ഫെബ്രുവരി മാസം ഇങ്ങെത്തിക്കഴിഞ്ഞു. അധിവർഷവുമായി വന്ന ഇത്തവണത്തെ ഫെബ്രുവരിയിൽ യാത്രകൾ എന്തെങ്കിലും പ്ലാൻ ചെയ്തോ? മറ്റു മാസങ്ങളിലേതു പോലെ ഫെബ്രുവരിയിൽ പക്ഷേ, നീണ്ട വാരാന്ത്യങ്ങളോ അവധികളോ ഒന്നുമില്ല. എന്നാൽ യാത്ര പോകാൻ പ്രേരിപ്പിക്കുന്ന ആഘോഷങ്ങളും ലക്ഷ്യസ്ഥാനങ്ങളും ഇഷ്ടംപോലെയുണ്ട്. ഇതാ ഇന്ത്യയിൽ ഈ മാസത്തിൽ യാത്ര ചെയ്യേണ്ട സ്ഥലങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.
രാജ്യത്തിന്‍റെ അങ്ങോളമിങ്ങോളം ആഘോഷങ്ങളുടെ സമയം കൂടിയാണിത്. അതുകൊണ്ടുതന്നെ സ്ഥലങ്ങൾ കണ്ടുപോവുക എന്നതിനേക്കാൾ അതിലൊക്കെ പങ്കെടുത്ത് മടങ്ങുകയും പ്രധാനമാണ്. അതുകൊണ്ടുതന്നെ ഫെബ്രുവരി യാത്ര പ്ലാൻ ചെയ്യുമ്പോൾ ആഘോഷങ്ങളുള്ള ഇടങ്ങൾ വേണം യാത്രയിൽ ഉൾപ്പെടുത്തുവാൻ.

1. ആഗ്രാ, ഉത്തർപ്രദേശ്
താജ് മഹൽ കാണുക എന്നത് സാധാരണക്കാരായ പലരുടെയം ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്നാണ്. എങ്കിലിതാ ഇതാണ് പറ്റിയ സമയം. ആഗ്രയിലെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നായ താജ് മഹൽ ഫെബ്രുവരി 17 മുതൽ 27 വരെ നടക്കും. സംസ്‌കൃതിയും സമൃദ്ധിയും എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള മഹോത്സവത്തിൽ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രദർശനങ്ങൾ, ആഘോഷങ്ങള്‍, രുചികൾ, കരകൗശല വസ്തുക്കൾ തുടങ്ങിയവ കാണാം.
താജ്മഹൽ ഈസ്റ്റേൺ ഗേറ്റിന് സമീപം ശില്പഗ്രാമിൽ വെച്ചാണ് ഈ പ്രദർശനം നടക്കുന്നത്.മുതിർന്നവർക്ക് 50 രൂപയാണ് നിരക്ക്. വിദേശ ടൂറിസ്റ്റുകൾക്കും 5 വയസ്സിന് താഴെയുള്ള കുട്ടികൾക്കും പ്രവേശനം സൗജന്യമാണ്. ആഗ്രയെ അടുത്ത് പരിചയപ്പെടുവാൻ ഇതാണ് പറ്റിയ സമയം.
2. ഖജുരാഹോ
നിർമ്മാണ വൈവിധ്യത്തിന്‍റെ അത്ഭുത ലോകമാണ് മധ്യപ്രദേശിലെ ഖജുരാഹോ തരുന്നത്. രതിശില്പങ്ങൾ എന്ന പേരിൽ കാലങ്ങളോളം സഞ്ചാരികൾ മാറ്റിനിർത്തിയ ഇവിടം ഇന്ന് പക്ഷേ, കലാകാരന്മാരുടെയും ചരിത്ര യാത്രികരുടെയും ഒക്കെ പ്രിയപ്പെട്ട ഇടമായി മാറിയിട്ടുണ്ട്. കലയും സംസ്കാരവുമാണ് ഇവിടെ നിങ്ങളെ കാത്തിരിക്കുന്നത്. എന്നാല്‍ ഫെബ്രുവരിയിലാണ് യാത്രയെങ്കിൽ ഇവിടെ ഖജുരാഹോ ഡാൻസ് ഫെസ്റ്റിവൽ കൂടി ആസ്വദിക്കാം. ഫെബ്രുവരി 20 മുതൽ 26 വരെയാണ് ഈ വർഷത്തെ ഖജുരാഹോ ഡാൻസ് ഫെസ്റ്റിവൽ നടക്കുന്നത്.
3. ഹംപി
ചരിത്രപ്രേമികളുടെയും അലഞ്ഞുതിരിഞ്ഞ് യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്നവരുടെയും പ്രിയപ്പെട്ട നാടാണ് ഹംപി. എത്ര കണ്ടാലും മതിവരാത്ത ചരിത്രയിടമാണിത്. യുനസ്കോയുടെ പൈതൃക പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന ഇവിടെ ഫെബ്രുവരി മാസത്തിൽ കാത്തിരിക്കുന്നത് ഹംപി ഉത്സവ് ആണ്. ഇന്ത്യയിലെ ഏറ്റവും പഴക്കംചെന്ന ആഘോഷങ്ങളിലൊന്നായ ഹംപി ഉത്സവ് ഫെബ്രുവരി 3 മുതൽ 5 വരെയാണ് നടക്കുന്നത്. വിജയനഗര സാമ്രാജ്യത്തിന്റെ കാലത്ത് ആരംഭിച്ച ഇച് പിന്നീട് തുടരുന്നത് കർണാടക വിനോദസഞ്ചാര വകുപ്പ് വഴിയാണ്.
4. ലേ
ഫെബ്രുവരി മാസത്തിൽ ഇന്ത്യയിൽ സന്ദർശിക്കാൻ പറ്റിയ ഏറ്റവും മികച്ച സ്ഥലങ്ങളിൽ ഒന്നാണ് ലേയും ലഡാക്കും. ഇവിടുത്തെ പൗരാണികമായ ആഘോഷങ്ങൾ പലതും നടക്കുന്ന സമയമാണ് ഈ മാസം. സ്റ്റോക്ക് ഗുരു ത്സെച്ചു സ്റ്റോക്ക് മൊണാസ്ട്രിയിലും, മാതോ നാഗ്രാംഗ് മാത്തോ മൊണാസ്ട്രിയിലും ആഘോഷിക്കുന്നു. കൗതുകമുണർത്തുന്ന വസ്ത്രങ്ങളും മുഖംമൂടികളും ധരിച്ചുള്ള നൃത്തരൂപം രസകരമായ ഒരു കാഴ്ചയാണ്.

ഫെബ്രുവരി 19, 20 തീയതികളിൽ സ്റ്റോക്ക് ഗുരു ത്സെച്ചുവും ഫെബ്രുവരി 23-24 തീയതികളിൽ മാതോ നാഗ്രാംഗ് ആണ് നടക്കുന്നത്. ഫെബ്രുവരി 7-8 തീയതികളിൽ ലേ, ഡിസ്‌കിറ്റ്, ലികിർ എന്നിവിടങ്ങളിലെ ഡോസ്‌മോച്ചെയിലും പങ്കെടുക്കാം. ഇത് കൂടാതെ ടിബറ്റൻ വിളവെടുപ്പ് ആഘോഷമായ ലോസാർ ഫെസ്റ്റിവൽ ആഘോഷിക്കാം.
5. പഹൽഗാം
കാശ്മീരിലെ പഹൽഗം ഈ മാസത്തെ യാത്രകളിൽ ഉൾപ്പെടുത്താൻ പറ്റിയ സ്ഥലങ്ങളിലൊന്നാണ്. അനന്ത് നാഗ് ജില്ലയിലെ പട്ടണമാണ് പഹൽഗാം സഞ്ചാരികളുടെ സ്ഥിരം ലക്ഷ്യസ്ഥാനം കൂടിയാണ്. താഴ്വരകളാണ് ഇവിടെ കാണാനുള്ളത്. അമർനാഥ് തീർത്ഥാടനം ആരംഭിക്കുന്ന ഈ സ്ഥലത്ത് കാശ്മീർ വാലി, ബൈസരൺ വാലി, ചന്ദൻവാരി തുടങ്ങിയ പല സ്ഥലങ്ങളും ഇവിടെ കാണാനുണ്ട്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications
















