Search
  • Follow NativePlanet
Share
» »മഴക്കാലം തീരുന്നവരെ മനോഹര കാഴ്ചകൾ; ദൃശ്യവിരുന്നായി ഏഴരക്കുണ്ട്, അതിരപ്പിളളി, തുഷാരഗിരി.. യാത്ര കെഎസ്ആർടിസിയിൽ

മഴക്കാലം തീരുന്നവരെ മനോഹര കാഴ്ചകൾ; ദൃശ്യവിരുന്നായി ഏഴരക്കുണ്ട്, അതിരപ്പിളളി, തുഷാരഗിരി.. യാത്ര കെഎസ്ആർടിസിയിൽ

മഴയെത്തിതോടെ വെള്ളച്ചാട്ടങ്ങൾ പതഞ്ഞങ്ങനെ ഒഴുകുകയാണ്. മഴയ്ക്ക് ശക്തി കൂടുമ്പോള്‍ വെള്ളത്തിനും ശക്തി ഇരട്ടിക്കും. ആർത്തലച്ച് കുത്തിയൊഴുകുന്ന വെള്ളച്ചാട്ടം കാണാനായി കൗതുകമില്ലാത്തത് ആർക്കാണല്ലേ... കാസർകോഡ് മുതൽ തിരുവനന്തപുരം വരെ ഇഷ്ടംപോലെ വെള്ളച്ചാട്ടങ്ങളുണ്ടെങ്കിലും സാധാരണക്കാർക്ക് ബസ് കയറി പോയി വരാനോ അല്ലെങ്കിൽ കുറഞ്ഞ ചെലവിൽ പോകാനോ സാധിക്കുന്ന ഇടങ്ങൾ ചുരുക്കമാണ്.

പക്ഷേ, കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെൽ ഈ മഴക്കാലത്ത് കാണേണ്ട നിരവധി വെള്ളച്ചാട്ടങ്ങൾ ഉൾപ്പെടുത്തിയാണ് ജൂലൈ മാസത്തിലെ യാത്രകൾ പ്ലാൻ ചെയ്തിരിക്കുന്നത്. മഞ്ഞുപോലെ പതഞ്ഞിറങ്ങി വരുന്ന തുഷാരഗിരിയും കാടിനുള്ളിലൂടെ ഒഴുകിയെത്തുന്ന കുറ്റാലം വെള്ളച്ചാട്ടവും അതിൽ ചിലത് മാത്രമാണ്. ഇതാ ബജറ്റ് ടൂറിസം സെല്ലിനൊപ്പം പ്ലാൻ ചെയ്യാൻ പറ്റിയ ജൂലൈ വെള്ളച്ചാട്ട യാത്രകൾ നോക്കാം.

ഏഴരക്കുണ്ട് വെള്ളച്ചാട്ടം

കണ്ണൂരിൽ ഇഷ്ടംപോലെ വെള്ളച്ചാട്ടങ്ങളുണ്ടങ്കിലും അതിലിത്തിരി സ്പെഷ്യൽ ആണ് ഏഴരക്കുണ്ട് വെള്ളച്ചാട്ടം.ണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പില്‍നിന്ന് 36 കിലോമീറ്റര്‍ അകലെയുള്ള ഏഴരക്കുണ്ട് വെള്ളച്ചാട്ടം ഡിടിപിസിയുടെ കീഴിൽ അതിമനോഹരമായി പരിപാലിക്കപ്പെടുന്ന ഇടമാണ്. കരിങ്കൽ പാറകളിലൂടെ കാട്ടിനുള്ളിൽ നിന്നും പതഞ്ഞൊഴുകുന്ന ഏഴരക്കുണ്ട് വെള്ളച്ചാട്ടം മഴക്കാലത്താണ് ഇത്രകണ്ട് ഭംഗി വയ്ക്കുന്നത്. ഇതിനടുത്തായി പൊട്ടൻപ്ലാവ് അരുവിയും കാണാം. സുരക്ഷിതമായ കൈവഴിയിലൂടെ നടന്നു ചെല്ലുന്ന വെള്ളച്ചാട്ടം ആർക്കും പോയി കാണാം. ഓരോ തട്ടുകളിലായി ഇറങ്ങി ഒഴുകിയെത്തുന്നതിനാലാണ് ഇത് ഏഴരക്കുണ്ട് വെള്ളച്ചാട്ടം എന്നറിയപ്പെടുന്നത്.

കണ്ണൂർ ബജറ്റ് ടൂറിസം സെൽ ആണ് ഏഴരക്കുണ്ടിലേക്ക് യാത്ര നടത്തുന്നത്. ഏഴരക്കുണ്ട് മാത്രമല്ല, പാലക്കവും പൈതൽ മലയും കൂടി സന്ദർശിക്കുന്ന യാത്രയാണിത്,
ജൂലൈ 14, 28 എന്നീ ഞായറാഴ്ച രാവിലെ 6.30 ന് പുറപ്പെട്ട് രാത്രി 9.00 ന് മടങ്ങിയെത്തും. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും 8089463675, 9497007857 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

അതിരപ്പിള്ളി വെള്ളച്ചാട്ടം

പ്രദേശത് മഴ കനത്തതോടെ നിറഞ്ഞു കവിഞ്ഞ് ഒഴുകുകയാണ് അതിരപ്പിള്ളി വെള്ളച്ചാട്ടം. ശക്തിയേറിയ വെള്ളച്ചാട്ടം ഇപ്പോൾ റോഡിൽ നിന്നാൽ പോലും കാണാൻ സാധിക്കും. കേരളത്തിന്‍റെ നയാഗ്ര എന്നു വിളിക്കപ്പെടുന്ന അതിരപ്പിള്ളി മഴക്കാലത്താണ് കാണേണ്ടത്. എന്നിരുന്നാലും മഴ ശക്തമായാല്‍ ഇവിടേക്ക് പ്രവേശനം അനുവദിക്കില്ല.

കോഴിക്കോട് ബജറ്റ് ടൂറിസം സെൽ ആണ് അതിരപ്പിള്ളി- മലക്കപ്പാറ യാത്ര സംഘടിപ്പിക്കുന്നത്. ജൂലൈ 14,28 എന്നീ തിയതികളിൽ രാവിലെ 5.00 മണിക്ക് പുറപ്പെട്ട് രാത്രിയിൽ മടങ്ങിയെത്തുന്ന യാത്രയാണിത്. 1690 രൂപയാണ് ടിക്കറ്റ് നിരക്ക്. കൂടുൽ വിവരങ്ങൾക്കും ബുക്കിങ്ങിനും 9544477954 എന്നീ നമ്പറിൽ ബന്ധപ്പെടാം.

kerala-waterfalls

തുഷാരഗിരി വെള്ളച്ചാട്ടം

കോഴിക്കോട് കോടഞ്ചേരിക്ക് സമീപം സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ വെള്ളച്ചാട്ടമാണ് തുഷാരഗിരി വെള്ളച്ചാട്ടം. ചാലിപ്പുഴ മൂന്നായി പിരിഞ്ഞ് ഒഴുകി വരുന്നതാണ് ഇത്. മഞ്ഞുപോലെ പതിക്കുന്ന ജലധാര ഇതിനുള്ളിനാലാണ് തുഷാരഗിരി എന്ന പേര് വന്നത്. പാറക്കെട്ടുകളാണ് ഇവിടുത്തെ മറ്റൊരാകര്‍ഷണം. ഇവിടുത്തെ മൂന്നുവെള്ളച്ചാട്ടങ്ങളിൽ ഏറ്റവും ഉയരം കൂടിയത് . 75 മീറ്റർ ഉയരത്തിൽ നിന്ന് പതിക്കുന്ന തേൻപാറ വെള്ളച്ചാട്ടം ആണ്. അത്യാവശ്യം ട്രെക്കിങ് വേണം ഈ വെള്ളച്ചാട്ടങ്ങൾ കാണാൻ പോകാൻ.

കോഴിക്കോട് ബജറ്റ് ടൂറിസം സെൽ ആണ് തുഷാരഗിരിയും വയനാടും ഉൾപ്പെടുത്തിയ യാത്ര നടത്തുന്നത്. ജൂലൈ 7, 21 എന്നീ രണ്ടു തിയതികളിൽ രാവിലെ 6.00 മണിക്ക് കോഴിക്കോട് നിന്ന ആരംഭിച്ച് തുഷാരഗിരി, വയനാട്, 900 കണ്ടി എന്നിവിടങ്ങള് കണ്ട് അന്നു തന്നെ മടങ്ങിയെത്തും. കൂടുതൽ വിവരങ്ങൾക്ക് 9544477954, 0495 2723796 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

കുറ്റാലം വെള്ളച്ചാട്ടം

മഴ പെയ്യുന്നത് കേരളത്തിലാണെങ്കിലും നിറഞ്ഞൊഴുകി കവിഞ്ഞൊഴുകുന്ന വെള്ളച്ചാട്ടമാണ് കുറ്റാലം വെള്ളച്ചാട്ടം. തമിഴ്നാട്ടിൽ തെങ്കാശിക്കും ചെങ്കോട്ടയ്ക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന കുറ്റാലം വെള്ളച്ചാട്ടം മലയാളികൾക്കും പ്രിയപ്പെട്ട സ്ഥലമാണ്. സമുദ്ര നിരപ്പിൽ നിന്നും 520 അടി ഉയരത്തിലുള്ള ഇവിടെ പൊതിഗൈ മലനിരകളിൽ നിന്നുത്ഭവിക്കുന്ന ഒൻപത് മനോഹരങ്ങളായ വെള്ളച്ചാട്ടങ്ങളാണ് കാണാനുള്ളത്. കാടിനുള്ളിലൂടെ വരുന്ന വെള്ളച്ചാട്ടത്തിന് ഔഷധ ഗുണങ്ങളുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു.

കൊല്ലം കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ ജൂലൈ 27 നാണ് കുറ്റാലം യാത്ര സംഘടിപ്പിക്കുന്നത്. രാവിലെ 6.00 മണിക്ക് പുറപ്പെട്ട് രാത്രിയോടെ മടങ്ങിയെത്തുന്ന വിധത്തിലാണ് ക്രമീകരണം. 580 രൂപയാണ് ഒരാൾക്കുള്ള നിരക്ക്. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും ഫോൺ: 9747969768, 8921950903

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: waterfalls monsoon budget trip
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+