Search
  • Follow NativePlanet
Share
» »കണ്ടതൊന്നുമല്ല ജാനകിക്കാട്, കുറ്റ്യാടിയും.. ഇതാണ് കൗതുകങ്ങൾ

കണ്ടതൊന്നുമല്ല ജാനകിക്കാട്, കുറ്റ്യാടിയും.. ഇതാണ് കൗതുകങ്ങൾ

കുറ്റിയാടിയിലെ കിടിലൻ കാഴ്ചകൾ പരിചയപ്പെടാം

സഞ്ചാരികളുടെ സ്വർഗ്ഗമാണ് കോഴിക്കോട്. രുചിയിലും അത് വിളമ്പിത്തരുന്ന സ്നേഹത്തിലും കോഴിക്കോടിനെ വെല്ലാൻ വേറൊരു നാടില്ല. കോഴിക്കോട് നഗരം മാത്രം കറങ്ങി, ബീച്ചിൽ പോയി മാനഞ്ചിറയിൽ വിശ്രമിച്ച് മിഠായിത്തെരുവും കണ്ട് മിക്കപ്പോഴും കോഴിക്കോട് യാത്ര സഞ്ചാരികൽ അവസാനിപ്പിക്കുന്നു. എന്നാല്‍ കോഴിക്കോടിന്റെ യഥാര്‍ത്ഥ കാഴ്ചകൾ കാണണമെങ്കിൽ വണ്ടി വേറെ കയറണം.

ഈ യാത്ര നേരേ പോകുന്നത് കുറ്റ്യാടിയിലേക്കാണ്. കോഴിക്കോട് നിന്നും 51 കിലോമീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന കുറ്റ്യാടി പച്ചപ്പിന്‍റെയും വെള്ളച്ചാട്ടങ്ങളുടെയും കാടിന്‍റെയും ഒക്കെ മനോഹര കാഴ്ചകൾ ചേരുന്ന ഇടമാണ്. വീണ്ടും വരുവാൻ തോന്നിപ്പിക്കുന്ന, കുറ്റിയാടിയിലെ കിടിലൻ കാഴ്ചകൾ പരിചയപ്പെടാം

PC:Aswin p s

കുറ്റ്യാടി

കുറ്റ്യാടി

കോഴിക്കോട് ജില്ലയിലെ ഏറ്റവും മനോഹരമായ മലയോര പ്രദേശങ്ങളിൽ ഒന്നാണ് കുറ്റ്യാടി. കുറ്റ്യാടി പുഴയും വെള്ളച്ചാട്ടവും കോടമഞ്ഞും മലമേടും എല്ലാമായി ഒരു ശരാശരി മലബാർ നാട് തന്നെ. ,സമ്പന്നമായ പച്ചപ്പും കൃഷിയും മറ്റേതു നാടിനെയും പോലെ ഇവിടെയുമുണ്ട്. മണ്ണിൽ പൊന്നുവിളയിച്ച കർഷകരേയും ഇവിടെ നിങ്ങൾക്കു കാണാം.

PC:Kerala Tourism

ജാനകിക്കാട്

ജാനകിക്കാട്

കുറ്റ്യാടി കാഴ്ചകളിൽ ഏറ്റവും വലിയ താരം ജാനകിക്കാട് തന്നെയാണ്. മനസ്സ് മാത്രമല്ല, ഫോണിലെ ഗാലറി വരെ നിറച്ചു തരുന്ന കാഴ്ചകളാണ് ഇവിടെയുള്ളത്. കോഴിക്കോട് നിന്നും 54 കിലോമീറ്ററും കുറ്റ്യാടിയിൽ നിന്ന് ഏഴ് കിലോമീറ്ററും അകലെയാണ് ജാനകിക്കാടുള്ളത്. മരുതോങ്കല എന്ന ഗ്രാമത്തിന്റെ പച്ചപ്പിന് മാറ്റേകി കുറ്റ്യടി പുഴയുടെ തീരത്ത് ചവറമ്മുഴി പാലത്തിനപ്പുറത്താണ് ജാനകിക്കാടുള്ളത്. 113 ഹെക്ടർ വിസ്തീർണ്ണത്തിൽ കിടക്കുന്ന ഈ കാട് ഇന്ന് ഇക്കോ ടൂറിസം പദ്ധതിയായണ് സംരക്ഷിക്കപ്പെടുന്നത്. കേരള വനം വകുപ്പും ജാനകികാട് വനം സംരക്ഷണസമിതിയും ചേർന്നാണ് ഇതിന്റെ നടത്തിപ്പ്.

PC:Razimantv

പെരുവണ്ണാമൂഴി

പെരുവണ്ണാമൂഴി

കുറ്റ്യാടി കാത്തിവെച്ചിരിക്കുന്ന മറ്റൊരു അത്ഭുത കാഴ്ചയാണ് പെരുവണ്ണാമൂഴി. പശ്ചിമഘട്ടത്തോടു ചേർന്നു നിൽക്കുന്ന ഈ നാട് സഞ്ചാരികളെ ഒട്ടുമേ നിരാശരാക്കില്ല. കോഴിക്കോട് നിന്നും 55 കിലോമീറ്ററും കുറ്റ്യാടിയിൽ നിന്നു 14.7 കിലോമീറ്ററും ദൂരത്തിലാണ് പെരുവണ്ണാമൂഴി ഉള്ളത്. പെരുവണ്ണാമൂഴി അണക്കെട്ട്, പെരുവണ്ണാമൂഴി റിയർവ്വോയർ, മുതല വളർത്തു കേന്ദ്രവും സ്മാരക തോട്ടവും ഒപ്പം മലബാർ വന്യജീവി സങ്കേതം തുടങ്ങിയ കാഴ്ചകളാണ് ഇവിടെയുള്ളത്. ഈ അണക്കെട്ടിലെ ഒരു തുരുത്തിലാണ് പക്ഷിത്തുരുത്തുള്ളത്.

PC:Sajetpa

ഉറിതൂക്കിമല

ഉറിതൂക്കിമല

സ്ഥലം പണ്ടുമുതലേ ഉണ്ടെങ്കിലും നാട്ടിൽ കഴിഞ്ഞ കുറച്ച് കാലംകൊണ്ട് സ്റ്റാർ ആയി മാറിയ ഓഫ്ബീറ്റ് അഡ്വഞ്ചർ ഡെസ്റ്റിനേഷനാണ് ഉറിതൂക്കിമല. കോടമഞ്ഞിൽ പുതഞ്ഞുകിടക്കുന്ന ഇവിടം പ്രദേശത്തെ യുവാക്കളുടെ സ്ഥലമാണ്! ഓഫ്റോഡ് യാത്രയ്ക്കും ട്രക്കിങ്ങിനും കുറ്റ്യാടിയിലെത്തിയാൽ ഇവിടേക്ക് പോരാം. കയറിച്ചെന്നാൽ കിടിലൻ കാഴ്ചകളാണ് ഇവിടെയുള്ളത്. മഴക്കാലത്താണെങ്കിൽ ഒരു നാടിന്റെ മുഴുവൻ കാഴ്ചകളും അതും നല്ല പചച്പ്പിൽ ആസ്വദിക്കാം. വേനലിലാണെങ്കിലും ഇവിടം നമ്മെ നിരാശരാക്കില്ല. മലയോരകാഴ്ചകളുടെ ഒരു സൂപ്പർ സ്പോട്ട് ആണിത്.
കുറ്റ്യാടിയിൽ നിന്ന് 15.3 കിലോമീറ്റർ ദൂരത്തിൽ കരിങ്ങാട് എന്ന ഗ്രാമത്തിലാണ് ഉറിതൂക്കിമലയുള്ളത്.

PC:snappigram/Unsplash

പൂഴിത്തോട്

പൂഴിത്തോട്

മലകളും കുന്നും മാത്രമേയുള്ളോ ? വെള്ളച്ചാട്ടങ്ങളൊന്നുമില്ലേ എന്ന ചോദ്യത്തിനുള്ള ഉത്തരം നിറഞ്ഞുകിടക്കുന്ന പൂഴിത്തോട് നല്കും. കടന്തറ പുഴയുടെ ഭാഗമാണ് പൂഴിത്തോട്. വേനൽ കടുക്കുമ്പോൾ അല്പം ക്ഷീണമായാലും മഴയൊന്ന് പെയ്താൽ ആള് ഉഷാറാകും. പിന്നെ. ആളായി ബഹളമായി ആകെ രസമാണ്. എന്നാൽ വളരെ ശ്രദ്ധയോടെ മാത്രം വെള്ളത്തിലിറങ്ങേണ്ട സ്ഥലമാണ് കടന്തറ. അപകട സാധ്യതയുള്ളതിനാൽ സുരക്ഷാ മുന്‍കരുതലുകൾ എടുക്കുകയും പ്രദേശവാസികളുടെ അഭിപ്രായം തേടുകയും വേണം. കുറ്റ്യാടിയിൽ നിന്നും 10.9 കിലോമീറ്റർ ദൂരമുണ്ട് പൂഴിത്തോട് എത്തിച്ചേരുവാൻ.

PC:Barb Canale/Unsplash

ചപ്പാൻതോട്ടം

ചപ്പാൻതോട്ടം

കുറ്റ്യാടിക്ക് സമീപം പോകുവാൻ പറ്റിയ മറ്റൊരു ലക്ഷ്യസ്ഥാനമാണ് ചപ്പാൻതോട്ടം. കോഴിക്കോട് നിന്നും ഒച്ചകഴിഞ്ഞുള്ള ഒരു കുഞ്ഞുയാത്ര പ്ലാൻ ചെയ്യുന്നവർക്ക് ഇവിടം തിരഞ്ഞെടുക്കാം. ചെറിയൊരു വെള്ളച്ചാട്ടമാണ് ഇവിടെ നിങ്ങളെ കാത്തിരിക്കുന്നത്. കുറ്റ്യാടിയിൽ നിന്നും 10.4 കിലോമീറ്റർ ദൂരമാണ് ഇവിടേക്കുള്ളത്.

Jonatan Pie/Unsplash

കുറ്റ്യാടി തടയണ

കുറ്റ്യാടി തടയണ

കുറ്റ്യാടിയിലെ കാഴ്ചകളിൽ മറന്നുപോകാതെ പോയിരിക്കേണ്ട മറ്റൊരിടമാണ് കുറ്റ്യാടി തടയണ. 2006 ലാണ് ഇത് പ്രവർത്തനം ആരംഭിച്ചത്. വയനാട്ടിലെ പ്രസിദ്ധമായ ബാണാസുര സാഗർ അണക്കെട്ടിന്റെ തടയാണ ആയാണിത് നിർമ്മിച്ചത്. കോൺക്രീറ്റ് ഗ്രാവിറ്റി ഡാം ആയാണിതിന്റെ നിർമ്മാണം.

PC:KSEB

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+