അവധിക്കാലം എത്താൻ ഇനി വലിയ കാത്തിരിപ്പില്ല. ഈസ്റ്ററും വിഷുവും സ്കൂൾ അടയ്ക്കലും ഒക്കെയായി യാത്ര ചെയ്യാൻ പറ്റിയ സമയം. എല്ലാ തവണത്തെയും പോലെ പണം ഒരു പ്രശ്നം തന്നെയാകും ഇത്തവണയും പലർക്കും. എന്നിരുന്നാലും നേരത്തേ പ്ലാൻ ചെയ്ത് മുൻകൂട്ടി ബുക്കിങ് ഒക്കെ നടത്തിയാൽ വലിയ ചെലവില്ലാതെ പൂർത്തിയാക്കാവുവാൻ സാധിക്കുന്ന രണ്ട് ഇടങ്ങൾ പരിചയപ്പെടാം.
ചെലവ് കുറഞ്ഞ ഇടം എന്നുപറയുമ്പോൾ കാഴ്ചകളുടെയും യാത്രകളുടെയും കാര്യത്തിൽ ഒരു കോംപ്രമൈസും വേണ്ടാത്ത രണ്ട് സ്ഥലങ്ങളാണ് കേട്ടോ പരിചയപ്പെടുത്തുന്നത്. ഒരുപാടാളുകൾ സ്ഥിരം പോകുന്ന ഈ ഇടങ്ങൾക്ക് ഒരു വിവരണം വേണ്ടായെങ്കിലും ഈ ഇടങ്ങൾ ബക്കറ്റ് ലിസ്റ്റിൽ സൂക്ഷിക്കുന്ന ആളുകൾക്ക് എങ്ങനെ കുറഞ്ഞ ചെലവിൽ പോകാൻ പറ്റുമെന്ന് നോക്കാം.

ഹംപി
യുനസ്കോയുടെ പൈതൃക ലക്ഷ്യസ്ഥാനങ്ങളിലൊന്നായ ഹംപി കർണ്ണാടകയിൽ നിർബന്ധമായും കണ്ടിരിക്കേണ്ട സ്ഥലങ്ങളിലൊന്നാണ്. ചരിത്രവും പൈതൃകവും വേണ്ടുവോളം പരിചയപ്പെടുവാനും അനുഭവിക്കുവാനും സാധിക്കുന്ന ഇടം തേടിച്ചെല്ലാൻ ഓരോ സഞ്ചാരികളെയും പ്രേരിപ്പിക്കുന്നു. വിജയനഗര സാമ്രാജ്യത്തിൻ്റെ തലസ്ഥാനമായിരുന്ന ഹംപിയിൽ ആ ഭരണകാലത്തിന്‍റെ ശേഷിപ്പുകൾ ഒക്കെയും കാണാം, പാറക്കൂട്ടങ്ങളും അവയ്ക്കു നടുവിലെ ലോകവും ജീവിതത്തിൽ ഒരിക്കലെങ്കിലും കാണേണ്ട കാഴ്ചയാണ്.
ഹംപി യാത്ര ചെലവ്
തീര്‍ത്തും ചെലവ് കുറച്ച് പോകാൻ സാധിക്കുന്ന സ്ഥലമാണ് ഹംപി. ബജറ്റ് ഗസ്റ്റ് ഹൗസുകളിലെ താമസം, പൊതുഗതാഗതം ഉപയോഗിച്ചുള്ള യാത്രകൾ, സ്ട്രീറ്റ് ഫൂഡ് തുടങ്ങിയ വഴി ചെലവ് കുറയ്ക്കാം. ഇങ്ങനെ നോക്കിയാൽ ഒരു ദിവസം ഒരാൾക്കുള്ള ചെലവ് 400- 800 റേഞ്ചിലേ വരികയുള്ളൂ. ഓട്ടോയിൽ സ്ഥലം കാണാൻ പോകുമ്പോൾ മൂന്നാല് ആളുകൾക്കൊപ്പം ഒരു ഓട്ടോ പിടിച്ചു പോയാൽ ചെലവ് വീണ്ടും കുറയ്ക്കാം.
ഹംപിയിൽ എത്തിച്ചേരാൻ
ട്രെയിൻ മാര്‍ഗവും ബസിലും ഹംപിയിൽ എത്താം. ഹോസ്പേട്ട് ജംങ്ഷനാണ് ഹംപിക്ക് അടുത്തുള്ളത്. ബാംഗ്ലൂരിൽ നിന്നും ഹൈദരാബാദ്, മൈസൂര്‍ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് ഹോസ്പേട്ടിലേക്ക് ട്രെയിൻ സർവീസുണ്ട്. 100നും 500 നും ഇടയിലാവും നിരക്ക്, . ഇവിടുന്ന് ബസ് സർവീസുകളും നടത്തുന്നു. ഏറ്റവും അടുത്തുള്ള വിമാനത്താവളം ഹൂബ്ലി ആണ്.
ഗോകർണ
ബീച്ചുകളുടെ കാര്യത്തിൽ ഗോവയേക്കാൾ തൃപ്തരാക്കുന്ന മറ്റൊരു ഇടമണ് ഗോകർണ. കുന്നുകയറിയിറങ്ങി പോകേണ്ട ശാന്തമായ ബീച്ചുകളും അവിടുത്തെ ആംബിയൻസും മനോഹാരിതയും ഒക്കെ ഒന്നു കണ്ടറിയേണ്ടതു തന്നെയാണ്. ബഹളങ്ങളില്ലാത്ത ബീച്ച് വെക്കേഷൻ നോക്കുന്നവർക്ക് ഇവിടേക്ക് വരാം. പുരാന ക്ഷേത്രങ്ങളും കടല് വിഭവങ്ങൾ വിളമ്പുന്ന റസ്റ്റോറന്‍റുകളും സർഫിങ്ങും യോഗയും ഒക്കെയായി ചെറിയ ഒരു വെക്കേഷൻ ഇവിടെ ആസ്വദിക്കാം.

ഗോകർണ യാത്രാ ചെലവ്
500 രൂപാ മുതൽ 1000 രൂപാ വരെ ഇവിടെ ഒരു ദിവസം ചെലവാക്കേണ്ടി വരും. ഇതിൽ താമസം, ഭക്ഷണം, യാത്രകൾ, പൊതുഗതാഗതം തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടുന്നു. തനിച്ചാണ് ഗോകർണ യാത്ര പ്ലാൻ ചെയ്യുന്നെങ്കിൽ ഇവിടെ എത്തിയ ശേഷം ചെറിയ ഗ്രൂപ്പുകള്‍ക്കൊപ്പം ചേർന്ന് ട്രെക്കിങ് പോലുള്ള ആക്ടിവിറ്റികളിൽ പങ്കെടുത്താം. ഓം ബീച്ച്, പാരഡൈസ് ബീച്ച്, മഹാബലേശ്വർ ക്ഷേത്രം, തുടങ്ങിയവയാണ് ഇവിടെ കാണാനുള്ളത്.
ഗോകർണയിൽ എത്തിച്ചേരാന്‍
ബാംഗ്ലൂർ, മുംബൈ, ഉഡുപ്പി, മുരുഡേശ്വർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ഇവിടേക്ക് ട്രെയിൻ സർവീസുകളുണ്ട്. 200 രൂപാ മുതൽ 500 രൂപാ വരെയാണ് നിരക്ക്. ഗോവയിൽ നിന്നും ബാംഗ്ലൂരില‍് നിന്നും ഇനിടേക്ക് ബസുകളും സർവീസ് നടത്തുന്നു.
300 നും 500നും ഇടയിൽ ഇത് വരും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













