ലോക്ഡൗണിലെ വീട്ടിലിരിപ്പ് മടുപ്പിക്കുന്ന അനുഭവമാണെങ്കിലും ആളുകള്‍ അതിനോട് ഏറെക്കുറെ പൊരുത്തപ്പെട്ടു കഴിഞ്ഞു. പാചക പരീക്ഷണങ്ങളും സിനിമ കാണലും ജോലിത്തിരക്കും ഒക്കെയായി സമയം ചിലവഴിക്കുവാന്‍ വഴികള്‍ കണ്ടെത്തിക്കഴിഞ്ഞു. സഞ്ചാരികളുടെ കാര്യവും ഇങ്ങനെ തന്നെയാണ്. നാടു ചുറ്റുവാന്‍ പ്ലാന്‍ ചെയ്തിരുന്നവര്‍ വീടീനുള്ളില്‍ തന്നെ. ഇങ്ങനെ വീട്ടിലിരിക്കുന്ന സഞ്ചാരികള്‍ക്കായി വിവിധ രാജ്യങ്ങളിലെ വിനോദ സഞ്ചാര വകുപ്പുകള്‍ വിര്‍ച്വല്‍ ടൂര്‍ ഉള്‍പ്പെടെയുള്ള വ്യത്യസ്തങ്ങളായ പരിപാടികളാണ് ആവിഷ്കരിച്ചിരിക്കുന്നത്. തായ്ലന്‍ഡിലെ വിര്‍ച്വല്‍ ടൂറും ഹാര്‍വാര്‍ഡ് ലൈബ്രറിയിലെ വിര്‍ച്വല്‍ ടൂറും എല്ലാം ഇതിനോടകം സഞ്ചാരികളുടെ ശ്രദ്ധ പിടിച്ചുപറ്റികഴിഞ്ഞു. ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ വിര്‍ച്വല്‍ ടൂറാണ് ഫോട്ടോകൊണ്ടും ഭൂമിശാസ്ത്രം കൊണ്ടും സഞ്ചാരികളെ കൊതിപ്പിച്ച ഫറോ ദ്വീപ് ഒരുക്കിയിരിക്കുന്നത്. എന്താണ് ഇവിടുത്തെ വിര്‍ച്വല്‍ ടൂറിന്‍റെ പ്രത്യേകതയെന്ന് വായിക്കാം.
ഫറോ ദ്വീപ്
ചെമ്മരിയാടുകളുടെ നാട്
മറ്റേതു യൂറോപ്യന്‍ രാജ്യങ്ങളെയും പോലെ പ്രകൃതി സൗന്ദര്യത്തിന്‍റെ കാര്യത്തില്‍ ഫറോ സഞ്ചാരികളുടെ മനം കവരും. മലകളും പര്‍വ്വതങ്ങളും കുന്നുകളും മാത്രമല്ല, കടല്‍ത്തീരങ്ങളും കുന്നിന്‍ചെരുവുകളും അവിടെ മേഞ്ഞു നടക്കുന്ന ചെമ്മരിയാടുകളുമെല്ലാം ചേരുന്നതാണ് ഇവിടുത്തെ കാഴ്ചകള്‍ ആളുകളേക്കാള്‍ അധികം ആടുകളുള്ള ഇവിടെ ഏകദേശം എണ്‍പതിനായിരത്തിലധികം ചെമ്മരിയാടുകളുണ്ട്.
ഫറോ ദ്വീപ് വിര്‍ച്വല്‍ ടൂര്‍
സംസാരിച്ച് പോകാം
ഓടിയും പോകാം ചാടിയും പോകാം



Click it and Unblock the Notifications












