Search
  • Follow NativePlanet
Share
» »മഴ, വെയിൽ, തിരക്ക്; കാരണം കുറേയുണ്ട്... ഇപ്പോൾ യാത്ര വേണ്ട ഈ ഇടങ്ങളിലേക്ക്

മഴ, വെയിൽ, തിരക്ക്; കാരണം കുറേയുണ്ട്... ഇപ്പോൾ യാത്ര വേണ്ട ഈ ഇടങ്ങളിലേക്ക്

പൊതുവേ യാത്ര ചെയ്യാൻ പറ്റിയ സമയമാണിത്. അവധിയും മഴയും ഒക്കെയായി പലരും പല പ്ലാനുകളും തയ്യാറാക്കിയിട്ടുണ്ടാവും. എന്നാൽ രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും അത്ര സുഖകരമായ കാലാവസ്ഥയല്ല ഇപ്പോഴുള്ളത് എന്നതാണ് യാഥാർത്ഥ്യം. ചിലയിടങ്ങളിൽ കനത്ത ചൂടാണെങ്കില്‍ മറ്റു സ്ഥലങ്ങളിൽ മഴയും വെള്ളപ്പൊക്കവും ആണ്. അതുകൊണ്ടു തന്നെ യാത്രകൾ പ്ലാൻ ചെയ്യുന്നുണ്ടങ്കിൽ അവിടുത്ത അവസ്ഥ കൃത്യമായി അറിഞ്ഞിരിക്കണം.

എന്തായാലും നിലവിലെ അവസ്ഥയിൽ യാത്ര പോകാൻ ഒട്ടും പറ്റാത്ത ചില സ്ഥലങ്ങൾ നമ്മുടെ രാജ്യത്തുണ്ട്. കാലാവസ്ഥയിലെ മാറ്റങ്ങൾ ഉൾപ്പെടെയുള്ള കാരണങ്ങൾ ഇതിനുണ്ട്. ഇതാ ഇപ്പോൾ നിങ്ങൾ ഒരു യാത്ര പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ ഒഴിവാക്കേണ്ട സ്ഥലങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

Popular Destinations In India You Might Avoid Now

കേരളം

ദൈവത്തിന്‍റെ സ്വന്തം നാടാണ് കേരളമെങ്കിലും നിലവിൽ ഇവിടേക്ക് യാക്ര ചെയ്യുകയെന്നത് അഭിലഷണീയമായ ഒരു കാര്യമല്ല. സംസ്ഥാനത്തൊട്ടാകെ കനത്ത മഴയാണ് ഇപ്പോൾ പെയ്യുന്നത്. മുൻവർഷങ്ങളിൽ ഉണ്ടായിട്ടില്ലാത്ത വിധത്തില്‍ ശക്തമായ കാലവർഷമാണ് ഇവിടെ. പല ജില്ലകളിലും കാലാവസ്ഥാ മുന്നറിയിപ്പുകൾ പുറപ്പെടുവിക്കുകയും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ പല വിനോദസഞ്ചാര കേന്ദ്രങ്ങളിലും പ്രവേശനം നിയന്ത്രിക്കുകയും ചെയ്തിട്ടുണ്ട്.

ഡൽഹി

കേരളത്തിൽ മഴ പ്രശ്നങ്ങളാണെങ്കിൽ ഡൽഹിയിൽ ചൂടാണ് പ്രശ്നം. കനത്ത ചൂടാണ് ഡൽഹി ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അനുഭവപ്പെടുന്നത്. നിലവിൽ മേയ് 29 വരെ ഉഷ്ണതരംഗ മുന്നറിയിപ്പ് ഇവിടെ നല്കിയിട്ടുണ്ട്. മിക്ക ദിവസങ്ങളിലും 45 ഡിഗ്രിക്ക് മുകളിലാണ് ഇവിടെ താപനില രേഖപ്പെടുത്തുന്നത്. അതുകൊണ്ടുതന്നെ ഇവിടേക്ക് ഇപ്പോൾ വരാതിരിക്കുകയാണ് നല്ലത്. കഴിഞ്ഞ ദിവസം രാജ്യത്തെ ഏറ്റവും ഉയര്‍ന്ന താപനില 49.8 ഡിഗ്രി രാജസ്ഥാനിലെ ഫലോദിയില്‍ രേഖപ്പെടുത്തിയിരുന്നു.

ഗുജറാത്ത്

ഗുജറാത്തിലും നിലവിൽ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. അതിനാൽ ഇവിടേക്കുള്ള യാത്രകൾ മാറ്റിവയ്ക്കുന്നതും നല്ലതാണ്. ഇത്തരം ചൂട് അനുഭവപ്പെടുന്ന സമയത്ത് പുറത്തിറങ്ങിയിയുള്ള ആക്ടിവിറ്റികളിൽ ഏർപ്പെടുന്നതിന് സാധിക്കില്ല. അതിനാൽ ഈ സയത്ത് ഗുജറാത്തിലേക്കുള്ള യാത്രകൾ ഒഴിവാക്കാം. ഇനി വന്നാൽ തന്നെ പകൽനേരത്ത് പുറത്തിറങ്ങുന്നത് ഒഴിവാക്കാം.

മേഘാലയ, ആസാം

വടക്കു കിഴക്കൻ സംസ്ഥാനങ്ങളായ മേഘാലയയിലും അസമിലും മഴ മുന്നറിയിപ്പാണ് ഉള്ളത്. ഇതിനെതുടർന്ന് പല വിമാനങ്ങളും വഴി തിരിച്ച് വിടുകയോ റദ്ദാക്കുകയോ ചെയ്തിരുന്നു. കാലാവസ്ഥ മെച്ചപ്പെടുന്നതു വരെ ഇവിടേക്കുള്ള യാത്രകൾ ഒഴിവാക്കുന്നതാണ് നല്ലത്. അസം, മേഘാലയ, ത്രിപുര, മിസോറാം, മണിപ്പൂർ എന്നിവിടങ്ങളിലെ പലയിടത്തും കനത്ത മഴ പെയ്യുന്നുണ്ട്.

മസൂറി

മസൂറിയിലേക്കു ഇപ്പോൾ ഈ സീസണിൽ യാത്ര പോകുന്നത് നല്ലതല്ല. മേൽപ്പറഞ്ഞ സ്ഥലങ്ങളിൽ കാലാവസ്ഥയാണ് കാരണമെങ്കിൽ മസൂറിയിൽ തിരക്കാണ് കാരണം. ജനപ്രിയ ഹിൽ സ്റ്റേഷനുകളിലൊന്നായ മസൂറിയിൽ മുന്‍പില്ലാത്ത വിധത്തിലുള്ള തിരക്കാണ്. ഡൽഹി ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ ചൂടാണ് ഇതിനൊരു കാരണമെന്ന് കരുതാം. കനത്ത ചൂടിൽ നിന്നും രക്ഷപെടാൻ പലരും ഇവിടേക്ക് എത്തുന്നു.

ചോപ്ത

മിനി സ്വിറ്റ്സർലൻഡ് എന്നറിയപ്പെടുന്ന ചോപ്തയിലേക്കും ഈ സീസണിലെ യാത്ര ഒഴിവാക്കാം. ഗർവാൾ ഹിമാലയത്തിൽ സ്ഥിതി ചെയ്യുന്ന ചോപ്ത പ്രകൃതി മനോഹരമായ ഇടമാണ്. പ്രസിദ്ധമായ തുംഗനാഥ് ട്രക്കിൻറെ ബേസ് ക്യാംപ് ആയ ഇവിടം ബദരീനാഥിലേക്കുള്ള വഴിയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ഈ രണ്ടിടങ്ങളിലേക്കുമുള്ല തീർത്ഥാടനം നടക്കുന്ന ഈ സീസണിൽ ഇവിടെ കനത്ത തിരക്കാണ് അനുഭവപ്പെടുന്നത്. ഈ പ്രദേശത്തേക്ക് ഒരു യാത്ര ആസൂത്രണം ചെയ്യുന്നതിനുമുമ്പ് ഇവിടുത്തെ സ്ഥിതി അറിഞ്ഞ് യാത്ര ചെയ്യാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+