Search
  • Follow NativePlanet
Share
» »തനിക്കുള്ളതെല്ലാം ഉപേക്ഷിക്കുന്ന ഈദുൽ അദ്‌ഹ;ത്യാഗത്തിന്‍റെയും സ്വയം സമർപ്പണത്തിന്‍റെയും ബലി പെരുന്നാൾ!

തനിക്കുള്ളതെല്ലാം ഉപേക്ഷിക്കുന്ന ഈദുൽ അദ്‌ഹ;ത്യാഗത്തിന്‍റെയും സ്വയം സമർപ്പണത്തിന്‍റെയും ബലി പെരുന്നാൾ!

ഈദുൽ അദ്‌ഹ അഥവാ ബലിപ്പെരുന്നാൾ.. ത്യാഗത്തിന്‍റെയും സ്വയം സമർപ്പണത്തിന്‍റെയും പ്രാധാന്യം ഓർമ്മിപ്പിക്കുന്ന വിശുദ്ധ ദിനം. അചഞ്ചലമായ വിശ്വാസവും സർവ്വശക്തനെ ഒരു നിമിഷം പോലും അവിശ്വസിക്കാതെ സ്വന്തം മകനെ ബലിയായി നല്കാൻ തയ്യാറായ ഇബ്രഹിം നബിയുടെ വിട്ടുകൊടുക്കലിന്‍റെ ഓർമ്മ പുതുക്കുന്ന ഈ ദിനം ഇസ്ലാം വിശ്വാസികൾക്ക് എന്തുകൊണ്ടും പരിശുദ്ധമാണ്.

ബക്രീദ് എന്ന പേരിൽ പൊതുവെ അറിയപ്പെടുന്ന ഈദുൽ അദ്‌ഹ എന്ന വാക്കിന് ബലിപ്പെരുന്നാൾ എന്നാണ് അര്‍ത്ഥം. ആടുമാടുകളെ ബലി നല്കിയും ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും നമസ്കാരങ്ങളും നടത്തിയും ലോകം ഈ ദിവസ ആഘോഷിക്കുന്നു.

Bakrid 2023

ബലിപ്പെരുന്നാൾ വിശ്വാസം

ഇബ്രാഹിം നബിയിൽ നിന്നും കൈമാറി വന്ന ആചാരമായാണ് ബക്രീദ് അറിയപ്പെടുന്നത്. ഏറെക്കാലത്തെ കാത്തിരിപ്പും പ്രാർത്ഥനകൾക്കും ശേഷം ഇബ്രാഹിം നബിക്ക് ലഭിച്ച പുത്രയാണ് ഇസ്മയിൽ എന്നാണ് ഖുറാൻ പറയുന്നത്. എന്നാൽ ആ മകനെ തനിക്ക് ബലി നല്കാൻ അല്ലാഹു നബിയോട് സ്വപ്നത്തിൽ അവശ്യപ്പെട്ടു. ഒരു നിമിഷം പോലും മടിക്കാതെ മകനെ ബലി നല്കാൻ പിതാവ് സന്നദ്ധനായെന്നും ഇസ്മായിൽ പിതാവിന്‍റെയും അല്ലാഹുവിന്റെയും ആഗ്രഹത്തിന് പൂർണ്ണമനസോടെ ഒപ്പം നിന്നുവെന്നും വിശ്വാസം പറയുന്നു.

ഒടുവിൽ ബലി നല്കുവാൻ ബലിപീഠം പണിത് ഒരുങ്ങി നിന്ന വേളയിൽ തനിക്ക് ആടിനെ ബലി നൽകാൻ അല്ലാഹു ആവശ്യപ്പെട്ടു. അങ്ങനെയാണ് സഹനത്തിന്‍റെയും ത്യാഗത്തിന്‍റെയും ഓർമ്മായായി ബക്രീദ് ആഘോഷിക്കുന്നത്. ലോകമെമ്പാടും വ്യത്യസ്ത തരത്തിലാണ് ബക്രീദ് ആഘോഷിക്കുന്നത്.

ബക്രീദ് ആഘോഷം

പരമ്പരാഗതമായി ബക്രീദ് ആഘോഷങ്ങൾക്ക് മൂന്നു ഘട്ടങ്ങളാണുള്ളത്. തനിക്കുള്ളത് ഉപേക്ഷിക്കുക, തനിക്കുള്ളത് സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങള്‍ക്കും നൽകുക, പാവങ്ങൾക്ക് ദാനം നൽകുക എന്നീ മൂന്നു പ്രവർത്തികളാണ് ആഘോഷത്തിന്റെ അടിസ്ഥാനം. ഈ തത്വത്തെ മുൻനിർത്തിയുള്ള ചടങ്ങുകൾ എല്ലാ വിശ്വാസികളും പാലിക്കുന്നു.

Bali Perunnal

ഹജ്ജ്

ഇബ്രാഹിം നബി, ഭാര്യ ഹാജറ, മകൻ ഇസ്മായേൽ എന്നിവരുമായി ബന്ധപ്പെട്ട ഓർമ്മകളാണ് ഹജ്ജിനെ അനുസ്മരണങ്ങള്‍. ഇസ്ലാമിക കലണ്ടറിലെ അവസാന മാസമായ ദുല്‍ഹജ്ജിലെ എട്ട് മുതല്‍ 13 വരെയുള്ള ആറ് ദിവസമാണ് ഹജ്ജ് ആചരിക്കുന്നത്.

മിനയിലെ താമസം, അറഫ സംഗമം, അറഫയിൽ നിന്ന് മുസ്ദലിഫയിലേക്കുള്ള യാത്ര, ജംറകളില്‍ എറിയാനുള്ള കല്ല് ശേഖരിച്ച ശേഷം മിനയിലേക്കുള്ള യാത്ര, ജംറകളില്‍ കല്ലെറിയുന്നത്, ബലിയറുക്കൽ, തുടർന്ന് മിനയിലേക്കുള്ള യാത്ര, കഅ്ബയെ വലംവയ്ക്കുന്ന ചടങ്ങായ ത്വവാഫ്, സഫ-മര്‍വ മലകള്‍ക്കിടയിലെ നടത്തമായ സഹ്‌യ്, തുടർന്ന് മിനയിലെ ക്യാംബിൽ തിരിച്ചെത്തും. ഇത്രയുമാണ് ഹജ്ജിലെ ചടങ്ങുകൾ.

പ്രാര്‍ത്ഥനയും പങ്കുവയ്ക്കലും തന്നെയാണ് ബക്രീദിന്റെ പുണ്യം. ഭക്ഷണം മുതൽ പണം വരെ ഉള്ളവർ ഇല്ലാത്തവരുമായി പങ്കിടുന്ന ഈ ദിനത്തിലെ ചടങ്ങുകൾ പക്ഷേ, ഓരോ രാജ്യത്തും ഓരോ തരത്തിലാണ്. പുതിയ വസ്ത്രങ്ങൾ വാങ്ങുന്നതും വിഭവസമൃദ്ധമായ ഭക്ഷണം തയ്യാറാക്കുന്നതും കൈകളിൽ മൈലാഞ്ചിയിടുന്നതും ദാനധർമ്മങ്ങൾ നടത്തുന്നതും പൊതുവായി എല്ലായിടത്തുമുണ്ട്.

Importance Of Hajj in Mecca

അറവുമാടുകളെ ബലിയായി നല്കുന്നതാണ് മറ്റൊരു പ്രധാന ചടങ്ങ്. ബലി നല്കിയ മാസം മൂന്നു തരത്തിലാണ് പങ്കുവയ്ക്കുന്നത്. ബലി നല്കിയ കുടുംബത്തിന് മൂന്നിലൊന്ന്, ബന്ധുക്കൾക്കും അയൽക്കാർക്കും ഒരു പങ്ക്, തുടർന്ന് അടുത്ത ഒരു പങ്ക് ആവശ്യക്കാർക്കും പാവപ്പെട്ടവർക്കും നല്കണം എന്നാണ്. ബക്രീദ് ആഘോഷങ്ങളിൽ ആരും മാറ്റിനിർത്തപ്പെടരുത് എന്നതാണ് ഈ പങ്കുവയ്ക്കലിന്റെ അടിസ്ഥാനം.

മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ പുതിയ വസ്ത്രം ധരിക്കുന്നതും പരമ്പരാഗത ഭക്ഷണവും മധുരപലഹാങ്ങളും തയ്യാറാക്കുന്നതും ആണ് പ്രധാന ചടങ്ങ്. ഈ ദിവസം മാത്രം തയ്യാറാക്കുന്ന പ്രത്യേക വിഭവങ്ങള്‌ ഓരോ വിഭാഗങ്ങൾക്കും ഉണ്ട്. എന്നാൽ ഏഷ്യയിലേക്ക് വരുമ്പോൾ കുടുംബമായി ആഘോഷിക്കാനാണ് ഇവിടുള്ളവർ താല്പര്യപ്പെടുന്നതെന്ന് കാണാം. ഈദിന്റെ തലേരാത്രി കൈകളിൽ മൈലാഞ്ചിയിടുന്നതും ഇവിടുത്തെ പ്രധാന ചടങ്ങാണ്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: eid history festival gulf
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+