മടുപ്പിക്കുന്ന ജോലിയിൽ നിന്നും ചെറിയ ബ്രേക്കെടുത്ത് ഒരു യാത്രയ്ക്കിറങ്ങുവാൻ കാത്തിരിക്കുന്നവരാണ് മിക്കവരും. അങ്ങനെ ആശിച്ചു പോകുന്ന യാത്രകളിൽ ഓഫീസിൽ നിന്നും വിളി വരുന്നതും യാത്രയും ജോലിയും ഒരുമിച്ചാകുന്നതുമെല്ലാം ചിലർക്കെങ്കിലും അനുഭവം കാണും. അല്ലങ്കിൽ, ഫോൺ താഴെവയ്ക്കുവാൻ കഴിയാത്ത വിധം സോഷ്യൽ മീഡിയയിലും ഇന്‍റർനെറ്റിലും അഡിക്റ്റഡ് ആയുള്ള ആളാണെങ്കിലും യാത്രകൾ ഫോൺസ്ക്രീനിൽ ഒതുങ്ങിയേക്കാം. പോകുന്നതി ഹിമാലയത്തിലേക്കാണെങ്കിലും കണ്ണുതുറന്ന് പുറംലോകം കാണാതെ ഫോൺസ്ക്രീനിൽ മാത്രം നോക്കിയാൽ ആ യാത്രയിൽ നിനും നിങ്ങൾ ആഗ്രഹിച്ചതൊന്നും ലഭിച്ചെന്നും വരില്ല...
ഇങ്ങനെയുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കി യാത്ര അതിന്‍റെ പൂർണ്ണതയിൽ ആസ്വദിക്കുവാൻ ഒരു വഴിയുണ്ട്...ഇന്‍ർനെറ്റും എന്തിനധികം, മൊബൈൽ നെറ്റ്വര്‍ക്ക് പോലും ആവശ്യത്തിനു ലഭിക്കാത്ത സ്ഥലത്തേയ്ക്ക് ഒരു യാത്ര പോകാം...ഈ യാത്രയിൽ നിങ്ങൾക്ക് ഒരിക്കലും ഫോൺ കയ്യിലെടുക്കേണ്ടി വരില്ല.. കാരണം വെറുതേ ഒന്ന് സ്ക്രോൾ ചെയ്യുവാൻ പോലുമുള്ള ഇന്‍റർനെറ്റ് ഇവിടെ ലഭിക്കില്ല!! ഇതാ അത്തരത്തിൽ യാത്ര പോകുവാൻ പറ്റിയ ചില ഇടങ്ങൾ പരിചയപ്പെടാം...
Cover Image PC: Kushal Medhi
നാകോ, ഹിമാചൽ പ്രദേശ്
പുരാതനമായ ആശ്രമവും പിന്നെ നാക്കോ തടാകവുമാണ് ഇവിടുത്തെ പ്രധാന കാഴ്ചകൾ. ഏകദേശം 130 ഓളം കുടുംബങ്ങൾ മാത്രമാണ് ഇവിടെ താമസക്കാരായുള്ളത്. വളരെ ഒറ്റപ്പെട്ടു കിടക്കുന്ന ഇവിടെ നെറ്റ്വർക്ക് ലഭിക്കുമെങ്കിലും അത്ര ശക്തമായ നെറ്റ്വർക്ക് ആയിരിക്കില്ല സമുദ്രനിരപ്പിൽ നിന്നും 11,893 മീറ്റര്‍ ഉയരത്തിലാണ് നാക്കോ സ്ഥിതി ചെയ്യുന്നത്.
കൽപ
പ്രകൃതിയുമായി കുറച്ചധികം സമയം ചിലവഴിക്കുവാൻ കൽപ നിങ്ങളെ സഹായിക്കും. സത്ലജ് നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഇവിടെ നദീതീരത്ത് താമസിക്കുവാനും സമയം ചിലവഴിക്കുവാനും സാധിക്കും. യാത്രയിലെ ഇത്തരം മനോഹരമായ അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുക.
PC:Yogesh Sharma
https://unsplash.com/photos/PnuT63PYfZk
വാലി ഓഫ് ഫ്ലവേഴ്സ്
PC:Vivek Sharma
https://unsplash.com/photos/qjn16rIoEUU
ധാവ്കി, മേഘാലയ
സ്വർഗ്ഗാരോഹിണി
ചിത്കുൽ
ഹിമാചൽ പ്രദേശിലെ കിന്നൗർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ചിത്കുൽ അതിശയകരമായ ഭൂപ്രകൃതിക്ക് ഉടമായണ്. ഇന്തോ-ടിബറ്റിയൻ അതിർത്തിയിലെ അവസാന ഗ്രാമം എന്നാണ് ഇത് അറിയപ്പെടുന്നത്. ബസ്പാ നദിയിൽ സ്ഥിതി ചെയ്യുന്ന ഈ ഹിമാലയൻ ഗ്രാമം വന്യവും അതേ സമയം ശാന്തസുന്ദരവുമായ ഭൂമികയാണ്. ഇന്ത്യയിൽ ഏറ്റവും ശുദ്ധമായ വായു ലഭിക്കുന്ന പ്രദേശമാണിത്. സഞ്ചാരികളുടെ തിരക്കും ബഹളങ്ങളും വളരെ കുറച്ച് മാത്രമുള്ള ഇവിടെ എത്തിച്ചേരുവാനും അല്പം പാടാണ്. ബസ്പാ നദിയുടെ സാമീപ്യം, വന്നെത്തുവാനുള്ള വളഞ്ഞുപുളഞ്ഞ വഴികൾ തുടങ്ങിയ കാര്യങ്ങളും ഇവിടുത്തെ ആകർഷണങ്ങളാണ്.
ചത്പാൽ, കാശ്മീർ
നുബ്രാ വാലി
ചംഗ്‌ലാംഗ് അരുണാചൽ പ്രദേശ്
അരുണാചൽ പ്രദേശിലെ അതിമനോഹരമായ സ്ഥലമാണ് ചംഗ്‌ലാംഗ്. നേരത്തെ പറഞ്ഞ സ്ഥലങ്ങളെ പോലെ തന്നെ ഇവിടെയും നിങ്ങളെ നെറ്റ്വർക്ക് ശല്യപ്പെടുത്തില്ല.
ഖീർഗംഗ
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications















