ചെന്നൈയിലേക്കുള്ള യാത്രകൾ മലയാളികൾക്ക് ഒഴിവാക്കാനാവുന്ന ഒന്നല്ല. ഒന്നല്ലെങ്കിൽ മറ്റൊരു വിധത്തിൽ കാരണങ്ങൾ ഒരുപാടുണ്ട് ഇവിടേക്കുള്ള യാത്രകൾക്ക്. പഠനം മുതൽ ജോലിയും ചികിത്സയും മാത്രമല്ല, സിനിമ സ്വപ്നം കാണുന്നവരുടെയും വരെ ഇടമാണ് ചെന്നൈ. പൊതുവേ ഇവിടേക്കുള്ള യാത്രയ്ക്ക് ആളുകൾ ആശ്രയിക്കുക ട്രെയിൻ സർവീസുകളെയാണ്. എന്നാൽ പരിമിതമാണെങ്കിലും കെഎസ്ആർടിസിയും കേരളത്തിലെ വിവിധ ഇടങ്ങളിൽ നിന്നും ചെന്നൈയിലേക്ക് സർവീസുകൾ നടത്തുന്നു.
എറണാകുളത്തു നിന്നും ചെന്നൈയിലേക്ക് യാത്ര പോകാൻ കെഎസ്ആർടിസി ബസ് സർവീസ് നടത്തുന്നു. എറണാകുളം ഡിപ്പോയുടെ ബസ് അങ്കമാലി, തൃശൂർ, പാലക്കാട് വഴി കോയമ്പത്തൂർ കയറി സേലം, വില്ലുപുരം വഴിയാണ് ചെന്നൈയിൽ എത്തുന്നത്. ഈ റൂട്ടുകളിൽ നിന്നുള്ളവർക്ക് ചെന്നൈ യാത്രയ്ക്ക് ഈ സർവീസിനെ ആശ്രയിക്കാം. ഇതാ എറണാകുളം- ചെന്നൈ സ്വിഫ്റ്റ് ഗരുഡാ എസി ബസിനെക്കുറിച്ച് അറിയേണ്ടതെല്ലാം...

PC:Sreeraj PR
എറണാകുളം- ചെന്നൈ സ്വിഫ്റ്റ് ഗരുഡാ ബസ്
എറണാകുളത്തു നിന്നും വൈകിട്ട് 5.30ന് പുറപ്പെടുന്ന സ്വിഫ്റ്റ് ഗരുഡാ എസി സീറ്റർ ബസ് ബസ് പിറ്റേന്ന് രാവിലെ 6.40ന് മഹേന്ദ്ര സിറ്റിയിലും 7.35ന് കോയംപേഡ് ബസ്റ്റ് സ്റ്റാൻഡിലും എത്തിച്ചേരും. 13 മണിക്കൂർ 10 മിനിറ്റാണ് യാത്രയ്ക്ക് ആവശ്യമായി വരുന്ന സമയം. വൈറ്റില ഹബ് - അങ്കമാലി - തൃശൂർ - പാലക്കാട് - കോയമ്പത്തൂർ - സേലം - വില്ലുപുരം - തിണ്ടിവനം - ചെങ്കൽപട്ട് റൂട്ടിലാണ് ബസ് സർവീസ്.
1151 രൂപയാണ് നിരക്ക്. ആഴ്ചാവസാനങ്ങളിലും ഉത്സവ സീസണിവും ഫ്ലെക്സി നിരക്കാണ് ഏർപ്പെടുത്തുക.
എറണാകുളം- ചെന്നൈ സ്വിഫ്റ്റ് ഗരുഡാ ബസ് സമയം,സ്റ്റോപ്പ്
എറണാകുളം- 5.30 pm
വൈറ്റില ഹബ് - 5.40 pm
അങ്കമാലി - 6.35 pm
തൃശൂർ - 7.50 pm
പാലക്കാട് - 9.45 pm
കോയമ്പത്തൂർ - 10.45 pm
സേലം - 1.35 am
വില്ലുപുരം -4.50 am
തിണ്ടിവനം - 5.20 am
ചെങ്കൽപട്ട് - 6.35 am
ചെന്നൈ മഹേന്ദ്ര സിറ്റി- 6.40 am
സിംഗപ്പെരുമാൾ കോവിൽ - 6.44 am
എസ്ആർഎം യൂണിവേഴ്സിറ്റി എൻട്രൻസ് - 6.50 am
പോരൂർ ടോൾ ഗേറ്റ് - 7.24 am
കോയംപേഡ് ബസ്റ്റ് സ്റ്റാൻഡ് - 7.35

ചെന്നൈ -എറണാകുളം സ്വിഫ്റ്റ് ഗരുഡാ ബസ്
ചെന്നൈയിൽ നിന്ന് തിരികെ എറണാകുളത്തേയ്ക്ക് എല്ലാ ദിവസവും രാത്രി 8.00 മണിക്ക് കോയംപേഡ് ബസ്റ്റ് സ്റ്റാൻഡിൽ നിന്നും ബസ് പുറപ്പെടും.. 12 മണിക്കൂർ 55 മിനിറ്റ് യാത്രയ്ക്കൊടുവിൽ പിറ്റേന്ന് രാവിലെ 8.55ന് ബസ് എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ എത്തും. സാധാരണ നിരക്ക് 1151 രൂപയാണ്. ആഴ്ചാവസാനങ്ങളിലും ഉത്സവ സീസണിവും ഫ്ലെക്സി നിരക്കാണ് ഏർപ്പെടുത്തുക.
ചെന്നൈ-എറണാകുളം സ്വിഫ്റ്റ് ഗരുഡാ ബസ് സമയം,സ്റ്റോപ്പ്
ചെന്നൈ കോയംപേട് ബസ്റ്റ് സ്റ്റാൻഡ് -8.00 pm
മധുരവയല് ബൈപാസ് - 8.08 pm
പൊരൂര് ടോൾ ഗേറ്റ് - 8.11 pm
വാന്‍ഡലൂർ -8.40 pm
ഉരപ്പാക്കം - 8.44 pm
മഹേന്ദ്ര സിറ്റി - 8.59 pm
ചെങ്കൽപേട്ട് - 9.10 pm
തിണ്ടീവനം - 9.50 pm
വില്ലുപുരം - 11.25 pm
സേലം -2.25 am
കോയമ്പത്തൂർ - 4.55 am
പാലക്കാട് - 5.55 am
തൃശൂർ - 6.55 am
ചാലക്കുടി - 7.25 am
അങ്കമാലി - 7.40 am
വൈറ്റില ഹബ്ബ് - 8.35 am
എറണാകുളം - 8.55 am
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













