Search
  • Follow NativePlanet
Share
» »കുടുംബത്തോടൊപ്പം 2020 ലെ യാത്രകൾ

കുടുംബത്തോടൊപ്പം 2020 ലെ യാത്രകൾ

ഇതാ ഈ 2020 ജനുവരിയിൽ കുടുംബാംഗങ്ങളോടൊപ്പം യാത്ര പോകുവാൻ പറ്റിയ ഇടങ്ങൾ പരിചയപ്പെടാം....

കുടുംബവുമായുള്ള യാത്രകൾ..കേൾക്കുമ്പോൾ ഒരുപാട് സന്തോഷം തോന്നിപ്പിക്കുമെങ്കിലും അതിനു പിന്നിലെ കടമ്പകൾ അത്ര സന്തോഷം തരുന്നതായിരിക്കില്ല. പ്രത്യേകിച്ച് യാത്രയിൽ പ്രായമായവരും കൊച്ചുകുട്ടികളുമുണ്ടെങ്കിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഒരുപാടുണ്ട്... അതു മാത്രമല്ല, യാത്ര പോകുന്ന സ്ഥലങ്ങളും എല്ലാവർക്കും യോജിക്കുന്നതാണോ എന്നു കൂടി ശ്രദ്ധിക്കണം...മുതിർന്നവരെയും കൊണ്ട് ട്രക്കിങ്ങിനു പോകുന്നതും കുട്ടികളെയും കൊണ്ട് ചരിത്ര ഇടങ്ങൾ കാണാൻ പോകുന്നതുമൊക്ക അവരെ യാത്ര മടുപ്പിക്കുമെന്നതിൽ സംശയമില്ല. ഇതാ ഈ 2020 ജനുവരിയിൽ കുടുംബാംഗങ്ങളോടൊപ്പം യാത്ര പോകുവാൻ പറ്റിയ ഇടങ്ങൾ പരിചയപ്പെടാം...

മൈസൂർ

മൈസൂർ

ഏതു പ്രായത്തിലുള്ള ആളുകൾക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഇടങ്ങളിലൊന്നാണ് മൈസൂർ. ആരെയും ആകർഷിക്കുന്ന, പിടിച്ചു നിർത്തുന്ന കാഴ്ചകളാണ് ഈ നഗരത്തിന്‍റെ പ്രത്യേകത. മുതിർന്നവർക്കായി മൈസൂർ കൊട്ടാരവും ക്ഷേത്രങ്ങളും ചാമുണ്ഡി ഹിൽസും ക്രിസ്തീയ ദേവാലയങ്ങളും ഇവിടെ കാണാം. കുട്ടികള്‍ക്ക് സമയം ചിലവഴിക്കുവാൻ മൈസൂർ സൂ മാത്രമല്ല, കുതിര സവാരിയും ബോട്ടിങ്ങും പാർക്കുകളും ഇവിടെയുണ്ട്. കറങ്ങിയടിച്ചു നടക്കുവാൻ മൈസൂര്‍ നഗരം മുഴുവനായി കിടക്കുമ്പോൾ ഒരു രണ്ടു ദിവസത്തെ യാത്രയ്ക്ക് ഇവിടം തന്നെ തിരഞ്ഞെടുക്കാം.

കൊടൈക്കനാൽ

കൊടൈക്കനാൽ

മലയാളികൾ ഏതവസരങ്ങളിലും പോകുവാൻ മുൻഗണന കൊടുക്കുന്ന ഇടങ്ങളിലൊന്നാണ് കൊടൈക്കനാൽ. ഇവിടുത്തെ വലിയ തണുപ്പിലും ഏറ്റവും അധികം എത്തിച്ചേരുന്നവർ മലയാളികളാണ്. കൊടൈക്കനാലിൽ കറങ്ങി നടക്കുവാൻ മാത്രനല്ല, കാഴ്ചകളും ഒരുപാടുണ്ട്. കൊടൈക്കനാൽ തടാകം, കോക്കേഴ്സ് വാക്ക്, സൂയ്സൈഡ് പോയിന്‍റ്, ബിയർ ഷോലെ ഫാൾസ്, ബെരിജാം തടാകം, ഡ‍ോള്‍ഫിൻസ് നോസ്, പ്യന്റ് പാർക്ക്,പില്ലർ റോക്ത് തുടങ്ങി കുട്ടികൾക്കും മുതിർന്നവർക്കും ഉൾപ്പെടെ ഇവിടെ കാണുവാൻ കാഴ്ചകൾ ഒരുപാടുണ്ട്. എത്ര പോയാലും മടുക്കില്ല എന്നതും ഈ നഗരത്തിന്റെ പ്രത്യേകതയാണ്. ഭക്ഷണങ്ങളിൽ വൈവിധ്യം പരീക്ഷിക്കുവാൻ താല്പര്യമുള്ളവർക്കും ഇവിടേക്ക് പോകാം...

കോഴിക്കോട്

കോഴിക്കോട്

ഒറ്റ ദിവസത്തെ യാത്രകൾക്ക് പോയി വരുവാൻ പറ്റിയ ഇടങ്ങളിലൊന്ന് കേരളത്തിൽ കോഴിക്കോട് തന്നെയാണ്. എപ്പോൾ ചെന്നാലും സ്നേഹപൂർവ്വം സ്വീകരിക്കുന്ന കോഴിക്കോടിന് എന്നും ഒരു ആതിഥേയ ഭാവമാണുള്ളത്. വ്യത്യസ്ത രുചികളുള്ള ഹോട്ടലുകളും കോഴിക്കോട് കടപ്പുറവും ഉപ്പിലിട്ടതും പിന്നെ മിഠായിത്തെരുവും ഹൽവയും ഒക്കെ ചേരുന്ന കോഴിക്കോട് കുടുംബവുമായി തന്നെ പോയി കാണേണ്ട ഇടമാണ്. ഇത് കൂടാതെ കോഴിക്കോട് ടൗണിലും കാഴ്ചകൾ ഒരുപാടുണ്ട്. മാനാഞ്ചിറയും സരോവരവും കാപ്പാടും ഒക്കെ കാണാനും സമയം മാറ്റിവെയ്ക്കാം.

 ബാംഗ്ലൂർ

ബാംഗ്ലൂർ

യുവത്വത്തിന്റെ ആഘോഷ കേന്ദ്രങ്ങളിൽ മുന്നിൽ നിൽക്കുന്ന ബാംഗ്ലൂർ എന്തുകൊണ്ടും മികച്ച ഒരു ഫാമിലി ഡെസ്റ്റിനേഷനാണ്. കുട്ടികള്‍ക്കായുള്ള പാർക്കുകളും സ്നോ സിറ്റിയും മാത്രമല്ല, മുതിർന്നവര്‍ക്കുള്ള കാഴ്ചകളും യുവാക്കളെ ആകർഷിക്കുന്ന ഷോപ്പിങ് മാളുകളും കിടിലൻ ഭക്ഷണം ലഭിക്കുന്ന റസ്റ്റോറന്റുകളും ബാംഗ്ലൂരിന്റെ പ്രത്യേകതയാണ്.

ആലപ്പുഴ

ആലപ്പുഴ

കേരളത്തിനു പുറത്തേയ്ക്ക് ഒരു യാത്രയ്ക്ക് താല്പര്യമില്ല എന്നുണ്ടെങ്കിൽ ആലപ്പുഴ തന്നെ പിടിക്കാം. നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന കായൽക്കാഴ്ചകൾ മാത്രമല്ല, അതിലൂടെയുള്ള കെട്ടുവള്ള യാത്രയും ആലപ്പുഴയുടെ തനതു രുചികളും ഈ യാത്രയുടെ പ്രത്യേകതയായി എടുക്കാം.
ഹോം സ്റ്റേകളിലുള്ള താമസവും തനി നാടൻ ഭക്ഷണങ്ങളും ബോട്ടിലുള്ള യാത്രയും ഒക്കെ ആരെയും ആകര്‍ഷിക്കുന്നവ തന്നെയാണ്.

ഉദയ്പൂർ

ഉദയ്പൂർ

വലിയ ഒരു യാത്രയാണ് പ്ലാനിലുള്ളതെങ്കിൽ രാജസ്ഥാൻ മികച്ച ഒരു തീരുമാനമായിരിക്കും. അതിൽ തന്നെ ഉദയ്പൂര്‌ തിരഞ്ഞെടുക്കാം. ഇന്ത്യയിലെ ഏറ്റവും മികച്ച ഫാമിലി ഡെസ്റ്റിനേഷനുകളിലൊന്നായ ഇവിടം ജനുവരിയിലെ യാത്രകൾക്ക് ഏറ്റവും യോജിച്ച സ്ഥലം കൂടിയാണ്. വ്യത്യസ്തമായ ചരിത്രവും സംസ്കാരവും അതിലും വ്യത്യസ്തമായ ഭക്ഷണ ശീലങ്ങളും ഒക്കെയാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്. സിറ്റി പാലസും തടാകത്തിനു നടുവിലെ പിച്ചോള കെട്ടിടവും വിന്റേജ് കാർ മ്യൂസിയവും ഒക്കെയാണ് ഇവിടെ കാണുവാനുള്ളത്.

തഞ്ചാവൂർ

തഞ്ചാവൂർ

തമിഴ്നാട്ടിൽ പോയിരിക്കേണ്ട ഇടങ്ങളിലൊന്നായ തഞ്ചാവൂർ കുടുംബ യാത്രകളില്‍ സംശയം കൂടാതെ കൂട്ടിച്ചേർക്കുവാൻ പറ്റിയ ഇടങ്ങളിലൊന്നാണ്. ക്ഷേത്ര നഗരമായ ഇവിടേക്കുള്ള യാത്ര മുതിർന്നവരെ തീർച്ചയായും ആകർഷിക്കും. തമിഴ്നാടിൻറെ അന്നപാത്രം എന്നാണ് ഇവിടം അറിയപ്പെടുന്നത്. ലോകത്തിനു മുന്നിൽ ഇന്ത്യയെ അടയാളപ്പെടുത്തിയ ബൃഹദ്ദേശ്വര ക്ഷേത്രമാണ് ഇവിടുത്തെ പ്രധാന ആകർഷണം. പിന്നെ നടന്നു കാണുവാനും ഒരുപാട് കാഴ്ചകൾ ഇവിടെയുണ്ട്.

ഊട്ടി ടോയ് ട്രെയിൻ യാത്ര

ഊട്ടി ടോയ് ട്രെയിൻ യാത്ര

മറ്റൊരു തലത്തിലേക്ക് കുടുംബ യാത്രകള്‍ മാറ്റണമെന്നുണ്ടെങ്കിൽ ടോയ് ട്രെയിനിലൊരു യാത്രയാവാം. ഇന്ത്യയിൽ അഞ്ചിലധികം ഇടങ്ങളിൽ ടോയ് ട്രെയിൻ യാത്രകളുണ്ടെങ്കിലും നമുക്ക് ഏറ്റവും അടുത്തുള്ളത് ഊട്ടിയിലെ ടോയ് ട്രെയിൻ യാത്രയാണ്. മേട്ടുപ്പാളയത്തെയും ഊട്ടിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ടോയ് ട്രെയിൻ, നീലഗിരി മലയോര തീവണ്ടിപ്പാത എന്നും നീലഗിരി എക്സ്പ്രസ് എന്നും അറിയപ്പെടുന്നു. ചെങ്കുത്തായ കുന്നുകൾ കയറിയും പാലങ്ങളും ആർച്ചുകളും പിന്നിട്ടു വേണം ഈ യാത്ര പൂർത്തിയാക്കുവാൻ.

കുമരകം

കുമരകം


ചിലവ് എന്നൊരൊറ്റ കാരണം കൊണ്ട് മാറ്റിവച്ച ഇടങ്ങളുടെ പട്ടികയിലായിരിക്കും മിക്കവരുടെയും യാത്രാ ലിസ്റ്റിൽ കുമരകത്തിന്‍റെ സ്ഥാനം. അല്പം പണം മുടക്കിയാൽ പോലും അതിനൊത്ത മൂല്യം കിട്ടുന്ന ഇവിടെ കുട്ടികളയും മുതിർന്നവരെയും ഒരുപോലെ സന്തോഷിപ്പിക്കുന്ന കാര്യങ്ങൾ നിരവധിയുണ്ട്. ഓഫ് സീസണിൽ യാത്ര പോയാൽ കാഴ്ചകൾ സമയമെടുത്ത് ആസ്വദിക്കാം എന്നു മാത്രമല്ല, കുറഞ്ഞ ചിലവിൽ ഇവിടെ പോയി വരുവാൻ സാധിക്കുകയും ചെയ്യും.

PC:Vinayaraj

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: travel travel ideas bangalore
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+