Search
  • Follow NativePlanet
Share
» »ഈ മഴയിൽ ഇവിടെ പോയില്ലെങ്കിൽ ഏറ്റവും വലിയ നഷ്ടം; വെള്ളച്ചാട്ടങ്ങളും കോട്ടകളും മാത്രമല്ല, കാഴ്ചകൾ ഏറെ

ഈ മഴയിൽ ഇവിടെ പോയില്ലെങ്കിൽ ഏറ്റവും വലിയ നഷ്ടം; വെള്ളച്ചാട്ടങ്ങളും കോട്ടകളും മാത്രമല്ല, കാഴ്ചകൾ ഏറെ

ഇന്ത്യയിൽ ട്രെക്കിങ്ങിനൊരു സ്വർഗ്ഗമുണ്ടെങ്കിൽ അത് മഹാരാഷ്ട്രയാണ്. പച്ചപ്പു നിറഞ്ഞു നിൽക്കുന്ന കുന്നുകൾ താണ്ടി, പാറക്കെട്ടുകൾ പിന്നിട്ട്, നൂറ്റാണ്ടുകൾക്കു മുൻപ് നിർമ്മിച്ച കോട്ടകളുടെ മുകളിലേക്ക് കഥകള്‍ തേടിയുള്ള യാത്രയ്ക്ക് മഹാരാഷ്ട്ര എന്നും മുന്നിലുണ്ട്. മഴക്കാലമായാലോ.. പിന്നെ ഇരട്ടി രസമാണ്. മഴയിലലിഞ്ഞുള്ള യാത്രകൾ. ഇത്തവണയം പതിവ് മാറ്റേണ്ട. ഇതാ മഹാരാഷ്ട്രയിലെ ഏറ്റവും മികച്ച പത്ത് ഫോർട്ട് ട്രെക്കുകൾ പരിചയപ്പെടാം.

1. ഹരിഹർ ഫോർട്ട്

മഹാരാഷ്ട്രയിലെ ഏറ്റവും പേരുകേട്ട ട്രെക്കിങ്ങാണ് ഹരിഹർ ഫോർട്ടിലേക്കുള്ളത്. കുത്തനെയുള്ള കോട്ടയിലെ പടിക്കെട്ടുകൾ കയറിയുള്ള യാത്ര ഒട്ടും എളുപ്പമല്ല. എന്നാൽ യാത്രയ്ക്കൊടുവിലെ കോട്ടയ്ക്കു മുകളിൽ നിൽക്കുന്ന ആനന്ദം തേടി മാത്രം നൂറുകണക്കിനാളുകളാണ് ഓരോ ദിവസവും ഇവിടേക്ക് വരുന്നത്. മഴക്കാല ട്രെക്കിങ്ങിനും ഹരിഹർഫോർട്ട് പ്രസിദ്ധമാണ്. ബേസ് ക്യാംപിലേക്കുള്ള നടത്തവും കയറ്റവും ഒക്കെയായി അത്ര എളുപ്പമല്ല ഈ യാത്ര.

Fort Treks In Maharashtra

PC: Elroy Serrao

ഒരു സമയം ഒരാൾക്കു മാത്രം പോകുവാനുള്ള വീതിയേ പടിക്കെട്ടിനുള്ളൂ. അതീവശ്രദ്ധയോടെ കയറേണ്ട യാത്ര കൂടിയാണിത്. ചെരിഞ്ഞും വളഞ്ഞുമുള്ള പാറക്കെട്ടിലൂടെ എത്ര കയറിയാലും എത്തിയെന്ന് തോന്നില്ല. മടുത്താൽ വിശ്രമിച്ച് താഴേക്കിറങ്ങുന്നതാവും നല്ലത്. മഹാരാഷ്ട്രയിലെ നാസിക്കിൽ നിന്ന് ത്രയംബകേശ്വറില്‍ എത്തി അവിടുന്ന് നിർഗുഡ്പാഠ അല്ലെങ്കിൽ ഹർഷേവാഡി വഴി ഹരിഹർ ഫോർട്ട് ബേസ് ക്യാംപിലെത്താം. കേരളത്തിൽ നിന്ന് ഹരിഹർഫോർട്ട് ട്രെക്കിങ് നടത്താൻ മൺസൂണിൽ നിരവധി ആളുകളെത്തുന്നു.

2. രാജ്ഗഡ് ഫോർട്ട് ട്രെക്ക്

പൂനെയിൽ സ്ഥിതി ചെയ്യുന്ന രാജ്ഗഡ് ഫോർട്ട് മറാത്ത ഭരാണാധികാരിയായിരുന്ന ഛത്രപതി ശിവജിയുടെ ഭരണകേന്ദ്രമായിരുന്നു കാലങ്ങളോളം ഈ കോട്ട. സമുദ്രനിരപ്പിൽ നിന്നും 4,514 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കോട്ട കീഴടക്കണമെങ്കിൽ ആരോഗ്യം നോക്കി ഒന്നോ രണ്ടോ ദിവസം വേണം. മഴക്കാലങ്ങളിൽ കോട്ട കയറാതിരിക്കുന്നതാണ് നല്ലത്. പാറ തെന്നിക്കിടക്കുന്നതാണ് കാരണം. ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള സമയമാണ് നല്ലത്.

3. പ്രതാപ്ഗഡ് കോട്ട ട്രെക്കിങ്

മഹാബലേശ്വറിൽ നിന്നും 23 കിലോമീറ്റർ അകലെയാണ് പ്രതാപ്ഗഡ് കോട്ട സ്ഥിതി ചെയ്യുന്നത്. ചരിത്ര പ്രസിദ്ധമായ പ്രതാപ്ഗഡ് യുദ്ധം നടക്കുന്നത് ഈ കോട്ടയിൽ വെച്ചാണ്. ട്രെക്കിങ്ങിനൊപ്പം തന്നെ രസകരമാണ് ഇവിടേക്കുള്ള യാത്രയും. വെള്ളച്ചാട്ടങ്ങളും കാടും നിറഞ്ഞുനിൽക്കുന്ന വഴിയിലൂടെയാണ് യാത്ര. 450 പടികളാണ് മുകളിലേക്ക് കയറുവാനുള്ളത്.

 fort trek in maharashta,

PC:Pankaj gundecha

4. ടികോണ ഫോർട്ട് ട്രെക്ക്

മഹാരാഷ്ട്രയിലെ എളുപ്പമുള്ള ട്രെക്കിങ് ലക്ഷ്യസ്ഥാനാണ് ലോണാവാലയ്ക്ക് സമീപമുള്ള ടികോണ ഫോർട്ട് ട്രെക്കിങ്. സമുദ്രനിരപ്പിൽ നിന്ന് 3633 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കോട്ട കാഴ്ചയിൽ മൂന്നു കോണുകൾ ചേരുന്ന പോലെയാണ്. അങ്ങനെയാണ് തികോണ എന്ന പേരു ലഭിച്ചത്. മുകളിലെത്തിൽ ലോഹാഗഡ കോട്ട, തുങ് കോട്ട, വിസാപൂർ തുടങ്ങിയ സ്ഥലങ്ങളുെട കാഴ്ച കാണാം.

5. രാജ്മാച്ചി കോട്ട ട്രെക്ക്

മൺസൂൺ ട്രെക്കിങ്ങിന് പ്രസിദ്ധമായ രാജ്മാച്ചി കോട്ട ലോണാവാല, ഖണ്ഡാല എന്നീ ഹിൽ സ്റ്റേഷനുകൾക്ക് സമീപമാണുള്ളത്. സമുദ്രനിരപ്പിൽ നിന്നും 2750 അടി ഉയരത്തിലാണ് ഈ കോട്ടയുള്ളത്. ആകെ 16 കലോമീറ്ററാണ് രാജ്മാച്ചി കോട്ട ട്രെക്ക് ദൂരം. രണ്ട് കോട്ടകൾ കടന്നുള്ള യാത്രയാണ് രാജ്മാച്ചി കോട്ട ട്രെക്കിങ്ങിന്റെ ആകർഷണം. ശ്രീരഞ്ജൻ, മനാരഞ്ജൻ എന്നീ കോട്ടകൾ കടന്നാണ് യാത്ര. കോട്ട കയറുവാൻ രണ്ടര മുതൽ മൂന്ന് മണിക്കൂർ വരെ സമയം ആവശ്യമാണ്.

6. ടോർന ഫോട്ട് ട്രെക്ക്

പൂനെയിലെ ഏറ്റവും വലിയ കോട്ടകളിലൊന്നാണ് പ്രചണ്ഡ ഗഡ് എന്നറിയപ്പെടുന്ന ടോർന ഫോർട്ട് . സമുദ്രനിരപ്പിൽ നിന്ന് 4,603 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന യാത്ര മഴക്കാലം കഴിഞ്ഞാണ് പോകേണ്ടത്. സെപ്റ്റംബർ മുതൽ ഡിസംബർ വരെയാണ് ഇവിടം സന്ദര്‍ശിക്കാൻ പറ്റിയ സമയം. താരതമ്യേന ബുദ്ധിമുട്ടേറിയ യാത്രയാണിത്. സഹ്യാദ്രിയിലെ കാഴ്ചകളാണ് ഈ യാത്രയുടെ ആകർഷണം.

7. രത്തൻഗഡ് കോട്ട

സഹ്യാദ്രിയില്‍ ചെയ്യുവാൻ പറ്റിയ ഏറ്റവും മനോഹരമായ ട്രെക്കിങ്ങുകളിൽ ഒന്നാണ് . രത്തൻഗഡ് കോട്ടയിലേക്കുള്ള ട്രെക്കിങ് പല കാരാണങ്ങളാൽ സന്ദർശകർക്ക് പ്രിയപ്പെട്ടതാണ്. ബോട്ട് യാത്രയും നടത്തവും ഒക്കെ രത്തൻഗഡ് കോട്ടയിലേക്കുള്ള യാത്രയിൽ ഉൾപ്പെടുന്നു. ഭണ്ഡാർദാര തടാകത്തിലൂടെ ആറു കിലോമീറ്റർ സഞ്ചരിച്ച് പിന്നീട് നാലു കിലോമീറ്റർ നടന്നാൽ മാത്രമേ ബേസ് ക്യാംപ് ആയ രത്തൻവാഡിയിലെത്തൂ. നാല് മുതൽ അഞ്ച് മണിക്കൂർ വരെ നീണ്ടതാണ് രത്തൻഗ‍ഡ് കോട്ട ട്രെക്കിങ്.

8.ലോഹാഗഡ് കോട്ട

മഴക്കാലത്ത് മഹാരാഷ്ട്രയിൽ ചെയ്യുവാൻ പറ്റിയ മറ്റൊരു മികച്ച ട്രെക്കിങ് ആണ് പൂനെയ്ക്ക് സമീപത്തുള്ള ലോഹാഗഡ് കോട്ട. സമുദ്രനിരപ്പിൽ നിന്ന് 3400 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കോട്ട ലോണാവാലയോട് ചേർന്നാണുള്ളത്. ലോഹാഗഡ് വാഡിയാാണ് ട്രെക്കിങ്ങിന്റെ ബേസ് ക്യാംപ്. 250 മുതൽ 300 വരെ പടികളാണ് യാത്രയിൽ കയറുവാനുള്ളത്. ഇവിടെ നിന്നുള്ള കാഴ്ചകളും മനോഹരമാണ്. ലോണാവാല കൂടി കണ്ടുവരുന്ന രീതിയിൽ യാത്ര പ്ലാൻ ചെയ്യുകയാണെങ്കിൽ നല്ലതായിരിക്കും.

monsoon treks in maharashta

PC:Amit3451

9. ഹരിശ്ചന്ദ്രഗഡ്

മഹാരാഷ്ട്രയിലെ ബുദ്ധിമുട്ടേറിയ ട്രെക്കിങ്ങുകളിൽ ഒന്നാണ് ഹരിശ്ചന്ദ്രഗഡിലേക്കുള്ളത്. സമുദ്രനിരപ്പിൽ നിന്നും 4,665 അടി ഉയരത്തിലാണ് ഈ കോട്ടയുള്ളച്. സാഹസികർ മാത്രം കടന്നുചെല്ലുന്ന ഇവിടം അഹ്മദ്നഗർ ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. സൂര്യോദയം കാണുന്ന രീതിയിൽ ഇവിടേക്ക് വരാനാണ് യാത്രക്കാർ ഇഷ്ടപ്പെടുന്നത്. ഹരിശ്ചന്ദ്രഗഡ് കയറുവാൻ മാത്രം മൂന്നു മണിക്കൂർ സമയമെടുക്കും. ഒക്ടോബർ മുതൽ ഫെബ്രുവരി വരെയാണ് ഇവിടം സന്ദർശിക്കാൻ പറ്റിയ സമയം.

10. വിസാപൂർ കോട്ട

മൺസൂണിൽ പോകാൻ പറ്റിയ കോട്ടയാണ് മഹാരാഷ്ട്രയിലെ വിസാപൂർ കോട്ട. അതിമനോഹരമായ രീതിയിൽ പ്രകൃതി ഒരുങ്ങി നിൽക്കുന്ന മഴക്കാലത്ത് വേണം ഇവിടേക്ക് വരാൻ. പൂനെയ്ക്ക് സമീപമാണ് വിസാപൂർ കോട്ട സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്നും 1084 മീറ്റർ ഉയരത്തിലാണ് ഇവിടമുള്ളത്.

Cover PC:Kandoi.sid

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+