ചോള ഭരണകാലത്ത് നിര്‍മ്മിക്കപ്പെട്ട മൂന്ന് മഹാത്ഭുതങ്ങള്‍ തമിഴ് നാട്ടിലുണ്ട്. അവ മൂന്നും മഹാ ക്ഷേത്രങ്ങളാണ്. തഞ്ചാവൂരിലെ ബൃഹദീശ്വരക്ഷേത്രം, ഗംഗൈകൊണ്ട ചോഴ പുരത്തെ ബൃഹദീശ്വരക്ഷേത്രം, ദാരാശുരത്തെ ഐരാവതേശ്വര ക്ഷേത്രം എന്നീ ക്ഷേത്രങ്ങളാണ് അവ. ഇവയെ അനശ്വര ചോള മഹാക്ഷേത്രങ്ങള്‍ എന്നാണ് വിളിക്കുന്നത്.
ട്രാവല്‍ഗുരു ഒരുക്കുന്ന തകര്‍പ്പന്‍ ഓഫറുകള്‍, 40% വരെ ലാഭം നേടാം
ബൃഹദേശ്വര ക്ഷേത്രം
തമിഴ് വാസ്‌തു വിദ്യയില്‍ ചോളന്‍മാര്‍ കൊണ്ടു വന്നിട്ടുള്ള അത്ഭുതകരമായ പുരോഗതിയുടെ ഉത്തമോദാഹരണമാണ് ബൃഹദേശ്വര ക്ഷേത്രം. ഇന്ത്യയിലെ ഏറ്റവും വലിയ ക്ഷേത്രങ്ങളിലൊന്നാണ് ഈ ശിവ ക്ഷേത്രം. ഇന്ത്യന്‍ ശില്‍പകലയുടെ നാഴികകല്ലായി ഈ ക്ഷേത്രത്തെ കണക്കാക്കാം. യുനെസ്‌കോയുടെ ലോക പൈതൃക സ്ഥലങ്ങളില്‍ ഈ ക്ഷേത്രം ഇടം പിടിച്ചിട്ടുണ്ട്. കൂടുതല്‍ കാലം അതിജീവിച്ച ചോള ക്ഷേത്രങ്ങളില്‍ ഒന്നാണിത്. രാജരാജ ചോള ഒന്നാമാനാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്.

Photo Courtesy: Aravindreddy.d
ദ്രാവിഡിയന്‍ ശൈലിയിലുള്ള വാസ്‌തു വിദ്യയാണ് ക്ഷേത്ര നിര്‍മാണത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. ഒറ്റക്കല്ലില്‍ തീര്‍ത്ത നന്ദിയുടെ വലിയ ശില്‍പം ക്ഷേത്രത്തിലെ പ്രധാന ആകര്‍ഷണമാണ്. ഏകദേശം 25 ടണ്ണോളം വരും ഇതിന്റെ ഭാരം. മെയ് മാസത്തിലാണ് ക്ഷേത്രത്തിലെ വാര്‍ഷികോത്സവം നടക്കുന്നത്.
ഗംഗൈ കൊണ്ട ചോളപുരം
പാലൈ രാജാക്കന്മാരെ തോല്‍പ്പിച്ചതിന്റെ ഓര്‍മ്മയ്ക്കായി ചോളരാജാവായിരുന്ന രാജേന്ദ്ര ചോളന്‍ സ്ഥാപിച്ചതാണ് ഗംഗൈ കൊണ്ട ചോളപുരം. 250 വര്‍ഷത്തോളം ഈ നഗരമാണ് ചോളരാജാക്കന്മാര്‍ തലസ്ഥാനമായി ഉപയോഗിച്ചുവന്നത്. ഗംഗന്മാരെ തോല്‍പ്പിച്ച ചോളന്‍ എന്നാണ് ഗംഗൈ കൊണ്ട ചോളപുരം എന്ന പേരിനര്‍ത്ഥം. അന്നത്തെ തലസ്ഥാനനഗരത്തിന്റെ ഗാംഭീര്യമൊന്നും ഇന്നിവിടെ കാണാന്‍ കഴിയില്ല.

Photo Courtesy: KARTY JazZ
ഇപ്പോഴും സ്ഥിതിചെയ്യുന്ന ഒരു ശിവക്ഷേത്രമാണ് പതിനൊന്നാം നൂറ്റാണ്ടിലെ സുവര്‍ണകാലം അല്‍പമെങ്കിലും സൂക്ഷിച്ചുവച്ചിരിക്കുന്നത്. ചോളന്മാരുടെ കാലത്തെ കലയ്ക്കും കരവിരുതിനും ഉത്തമോദാഹരണമാണ് ഈ ക്ഷേത്രം. തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിപ്പമേറിയ ശിവലിംഗമുള്ള ക്ഷേത്രമെന്ന പെരുമയും ഈ ക്ഷേത്രത്തിനാണ്. ശ്രീകോവിലില്‍ ആരാധിച്ചുവരുന്നത് നാല് മീറ്റര്‍ ഉയരമുള്ള ലിംഗമാണ്. ചുവരുകളില്‍ ചെമ്പ് തകിട് പതിപ്പിച്ചുകൊണ്ടുള്ള നിര്‍മ്മാണരീതി ചോളന്മാരുടെ കാലത്തെ സവിശേഷതയായിരുന്നു. അതുകൊണ്ടുതന്നെ ക്ഷേത്രത്തിന്റെ തിളക്കം ഇന്നും നിലനില്‍ക്കുന്നു. മനോഹരമായ കൊത്തുപണികളും, അതിലും മനോഹരമായ വാസ്തുവിദ്യയുമാണ് ക്ഷേത്രത്തിന്റേത്. 984 വര്‍ഷം പഴക്കമുള്ളതാണ് ഈ ക്ഷേത്രം.
ഐരാവതേശ്വര ക്ഷേത്രം
ദാരാസുരത്തെ ഏറ്റവും പ്രധാന ആകര്‍ഷണം ഐരാവതേശ്വര ക്ഷേത്രമാണ്. വര്‍ഷംമുഴുവന്‍ നിരവധി തീര്‍ത്ഥാടകര്‍ എത്തുന്ന സ്ഥലമാണിത്. ദേവേന്ദ്രന്റെ ആനയായ ഐരാവതം ഭഗവാന്‍ ശിവനോട് പ്രാര്‍ത്ഥിച്ച സ്ഥലമാണിതെന്നാണ് ഐതീഹ്യം. ദുര്‍വാസാവ് മുനിയുടെ ശാപത്തില്‍ നിന്നും മുക്തി നേടുന്നതിനായാണ് ഐരാവതം ശിവനെ തപസ് ചെയ്‌തത്. മരണ ദേവനായ യമദേവന്‍ ശിവനെ തപസ്സു ചെയ്‌തതും ഇതേ സ്ഥലത്താണന്നും ഐതീഹ്യമുണ്ട്.

Photo Courtesy: KARTY JazZ
ഭഗവാന്‍ ശിവനെ ഐരാവതേശ്വരനായിട്ടാണ് ഈ ക്ഷേത്രത്തില്‍ ആരാധിക്കുന്നത്. പുരാതന ദ്രാവിഡിയന്‍ ക്ഷേത്ര നിര്‍മ്മിതിയ്‌ക്ക് ഉത്തമ ഉദാഹരണമാണ് ഈ ക്ഷേത്രം. നിരവധി കരിങ്കല്ലില്‍ തീര്‍ത്ത ശില്‍പങ്ങള്‍ ഈ ക്ഷേത്രത്തിലുണ്ട്. ഗംഗൈകൊണ്ടചോളപുരം ക്ഷേത്രത്തേക്കാളും ബൃഹദേശ്വര ക്ഷേത്രത്തേക്കാളും വലുപ്പത്തില്‍ ചെറുതാണെങ്കിലും ശില്‍പഭംഗിയിലും നിര്‍മ്മാണ രീതിയിലും ഏറെ വിശാലമാണ് ഈ ക്ഷേത്രം. കുതിരകള്‍ വലിക്കുന്ന രഥത്തിന്റെ രൂപത്തിലാണ് ക്ഷേത്രത്തിന്റെ ശ്രീകോവില്‍ നിര്‍മ്മിച്ചിരിക്കുന്നത്. ദാരാസുരത്തെത്തിയാല്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട ക്ഷേത്രമാണിത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














