ഫെബ്രുവരി 2024: 29 ദിവസങ്ങളുമായി അധിവർഷമായാണ് ഇത്തവണ ഫെബ്രുവരി വരുന്നതെങ്കിലും അവധികളുടെയും നീണ്ട വാരാന്ത്യങ്ങളുടെയും കാര്യത്തിൽ ഫെബ്രുവരി നമ്മെ നിരാശപ്പെടുത്തിക്കഴിഞ്ഞു. എന്നിരുന്നാലും യാത്രകൾ പോകാൻ പ്ലാനുള്ളവർക്ക് ആഴ്ചാവസാനങ്ങൾ തന്നെ ധാരാളമാണല്ലോ. ഇതാ ഈ ഫെബ്രുവരി മാസത്തിൽ എങ്ങനെ യാത്രകൾ പ്ലാൻ ചെയ്യണമെന്നും എവിടേക്ക് പോകണമെന്നും നോക്കാം.
എടുത്തുപറയത്തക്ക വലിയ ആഘോഷങ്ങളും അവധികളും ഇല്ലെങ്കിലും ഫെബ്രുവരിയുടെ ആകർഷണം വാലന്‍റൈൻ ദിനം തന്നെയാണ്. വിന്‍റർ ടൂറിസം, വിന്‍റർ ആഘോഷങ്ങൾ എന്നിങ്ങനെ ഒരുപാട് കാര്യങ്ങൾ ഫെബ്രുവരിയിൽ യാത്രക്കാരെ കാത്തിരിക്കുന്നു. കേരളത്തിലാണെങ്കിൽ തെയ്യക്കാലമാണ് ഫെബ്രുവരിയുടെ പ്രത്യേകത. റൊമാന്‍റിക് യാത്രകൾ പ്ലാൻ ചെയ്യാനും പോകാനും ഫെബ്രുവരിയിൽ മറക്കരുതേ.

ഫെബ്രുവരി 2024 വാരാന്ത്യങ്ങള്‍
നീണ്ട വാരാന്ത്യ അവധികൾ ഇല്ലെങ്കിലും ഫെബ്രുവരി മാസത്തിലെ വാരാന്ത്യങ്ങൾ നിങ്ങൾക്ക് യാത്രകൾക്കായി മാറ്റിവയ്ക്കാം. നാല് വാരാന്ത്യങ്ങളാണ് ഈ ഫെബ്രുവരിക്കുള്ളത്. കേരളം മാത്രമല്ല, വടക്കേ ഇന്ത്യയും തെക്കേ ഇന്ത്യയും കാണാനും പരിചയപ്പെടാനും ഒക്കെ പറ്റിയ അവസരം കൂടിയാണ് ഈ സമയം. മികച്ച കാലാവസ്ഥയുള്ളതിനാൽ നീണ്ട യാത്രകൾക്കായും ഈ മാസം മാറ്റിവയ്ക്കാം.
തെയ്യം കാണാം
കേരളത്തിൽ ഫെബ്രുവരി മാസത്തിന്‍റെ പ്രധാന ആകർഷണം ഇവിടുത്തെ തെയ്യക്കാഴ്ചകളാണ്. കണ്ണൂരിലെ ക്ഷേത്രങ്ങളിലും കാവുകളിലും ആണ് ഈ സമയത്ത് കൂടുതൽ തെയ്യങ്ങൾ കാണാനുള്ള സാധ്യത. അനുഷ്ഠാന കലാരൂപമായ തെയ്യത്തിനെ കളിയാട്ടം എന്നും വിളിക്കുന്നു. തകിവനൂർ വീരൻ, മാക്കം, രക്ത ചാമുണ്ഡി, കരി ചാമുണ്ഡി, മുച്ചിലോട്ടു ഭഗവതി, വയനാട്ടു കുലവന്‍, ഗുളികന്‍, പൊട്ടന്‍ തുടങ്ങിയവയാണ് പ്രധാന തെയ്യക്കോലങ്ങൾ.
കോഴിക്കോട് പോകേണ്ട
യാത്രാ പ്രിയർക്ക് കോഴിക്കോട് കാണാൻ നേരവും കാലവും ഒന്നും നോക്കാനില്ല. അതുകൊണ്ട് തന്നെ എപ്പോൾ വേണമെങ്കിലും ഒരു യാത്ര ഇവിടേക്ക് പ്ലാൻ ചെയ്യാം. ഭക്ഷണത്തിൽ തുടങ്ങി ഭക്ഷണത്തില് അവസാനിക്കുന്നതാണ് എല്ലാവരുടെയും കോഴിക്കോട് യാത്ര. കാഴ്ചകൾ കണ്ട് കോഴിക്കോട് ബീച്ചും മിഠായിത്തെരുവും മാനാഞ്ചിറയും നക്ഷത്രക്കൂടാരവും സർഗ്ഗാലയയും തുടങ്ങിയ സ്ഥലങ്ങളാണ് കോഴിക്കോട് നഗരത്തോട് ചേർന്നുള്ളത്.
കക്കയം, തുഷാരഗിരി വെള്ളച്ചാട്ടം, വയലട, കക്കാടംപൊയിൽ, ജാനകിക്കാട്, പെരുവണ്ണാമൂഴി, തിക്കോട്ടി ലൈറ്റ്ഹൗസ്, ബേപ്പൂർ, വെള്ളരിമല, കടലുണ്ടി പക്ഷി സങ്കേതം, പഴശ്ശിരാജാ മ്യൂസിയം, കാപ്പാട് ബീച്ച്, മിശ്കാൽ പള്ളി, സർഗാലയ, തളി ക്ഷേത്രം, പയ്യോളി, ലോകനാർകാവ്, വലയനാട് ക്ഷേത്രം, സരോവരം, തുടങ്ങിയ സ്ഥലങ്ങളും ഇവിടെ നിങ്ങൾക്ക് കാണാനായി പോകാം.
തിരുവനന്തപുരം
തിരുവനന്തപുരം കാണാൻ മലയാളികൾക്ക് എന്നും പ്രത്യേക ഉത്സാഹമാണ്. ഭരണതലസ്ഥാനമായതിന്‍റെ കൗതുകം മാത്രമല്ല, തിരുവനന്തപുരം കാഴ്ചകളും ഇവിടുത്തെ ആകർഷണമാണ്. പത്മനാഭ സ്വാമി ക്ഷേത്രം, ആറ്റുകാൽ ഭഗവതി ക്ഷേത്രം, പാളയം പള്ളി , വിഴിഞ്ഞം, പാണ്ടിപ്പത്ത്, അഞ്ചുതെങ്ങ് കോട്ട, വാഴ്വന്തോള്‍, വല്ലഭൻ കുന്ന്, ആക്കുളം, കോവളം, വർക്കല തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന സ്ഥലങ്ങൾ.
ഫെബ്രുവരിയിലെ ആഘോഷങ്ങൾ
തെയ്യങ്ങൾ, ആറ്റുകാൽ പൊങ്കാല, കർണ്ണാടകയിലെ ഹംപിയിൽ നടക്കുന്ന ഹംപി ഉത്സവ്, ആഗ്രയിലെ താജ് മഹോത്സവ് തുടങ്ങിയവയാണ് ഈ മാസത്തിലെ പ്രധാന ആഘോഷങ്ങൾ.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












