ദീപാവലി ആഘോഷങ്ങളിലേക്ക് രാജ്യം കടന്നു കഴിഞ്ഞു. ആഘോഷങ്ങൾക്കൊപ്പം യാത്രകൾ കൂടി ഇല്ലെങ്കിൽ പിന്നെ ഒരു രസമില്ല അല്ലേ.. എന്നാൽ ഇത്തവണത്തെ ദീപാവലി യാത്ര ആൻഡമാൻ ദ്വീപിലേക്കായാലോ? കടൽ ദ്വീപുകളുടെ കാഴ്ചയും സാഹസിക വിനോദങ്ങളും എല്ലാം ഒത്തുചേർന്ന ഒരു യാത്രാനുഭവം ഇത്തവണത്തെ ദീപാവലിക്ക് സ്വന്തമാക്കിയാലോ?? കിടിലൻ പാക്കേജ് ഒരുക്കിയിരിക്കുന്നത് ഐആർസിടിസിയാണ്.
കുടുംബത്തിനൊപ്പം കുറഞ്ഞ ചെലവിൽ യാത്ര പ്ലാൻ ചെയ്യുന്നവർക്ക് തിരഞ്ഞെടുക്കാൻ പറ്റിയ ഈ പാക്കേജ് ആന്‍ഡമാൻ എക്സ്പ്ലോർ ചെയ്യാൻ കാത്തിരിക്കുന്നവർക്കും പറ്റിയ യാത്രയാണ്. എല്ലാ ദിവസവും ആന്‍ഡമാനിൽ നിന്നും ആരംഭിക്കുന്ന യാത്ര ആന്‍ഡമാനിലെ പ്രധാന കാഴ്ചകളെല്ലാം ഉൾപ്പെടുത്തിയാണ് ഒരുക്കിയിരിക്കുന്നത്. എക്സോട്ടിക് ആന്‍ഡമാൻ ഹോളിഡേയ്സ്- ഗോൾഡ് എന്നതാണ് ഈ പാക്കേജ്.

നാല് രാത്രിയും 5 പകലും ഉൾപ്പെടുന്ന പാക്കേജ് ആരംഭിക്കുന്നത് പോർട്ട് ബ്ലെയറിൽ നിന്നാണ്.
യാത്രക്കാർ അവരുടെ സ്വന്തം നിലയിൽ പോർട്ട് ബ്ലെയർ വിമാനത്താവളത്തിൽ എത്തണം. തുടർന്ന് യാത്രാ പാക്കേജിന്റെ ബാഗമായി വിമാനത്താവളത്തിൽ നിന്നും നിങ്ങളെ ഹോട്ടലിലേക്ക് കൊണ്ടുപോകുന്നതോടെ യാത്ര ആരംഭിക്കും. ഒന്നാം ദിവസം ആൻഡമാനിലെ ഏറ്റവും മനോഹര ബീച്ചുകളിലൊന്നായ കോർബിൻസ് കോവ് ബീച്ച് സന്ദർശിച്ച് കാഴ്ചകൾക്ക് തുടക്കമാകും. തുടർന്ന് സെല്ലുലാർ ജയിൽ സന്ദര്‍ശിച്ച് അവിടുത്തെ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയിൽ പങ്കാളികളാകാനും അവസരമുണ്ട്.
റോസ് ഐലൻഡ്, നോർത്ത് ബേ ഐലൻഡ് എന്നിവിടങ്ങൾ ആണ് രണ്ടാമത്തെ ദിവസം സന്ദർശിക്കുന്നത്. ബ്രിട്ടീഷ് ഭരണകാലത്തെ അടയാളങ്ങൾ ഉള്ള റോഡ് ഐലൻഡിന് ഇന്നൊരു നഷ്ടപ്രദേശത്തിന്‍റെ കെട്ടും മട്ടും ആണുള്ളത്. അക്കാലത്തെ പള്ളികൾ, ബേക്കറി, പ്രസ്, കല്ലറകൾ എന്നിങ്ങനെ എല്ലാത്തിന്‍റെയും അവശിഷ്ടങ്ങൾ ഇവിടെയുണ്ട്. സ്കൂബാ ഡൈവിങ്, ഗ്ലാസ് ബോട്ടം ബോട്ട് റൈഡ് തുടങ്ങിയ നിരവധി സാഹസിക വിനോദങ്ങളിൽ ഏർപ്പെടാനും ഇവിടെ അവസരമുണ്ട്. രാത്രിയിലെ ഷോപ്പിങ്ങും ഈ ദിവസം ഒരുക്കിയിട്ടുണ്ട്.

മൂന്നാം ദിവസത്തെ യാത്രയിൽ കാലാപത്തറും രാധാനഗർ ബീച്ചും ആണുള്ളത്. പ്രഭാതഭക്ഷണം പാക്ക് ചെയ്ത് എടുത്ത് രാവിലെ 6.00 മണിക്ക് ഹാവ്ലോക്ക് ഐലൻഡിലേക്കുള്ള ഫെറിയില് കയറും. രണ്ട് മണിക്കൂർ യാത്രയ്ക്കൊടുവിൽ ലക്ഷ്യസ്ഥാനത്തെത്തും. തുടർന്ന് കാലാപത്തർ ബീച്ച്, പിന്നീട് രാധാനഗർ ബീച്ച് എന്നിവിടങ്ങൾ കണ്ട് അന്ന് ഹാവ്ലോക്ക് ഐലൻഡിൽ തങ്ങും.
എലിഫന്‍റ് ബീച്ച് കണ്ട ശേഷം പോർട്ട് ബ്ലെയറിലേക്കുള്ള മടക്ക യാത്രയാണ് നാലാം ദിവസത്തെ ആകർഷണം. അന്ന് മറ്റ് പരിപാടികളൊന്നും ഒരുക്കിയിട്ടില്ല. പിറ്റേന്ന്,അഞ്ചാം ദിവസം മടക്കയാത്രയാണ്
2023 ഒക്ടോബർ 1 മുതൽ 2024 മാർച്ച് 31 വരെയുള്ള പാക്കേജ് നിരക്ക് സ്റ്റാൻഡേർഡ് ക്ലാസ്, കംഫോർട്ട് ക്ലാസ് എന്ന ക്രമത്തിൽ
സിംഗിൾ ഒക്യുപൻസി Rs.31,251, Rs.40,831
ഡബിൾ ഒക്യുപൻസി- Rs.20,383, Rs.23,660
ട്രിപ്പിൾ ഒക്യുപൻസി- Rs.18,063, Rs.21,130
ബെഡ് ആവശ്യമുള്ള 5-11 പ്രായത്തിലുള്ള കുഞ്ഞ്- Rs.13,801, Rs.13,045
ബെഡ് ആവശ്യമില്ലാത്ത 5-11 പ്രായത്തിലുള്ള കുഞ്ഞ് 11,217 , Rs.10,271
ഗ്രൂപ്പ് ബുക്കിങ് 2023 ഒക്ടോബർ 1 മുതൽ 2024 മാർച്ച് 31 വരെ സ്റ്റാൻഡേർഡ് ക്ലാസ്, കംഫോർട്ട് ക്ലാസ് എന്ന ക്രമത്തിൽ
4 പേരുടെ ഗ്രൂപ്പിൽ ഒരാൾക്ക് - .18,844, Rs.22,121
6 പേരുടെ ഗ്രൂപ്പിൽ Rs. 18,067- Rs.21,344
പാക്കേജിനെക്കുറിച്ചറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക- EXOTIC ANDAMAN HOLIDAYS - GOLD
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












