രാജ്യം ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന ട്രെയിൻ ആണ് വന്ദേ ഭാരത് സ്ലീപ്പര്‍. ദീർഘദൂര രാത്രി യാത്ര വേണ്ടിവരുന്ന റൂട്ടുകളിലേക്കായി അവതരിപ്പിക്കുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ഇറങ്ങുംമുൻപേ പലരുടെയും യാത്രപട്ടികയിൽ കയറിപ്പറ്റിയിട്ടുണ്ട്. മികച്ച സൗകര്യങ്ങളും സുഖകരവും വേഗതയേറിയ യാത്രയുമാണ് ഇതിന്‍റെ എടുത്തുപറയേണ്ട പ്രത്യേകതകൾ. നീണ്ടു നിൽക്കുന്ന യാത്ര മടുപ്പിക്കുന്നതും വിരസതയുള്ളതുമാകാരിക്കാൻ നിരവധി പ്രത്യേകതകൾ ഇതിലുണ്ട്.
വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ പാളത്തിലിറക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യൻ റെയിൽവേ. ഇടി നൗ റിപ്പോർട്ട് അനുസരിച്ച് ഇന്ത്യന്‍ റെയിൽവേ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ നിർമ്മിക്കുവാനുള്ള കരാർ കൊടുത്തിരിക്കുന്നത് മൂന്ന് കമ്പനികൾക്കാണ്. വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പ്രത്യേകതകളും ഫീച്ചറുകള്‍ പലതും പുറത്തു വന്നുവെങ്കിലും പ്രോട്ടോടൈപ്പ് ഇനിയും വൈകുകയാണ്. അതേസമയം വന്ദേ ഭാരത് സ്ലീപ്പർ ഉടന്‍ സർവീസ് ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.
ബിഇഎംഎൽ, കൈനറ്റ് റെയിൽവേ സൊല്യൂഷൻ (റഷ്യൻ റോളിംഗ് സ്റ്റോക്ക് മേജർ ടിഎംഎച്ച്, റെയിൽ വികാസ് നിഗം ലിമിറ്റഡ് എന്നിവയുടെ സംയുക്ത സംരംഭം),ടിറ്റാഗഡ് റെയിൽ സിസ്റ്റംസ് ലിമിറ്റഡിഡ്, ഭാരത് ഹെവി എഞ്ചിനീയറിംഗ് ലിമിറ്റഡിഡ് എന്നിവയുടെ ഒരു കൺസോർഷ്യം എന്നിവയാണ് വന്ദേ ഭാരത് സ്ലീപ്പർ നിർമ്മിക്കാനായി ഇന്ത്യൻ റെയിൽവേ കരാർ നല്കിയിരിക്കുന്ന മൂന്ന് കമ്പനികൾ. എന്നാല് ഇതിൽ ബിഇഎംഎൽ മാത്രമേ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ ആദ്യ പ്രോട്ടോടൈപ്പ് ഇതുവരെയ പുറത്തിറക്കിയിട്ടുള്ളൂ.
എന്നാൽ എന്തുകൊണ്ടാണ് വന്ദേ ഭാരത് സ്ലീപ്പർ പ്രോട്ടോടൈപ്പ് ഇറങ്ങാൻ വൈകുന്നത് എന്ന് വ്യക്തമാക്കുകയാണ് റെയിൽ വികാസ് നിഗം ലിമിറ്റഡ് (ആർവിഎൻഎൽ) ഡയറക്ടർ സഞ്ജീബ്.
ഇ ടി നൗവിനോട് സഞ്ജീബ് സംസാരിച്ചതനുസരിച്ച് ആദ്യ പ്രോട്ടോടൈപ്പ് പുറത്തിറങ്ങുവാൻ കാലതാമസമുണ്ടാകും. മാറിയ ആവശ്യകതകൾ കാരണമാണ് ഇത് വൈകുന്നതെന്നാണ് അദ്ദേഹം സൂചിപ്പിച്ചത്.
റെയിൽ വികാസ് നിഗം ലിമിറ്റഡ് (ആർവിഎൻഎൽ) ന്റെ നേതൃത്വത്തിലുള്ള ജെവി കീഴിൽ ഇന്ത്യൻ റെയിൽവേയ്‌ക്കായി 1920 വന്ദേ ഭാരത് സ്ലീപ്പർ കോച്ചുകൾ 6.5 ബില്യൺ ഡോളറിന്‍റെ കരാറിന് നിർമ്മിച്ച് നല്കും. ലാത്തൂർ ആസ്ഥാനമായുള്ള മറാത്ത്വാഡ റെയിൽ കോച്ച് ഫാക്ടറിയിൽ (എംആർസിഎഫ്) ആണ് ട്രെയിനുകൾ നിർമ്മിക്കുക. ഇത് സർവീസ് തുടങ്ങിക്കഴിഞ്ഞാൽ 35 വർഷത്തേക്ക് ഇതിനായുള്ള മൂന്ന് ഡിപ്പോകളിൽ സർവീസ്, മെയിന്‍റനന്‍സ് എന്നിവയുടെ ചുമതല കൈനറ്റ് നടത്തും.. റിപ്പോർട്ടിൽ പറയുന്നു.
വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിൻ പ്രത്യേകതകൾ
യാത്രക്കാർക്ക് അവരുടെ നീണ്ട, രാത്രിയാത്രകൾ ഏറ്റവും സുഖപ്രദമാക്കാനുള്ള എല്ലാവിധ സജ്ജീകരണങ്ങളും വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനിൽ ഉണ്ട്. രാത്രി യാത്രയെ കുലുക്കങ്ങളിൽ നിന്നും മറ്റും രക്ഷിക്കുന്ന ജെർക്ക് ഫ്രീ യാത്രയാണ് പ്രധാന മെച്ചം. പ്രായമായവർക്കും ആരോഗ്യസംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർക്കും അതുകൊണ്ടുതന്നെ ധൈര്യമായി വന്ദേ ഭാരത് സ്ലീപ്പർ യാത്രകൾ ഉറപ്പിക്കാം. കൂടാതെ മുകൾ ബെർത്തുകളിലേക്ക് കയറാൻ മികച്ച കോവണികളും വന്ദേ ഭാരത് സ്ലീപ്പറിന്‍റെ പ്രത്യേകതയാണ്.
ഇടത്തരക്കാരായ യാത്രക്കാരെ ഉദ്ദേശിച്ചാണ് റെയിൽവേ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകൾ പുറത്തിറക്കുന്നത്. സ്റ്റെയിന്‍ലെസ് സ്റ്റീല്‍കൊണ്ടുള്ള ബോഗികള്‍, ഉന്നത നിലവാരം പുലർത്തുന്ന ഫയര്‍ സേഫ്റ്റി, ഓട്ടോമാറ്റിക് വാതിലുകള്‍, ഫസ്റ്റ് ക്ലാസ് എസിയിൽ ചൂടുവെള്ളവും ഷവറും, ലഗേജ് മുറി, പബ്ലിക് അനൗണ്‍സ്മെന്റ്, വിഷ്വല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം,പ്രത്യേക ലൈറ്റിങ് സംവിധാനം എന്നിങ്ങനെ സുഖവും സുരക്ഷിതത്വവും ഉറപ്പു വരുത്തുന്നവയാണ് സൗകര്യങ്ങൾ.
വന്ദേ ഭാരത് സ്ലീപ്പറിൽ ആകെ 16 കോച്ചുകളും 823 ബെര്‍ത്തുകളും ആയിരിക്കും ഉള്ളത്. അതിൽ 11 എ സി ത്രീ ടയര്‍ കോച്ചുകളും (611 ബെര്‍ത്തുകള്‍), നാല് എ.സി. ടു ടയര്‍ കോച്ചുകളും (188 ബെര്‍ത്തുകള്‍), ഒരു ഫസ്റ്റ് ക്ലാസ്എസി കോച്ചും (24 ബെര്‍ത്തുകൾ ) എന്നിവയാണ് വരിക.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













