ഒരു ആഢംബര ട്രെയിനിൽ എന്തെല്ലാം സൗകര്യങ്ങൾ നിങ്ങൾ പ്രതീക്ഷിക്കും?? മികച്ച സീറ്റിങ്, കോച്ചുകൾ, മികച്ച നിലവാരത്തിലുള്ള ഭക്ഷണം, സേവനം അങ്ങനെ കുറേ കാര്യങ്ങളുണ്ടാകും.. എന്നാൽ ഈ ട്രെയിൻ അങ്ങനെയല്ല. ഒരു രാജാവിനു തുല്യമായി യാത്രക്കാരെ പരിഗണിച്ച് അത്രയും സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്ന ഒരു ട്രെയിൻ.. എന്തൊക്കെയാണ് ആ സൗകര്യങ്ങളെന്നു ചോദിച്ചാൽ സ്പാ ഉണ്ട്, ബാർ ഉണ്ട്, നല്ല കിടിലൻ റസ്റ്റോറന്‍റുണ്ട്.. ഇതിനെല്ലാം പുറമേ യാത്പ പോകുന്ന അടിപൊളി പാക്കേജും! ഇത് ഗോൾഡൻ ചാരിയറ്റ് ലക്ഷ്വറി ട്രെയിൻ - Golden Chariot Luxury Train- ഇന്ത്യയിലെ ഏറ്റവും മികച്ച ലക്ഷ്വറി യാത്ര പ്രദാനം ചെയ്യുന്ന ഗോൾഡൻ ചാരിയറ്റ് ഇപ്പോഴിതാ, കൊച്ചിയിലും എത്തിയിട്ടുണ്ട്. ഗോൾഡൻ ചാരിയറ്റ് ട്രെയിനിനെക്കുറിച്ചും അതിന്റെ സൗകര്യങ്ങളെക്കുറിച്ചും വായിക്കാം.
ചിത്രങ്ങൾക്ക് കടപ്പാട് Golden Chariot Luxury Train Page
ഗോൾഡൻ ചാരിയറ്റ് ലക്ഷ്വറി ട്രെയിൻ
ഉള്ളിലെ ആഢംബര സൗകര്യങ്ങൾ
ഓരോ ക്യാരേജിലും നാല് ക്യാബിനുകൾ വീതമാണുള്ള്. ട്രെയിനിൽ ആകെ 12 ഡബിൾ ബെഡ് ക്യാബിനുകൾ, 30 ട്വിൻ ബെഡ് ക്യാബിനുകൾ, ഭിന്നശേഷിക്കാർക്കിയ ഒരു പ്രത്യേക ക്യാബിൻ എന്നിങ്ങനെ ആകെ 43 ക്യാബിനുകൾ ഇതിനുണ്ട്. ഇവയെല്ലാം പൂർണ്ണമായും ശീതികരിച്ചതുമാണ്.
പകരം വയ്ക്കുവാനാകാത്ത ആഢംബര സൗകര്യങ്ങൾ
ഗോൾഡൻ ചാരിയറ്റ് ലക്ഷ്വറി ട്രെയിൻ പാക്കേജുകൾ
പ്രൈഡ് ഓഫ് കർണ്ണാടക
ബെംഗളൂരുവിൽ നിന്നും ആരംഭിക്കുന്ന യാത്ര ബന്ദിപ്പൂർ - മൈസൂർ - ഹലേബിഡു - ചിക്കംഗളൂരു - ഹംപി - പട്ടടക്കൽ & ഐഹോളെ - ഗോവ വഴി കറങ്ങി തിരികെ ബെംഗളൂരുവിൽ തന്നെയെത്തും. 320130/- രൂപയാണ് ഈ പാക്കേജിൽ ഒരാൾക്കുള്ള നിരക്ക്.
320130/- രൂപയാണ് ഈ പാക്കേജിൽ ഒരാൾക്കുള്ള നിരക്ക്.
ബാംഗ്ലൂരിൽ നിന്നാരംഭിക്കുന്ന യാത്ര ബന്ദിപ്പൂർ-മൈസൂർ-ഹംപി വഴി പോയി തിരികെ ബാംഗ്ലൂരിലെത്തും. 182930/- രൂപയാണ് ഈ പാക്കേജിൽ ഒരാൾക്കുള്ള നിരക്ക്.
കേരളത്തിലെത്തിയപ്പോൾ
ഇന്ത്യയിലെ ആഢംബര ട്രെയിനുകള്‍
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications


















