ലോകത്തിന്‍റെ ചരിത്രം തിരഞ്ഞുള്ള അന്വേഷണങ്ങളില്‍ എപ്പോഴും എത്തിനില്‍ക്കുന്ന യുനസ്കോയിലാണ്. ചരിത്രത്തെ അതിന്‍റെ യാഥാര്‍ത്ഥ്യത്തില്‍ മനസ്സിലാക്കുവാനും സംസ്കാരങ്ങൾക്കിടയിൽ ആഗോള മതിപ്പ് വളർത്തുന്നതിനും യുനസ്കോ വഹിക്കുന്ന പങ്ക് വിസ്മരിക്കുവാന്‍ സാധിക്കില്ല. 75 വർഷം മുമ്പ്, സംസ്കാരങ്ങളെ തമ്മില്‍ കൂട്ടിച്ചേര്‍ക്കുക എന്ന ലക്ഷ്യത്തിലാണ് യുനസ്കോ രൂപം കൊള്ളുന്നത്. 1978-ൽ, സംഘടന യുനെസ്കോയുടെ 12 ലോക പൈതൃക സൈറ്റുകളുടെ ആദ്യ പട്ടിക പ്രഖ്യാപിച്ചു, ഇത് ലോകമെമ്പാടുമുള്ള ലാൻഡ്‌മാർക്കുകളുടെ നിലവരാം അളക്കുന്ന അളവുകോലായി വര്‍ത്തിക്കു്ന്നു. ഇന്ന്, മൊത്തം 1,154 സൈറ്റുകൾ ആണ് യുനസ്കോയുടെ അംഗീകാരം നേടിയിരിക്കുന്നത്.
ഇവയിൽ ഏതാണ് ഇപ്പോൾ ഏറ്റവും പ്രചാരമുള്ളതെന്ന് കണ്ടെത്താൻ, ക്രിയേറ്റീവ് റിസോഴ്‌സ് കമ്പനിയായ ഡിസൈൻ ബണ്ടിൽസ് 2021-ൽ ഇൻസ്റ്റാഗ്രാമിൽ സൈറ്റുകൾ എത്ര തവണ ടാഗ് ചെയ്‌തുവെന്നതിനെക്കുറിച്ച് ഒരു പഠനം നടത്തിയിരുന്നു. ചരിത്ര പ്രേമികളെയും സഞ്ചാരികളെയും അത്ഭുതപ്പെടുത്തുന്ന ഒരു റിപ്പോർട്ടായിരുന്നു പുറത്ത് വന്നത്.
ഏകദേശം 61.2 മില്യൺ പോസ്റ്റുകളുള്ള റോമിന്റെ ചരിത്ര കേന്ദ്രമാണ് ഈ പട്ടികയിൽ ഒന്നാമതെത്തിയത്. ഇസ്റ്റഗ്രാമില്‍ ഏറ്റവുമധികം തവണ ടാഗ് ചെയ്യപ്പെട്ട ആദ്യ പത്ത് യുനസ്കോ ചരിത്ര സ്മാരകങ്ങളെക്കുറിച്ചും അവയുടെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം...
റോം- 61,244,436 ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍
റിയോ ഡി ജനീറോ- 45,039,569 ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍
സംഗീതജ്ഞർക്കും വാസ്തുശില്പികൾക്കും ലാൻഡ്സ്കേപ്പർമാർക്കും കലാപരമായ പ്രചോദനം നല്കുന്ന നഗരം എന്നാണ് റിയോഡി ജനീറോ പൊതുവേ അറിയപ്പെടുന്നത്. സംസ്കാരത്തിന്റെയും പ്രകൃതിയുടെയും അസാധാരണമായ സംയോജനം ആണ് റിയോയുടെ വലിയ പ്രത്യേകത. ഈ സാംസ്കാരിക ഭൂപ്രകൃതിയുടെ ഭാഗമായി ടിജൂക്ക ഫോറസ്റ്റ്, ബൊട്ടാണിക്കൽ ഗാർഡൻസ്, ഗ്വാനബാര ബേ, കോപകബാന ബീച്ച്, റിയോയുടെ പ്രതീകമായ ക്രൈസ്റ്റ് ദി റിഡീമർ എന്നിവയും ഉള്‍പ്പെടുന്നു.
വെനീസും അതിന്‍റെ ലഗൂണുകളും- 25,755,922 ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍
കിയെവ്- 21,914,502 ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍
ഹിസ്റ്റോറിക്കല്‍ സെന്‍റര്‍ ഓഫ് ഫ്ലോറന്‍സ് -21,516,815 ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍
സംസ്കാരം, നവോത്ഥാന കല, വാസ്തുവിദ്യ, സ്മാരകങ്ങൾ എന്നിവയാൽ നഗരം ശ്രദ്ധേയമാണ്. ഉഫിസി ഗാലറി, പലാസോ പിറ്റി തുടങ്ങിയ നിരവധി മ്യൂസിയങ്ങളും ആർട്ട് ഗാലറികളും ഈ നഗരത്തിലുണ്ട്, കല, സംസ്കാരം, രാഷ്ട്രീയം എന്നീ മേഖലകളിൽ ഇപ്പോഴും സ്വാധീനം ചെലുത്തുന്നു.
പ്രാഗ്- 17,731,077 ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍
ബുഡാപെസ്റ്റ്- 14,665,910 ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍
ഡാന്യൂബ്, ഹീറോസ് സ്ക്വയര്‍, ബുഡാ കാസില്‍ തുടങ്ങിയവ ഉള്‍പ്പെടെ യുനസ്കോയുടെ നിരവധി പൈതൃക-ചരിത്ര സ്മാരകങ്ങള്‍ ഇവിടെ കാണാം. പഴയതും പുതിയതുമായ വാസ്തുവിദ്യയില്‍ അതിമനോഹരമായി നിര്‍മ്മിച്ചിരിക്കുന്നവയാണ് ഇവിടുത്തെ കെട്ടിടങ്ങള്‍.
ബ്രസീലിയ 13,277,931 ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍



Click it and Unblock the Notifications













