാട്ട് പ്ലേസ്)
എൻഡിഎംസി കൺവെൻഷൻ സെന്റർ ലോൺ
ലോധി ഗാർഡൻ
തൽക്കറ്റോറ ഗാർഡൻ
സർദാർ പട്ടേൽ മാർഗ്
മാണ്ടി ഹൗസ്
വിൻഡ്‌സർ പ്ലേസ്
ഷേർ ഷാ സൂരി മാർഗ്
ഡൽഹി ടുലിപ് ഫെസ്റ്റിവൽ 2025 എത്തിച്ചേരാൻ
ഡൽഹിയിൽ ഈ സീസണിൽ വരുന്ന എല്ലാവരും മിസ് ചെയ്യാതെ കാണേണ്ട കാഴ്ചകളിലൊന്നു കൂടിയാണ് ടുലിപ് ഫെസ്റ്റിവൽ. പ്രകൃതിസ്‌നേഹികൾ, ഫോട്ടോഗ്രാഫർമാർ, വിനോദസഞ്ചാരികൾ, എന്നിങ്ങനെ എല്ലാവരെയും ആകർഷിക്കുന്ന കാഴ്ചകളാണ് ഇവിടെയുള്ളത്.
ബസ്. മെട്രോ, ക്യാബ് എന്നിങ്ങനെ ഏതു മാർഗ്ഗവും ഉപയോഗിച്ച് ഇവിടേക്ക് എത്താം. ഏറ്റവും എളുപ്പത്തിൽ വരാൻ മെട്രോ ആശ്രയിക്കാം. സന്ദർശകർക്ക് ഡൽഹി മെട്രോയുടെ യെല്ലോ ലൈനിൽ കയറി ലോക് കല്യാൺ മാർഗ് മെട്രോ സ്റ്റേഷനിൽ ഇറങ്ങിയാൽ പു അവിടുന്ന് കുറച്ചു ദൂരമേ ടുലിപ് ഫെസ്റ്റിവൽ നടക്കുന്ന ചാണക്യപുരിയിലെ ശാന്തി പാതിലേക്ക് ഉള്ളൂ.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












