Search
  • Follow NativePlanet
Share
» »ഇത്രയും കാഴ്ചകൾ നമ്മുടെ കോഴിക്കോടോ? അവിശ്വസനീയം, പ്രകൃതിയെ അറിയാൻ പോകാം

ഇത്രയും കാഴ്ചകൾ നമ്മുടെ കോഴിക്കോടോ? അവിശ്വസനീയം, പ്രകൃതിയെ അറിയാൻ പോകാം

പ്രകൃതിയിലേക്ക് ഇറങ്ങിച്ചെല്ലുവാൻ തയ്യാറാകുന്നവർക്ക് കാഴ്ചകളുടെ പൂരമാണ് കോഴിക്കോട് ഒരുക്കിയിട്ടുള്ളത്. വെറുതെ നടന്നു കാണുവാനാണെങ്കിലും ചെറിയൊരു ട്രക്കിങ്ങും വെള്ളച്ചാട്ടത്തിലൊരു കുളിയും പാസാക്കി വരുവാനാണെങ്കിലും കണ്ണുംപൂട്ടി തിരഞ്ഞെടുക്കുവാൻ പറ്റിയ സ്ഥലങ്ങൾ ഇവിടെ കാണാം. കാടും മലയും കയറി, കോടമഞ്ഞ് ആസ്വദിച്ച് നിൽക്കുവാനും നഗരത്തിന്റെ തിരക്കിൽ നിന്നും പെട്ടന്നൊരു രക്ഷപെടലിനും വാരാന്ത്യങ്ങൾ ആഘോഷമാക്കുവാനും അങ്ങനെ എന്താണോ നിങ്ങളാഗ്രഹിക്കുന്നത് അത് കോഴിക്കോട് തരും

ഇന്ന് നമ്മള്‍ കോഴിക്കോട് ജില്ലയിലെ എക്കോ ടൂറിസം കേന്ദ്രങ്ങളെ പരിചയപ്പെടുകയാണ്. പ്രകൃതിയുടെ പച്ചപ്പും പരിശുദ്ധിയും പരിചയപ്പെടുവാനും ആസ്വദിക്കുവാനും ജില്ലയിൽ നിന്നും എളുപ്പത്തിൽ പോകുവാൻ പറ്റുന്ന ഈ സ്ഥലങ്ങൾ നിങ്ങളുടെ കോഴിക്കോട് ദിവസങ്ങളെ മനോഹരമാക്കും എന്ന കാര്യത്തിൽ സംശയം വേണ്ട!

Eco Tourism In Kozhikode

മലബാര്‍ ബോട്ടാണിക്കൽ ഗാർഡൻ

കോഴിക്കോട് ജില്ലയിലെ പച്ചപ്പും ഹരിതാഭയും കാണുവാൻ ആദ്യം തിരഞ്ഞെടുക്കുവാൻ പറ്റിയ ഇടങ്ങളിലൊന്നാണ് മലബാർ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ്‌ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റ് സയൻസസ്. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സസ്യോദ്യാനങ്ങളിലൊന്നായ ഇത് ല സസ്യങ്ങളുടെ പേരിലാണ് കൂടുതൽ അറിയപ്പെടുന്നത്. ഒളവണ്ണയിൽ 40 ഏക്കർ സ്ഥലത്തായി വ്യാപിച്ചു കിടക്കുന്ന ഈ സസ്യോദ്യാനത്തിൽ കൂടുതലും തണ്ണീർത്തടങ്ങളാണ്. വ്യത്യസ്ത വിഭാഗങ്ങളിലായി പതിനായിരത്തിലധികം സസ്യങ്ങളെ പരിപാലിക്കുന്ന ഇവിടെ അത്യപൂർവ്വമായ പല സസ്യങ്ങളും സംരക്ഷിക്കപ്പെടുന്നു.

കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിനു കീഴിലുള്ള ഗവേഷണ സ്ഥാപനമായി മലബാർ ബൊട്ടാണിക്കൽ ഗാർഡൻ കോഴിക്കോട് നിന്നും എട്ട് കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. സർക്കാർ പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10.00 മുതൽ വൈകിട്ട് 5.00 വരെ പൊതുജനങ്ങൾക്ക് ഉദ്യാനത്തിലേക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്.

Malabar Botanical Garden Kozhikode

സരോവരം ബയോ പാർക്ക്

കോഴിക്കോട് നഗരം എത്ര പരിസ്ഥിതി സൗഹൃദം ആണെന്ന് കണ്ടുമനസ്സിലാക്കണമെങ്കിൽ നഗരത്തിന്റെ ശ്വാസകോശം എന്നു വിളിക്കാവുന്ന സരോവരം ബയോ പാർക്കിലേക്ക് പോകാം. തണ്ണീർത്തടങ്ങളും കണ്ടൽക്കാടുകളും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ നിർമ്മിച്ച ഈ പാർക്ക് കോട്ടൂളിക്ക് സമീപമാണുള്ളത്. രാജ്യത്തെ എണ്ണപ്പെട്ട തണ്ണീർത്തടങ്ങളിൽ ഒന്നുകൂടിയാണിത്. കോരപ്പുഴ, കല്ലായി നദികളെ ബന്ധിപ്പിക്കുന്ന
കനോലി കനാല്‍ ഇതിന്റെ ഭാഗമായി മാറിയിട്ടുണ്ട്. മ്യൂസിക്കൽ ഫൗണ്ടൻ, ഓപ്പൺ എയർ തിയേറ്റർ, കനാൽ നടപ്പാത, ബട്ടർ ഫ്ലൈ പാർക്ക്, പക്ഷി സങ്കേതം, പാർക്ക്, ബോർഡ് വാക്ക് തുടങ്ങിയവുണ്ട്.

Sarovaram Bio Park

PC:Vengolis

കക്കയം ഡാം

കോഴിക്കോട്ടെ ഏറ്റവും പ്രകൃതിഭംഗിയാർന്ന കാഴ്ചകൾ തേടുന്നവർക്കും ചെറിയൊരു ട്രക്കിങ്ങ് ആഗ്രഹിക്കുന്നവര്‌ക്കും ഒരുദുവസത്തെ യാത്രയ്ക്കായി കക്കയം ഡാം തിരഞ്ഞെടുക്കാം. കൂരാച്ചുണ്ട് കക്കയത്തു കുറ്റ്യാടിപ്പുഴയിൽ, കുറ്റ്യാടി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച അണക്കെട്ടാണ് ഇത്. കക്കയം ഡാം സൈറ്റ് പച്ചപ്പ് തുളുമ്പി നിൽക്കുന്ന കാഴ്ചകളാൽ സമ്പന്നമാണ്. ബോട്ടിങ്, ചെറിയ വെള്ളച്ചാട്ടങ്ങൾ എന്നിവ ഇവിടെ എക്സ്പ്ലോർ ചെയ്യാം. കോഴിക്കോട് നിന്നും 64 കിലോമീറ്റർ ദൂരെയാണ് ഇവിടമുള്ളത്.

kakkayam dam

PC:Dhruvaraj S

തുഷാരഗിരി വെള്ളച്ചാട്ടം

കോഴിക്കോട് ജില്ലയിലെ ഏറ്റവും പ്രസിദ്ധും തിരക്കേറിയതുമായ വെള്ളച്ചാട്ടമാണ് തുഷാരഗിരി വെള്ളച്ചാട്ടം . പശ്ചിമഘട്ടത്തിൽ നിന്നും താഴേക്ക് പതിക്കുന്ന ഈ വെള്ളച്ചാട്ടം കാടും പാറക്കെട്ടുകളും താണ്ടിയെത്തി താഴേക്ക് പതിക്കുന്നത് കാണുവാൻ തന്നെ നല്ല ചേലാണ്. മഞ്ഞുപെയ്യുന്നതു പോലെ വെള്ളച്ചാട്ടം പതിക്കുന്ന കാഴ്ചയാണ് ഇവിടെ കാണാനുള്ളത്. ഇത് കൂടാതെ ഇരട്ടമുക്ക്, മഴവില്‍ച്ചാട്ടം, തുമ്പിതുള്ളുംപാറ എന്നിങ്ങനെ മൂന്ന് വെള്ളച്ചാട്ടങ്ങൾ കൂടി ഇവിടെ കാണാം. തേൻപാറ ട്രക്കിങ്, അവിഞ്ഞിത്തോട്, തോണിക്കയം എന്നിവിടങ്ങളിലേക്ക് ട്രക്കിങ് റൂട്ടുകളും തുഷാരഗിരിയിൽ നിന്നാരംഭിക്കുന്നു. കോഴിക്കോട് നിന്ന് 55 കിലോമീറ്റർ അകലെയാണ് ഇവിടമുള്ളത്.

വയലട

വയലട എന്നാൽ കോഴിക്കോട്ടുകാർക്ക് അവരുടെ ഗവിയാണ്. പച്ചപ്പും കോടമഞ്ഞും പൊതിഞ്ഞു നിൽക്കുന്ന സ്ഥലം. സമുദ്രനിരപ്പിൽ നിന്നും 2000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന വയലട ഒരു ദിവസത്തെ യാത്രയ്ക്ക് പറ്റിയ സ്ഥലമാണ്. മഴക്കാലത്താണ് ഇവിടം കൂടുതൽ ഭംഗിയുള്ള സ്ഥലമായി മാറുന്നത്. വ്യൂ പോയിന്‍റുകളാണ് ഇവിടുത്ത ആകർഷണം. വയലട വ്യൂ പോയിന്റ്, മുള്ളൻപാറ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാൽ പേരാമ്പ്ര, കക്കയം, കൂരാച്ചുണ്ട് തുടങ്ങിയ സ്ഥലങ്ങളുടെ മനോഹരമായ ആകാശക്കാഴ്ച കാണാം. കോഴിക്കോട് നിന്ന് 40 കിലോമീറ്റർ അകലെയാണ് ഇവിടമുള്ളത്.

vayalada

PC:Shagin sunny

കക്കാട് എക്കോ ടൂറിസം

ജില്ലയിലെ പുതിയ എക്കോ ടൂറിസം കേന്ദ്രമാണ് താമരശ്ശേരി ഫോറസ്റ്റ് റേഞ്ചിന്‍റെ ഭാഗമായ കക്കാട് എക്കോ ടൂറിസം. ചെറിയ കാട്, അരുവി, വെള്ളച്ചാട്ടം എന്നിങ്ങവെ നിങ്ങളുടെ പ്രകൃതിയിലേക്കുള്ള നടത്തം മനോഹരമാക്കുവാന്‍ വേണ്ടതെല്ലാം ഇവിടെ കാണാം. കൂടുതലറിയുവാൻ താല്പര്യമുള്ളവര്‍ക്ക് ക്ഷീണം നല്കാത്ത ഒരു ചെറിയ ട്രെക്കിങ്ങിനും അവസരമുണ്ട്. കുമ്പൻമസല, അത്തിക്കോട് മല എന്നിവിടങ്ങളിലേക്കുള്ള ട്രക്കിങ്ങാണ് ഇവിടുത്തെ പരീക്ഷിക്കുവാൻ പറ്റിയ യാത്രാനുഭവം. കോഴിക്കോട് നിന്നും 42 കിലോമീറ്റർ അകലെയാണ് കക്കാട് എക്കോ ടൂറിസം സ്ഥിതി ചെയ്യുന്നത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+