ഗംഗാ നദി
ഹിമാലയത്തിൽ നിന്ന് ഉദ്ഭവിച്ച് ബംഗാൾ ഉൾക്കടലിൽ ചേരുന്ന ഗംഗാ നദിയേക്കുറിച്ച് കേട്ടിട്ടില്ലാത്ത ഇന്ത്യക്കാർ ഉണ്ടാകില്ല. ഇന്ത്യക്കാർ ഏറെ പവിത്രമായി കരുതുന്ന ഈ നദിയാണ് ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി. ഇന്ത്യയുടെ ദേശീയ നദിയായാണ് ഗംഗ അറിയപ്പെടുന്നത്. ഹരിദ്വാർ, വാരണാസി തുടങ്ങിയ പുണ്യനഗരങ്ങൾ സ്ഥിതി ചെയ്യുന്നത് ഗംഗയുടെ തീരത്താണ്.
ചിത്രത്തിന് കടപ്പാട്: Julijan Nyča
യമുനാ നദി
ഗംഗ കഴിഞ്ഞാൽ ആളുകൾ ഏറ്റവും പവിത്രമായി കരുതുന്ന നദിയാണ് യമുന. ഹിമാലയത്തിൽ നിന്ന് ഉദ്ഭവിക്കുന്ന ഈ നദി അലഹബാദിൽ ത്രിവേണി സംഗമത്തിൽ വച്ച് ഗംഗയോട് ചേരുന്നു. അലഹബാദിലാണ് 12 വർഷത്തിൽ ഒരിക്കൽ നടക്കാറുള്ള കുംഭമേള നടക്കുന്നത്. യമുന നദിയുടെ തീരത്താണ് മഥുര നഗരം സ്ഥിതി ചെയ്യുന്നത്.
ചിത്രത്തിന് കടപ്പാട്: elly
സരസ്വതി നദി
പ്രാചീന കാലത്ത് ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്ന ഈ നദി ഇപ്പോഴില്ല. എന്നാൽ അലഹാബദിലെ ത്രിവേണി സംഗമത്തിൽ യമുനയോടൊപ്പം ഈ നദിയും ഗംഗയോട് ചേരുന്നു എന്നാണ് വിശ്വാസം. അതിനാൽ ത്രിവേണി സംഗമം വിശ്വാസികളെ സംബന്ധിച്ചിടത്തോളോം പവിത്രമായ സ്ഥലമാണ്.
ചിത്രത്തിന് കടപ്പാട്: Biswarup Ganguly
നർമ്മദാ നദി
മധ്യപ്രദേശിൽ ഉദ്ഭവിച്ച് വിന്ധ്യ - സത്പുര പർവതങ്ങളുടെ ഇടയിലൂടെ ഒഴുകി ഗുജറാത്തിൽ എത്തി അറബിക്കടലിലാണ് ഈ നദി ചേരുന്നത്. മധ്യപ്രദേശിലെ പ്രശസ്തമായ ശിവക്ഷേത്രമായ ഓംകാരേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത് നർമ്മദാ നദിയുടെ തീരത്താണ്.
ചിത്രത്തിന് കടപ്പാട്: Abhirock123
ക്ഷിപ്ര നദി
വിന്ധ്യാ മലനിരകളിൽ നിന്ന് ഉദ്ക്വിച്ച് ചമ്പൽ നദിയിലേക്ക് ചേരുന്ന ഈ നദി അത്രയ്ക്ക് പ്രശസ്തമല്ല. എങ്കിലും ഇന്ത്യയിലെ ഏഴ് പവിത്ര നദികളിൽ ഒന്നായാണ് ഈ നദി കണക്കാക്കുന്നത്. പുണ്യനഗരമായ ഉജ്ജയനി സ്ഥിതി ചെയ്യുന്നത് ക്ഷിപ്ര നദിയുടെ തീരത്താണ്.
ചിത്രത്തിന് കടപ്പാട്: Claude Renault
ഗോദവരി നദി
നാസിക്കിൽ നിന്ന് ഉദ്ഭവിച്ച് ഈസ്റ്റേൺ ഘട്ടിലൂടെ ബംഗാൾ ഉൾക്കടലിൽ പതിക്കുന്ന നദിയാണ് ഗോദവരി. ഗംഗ കഴിഞ്ഞാൽ ഇന്ത്യയിലെ ഏറ്റവും വലിയ നദിയാണ് ഈ നദി. നാസിക്കിലെ കുംഭമേള നടക്കുന്നത് ഈ നദിയുടെ തീരത്ത് വച്ചാണ്. ദക്ഷിണഗംഗയെന്നും ഈ നദി അറിയപ്പെടുന്നുണ്ട്.
ചിത്രത്തിന് കടപ്പാട് : Adityamadhav83
കാവേരി നദി
തെന്നിന്ത്യയിൽ ഏറെ പവിത്രമായി കരുതപ്പെടുന്ന നദിയാണ് കാവേരി നദി. പശ്ചിമഘട്ടത്തിലെ ബ്രഹ്മഗിരിയിൽ നിന്ന് ഉദ്ഭവിച്ച് ബംഗാൾ ഉൾക്കടലിലാണ് ഈ നദി ചേരുന്നത്. കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ് ഈ നദി നീണ്ട് കിടക്കുന്നത്.
ചിത്രത്തിന് കടപ്പാട് :Ilya Mauter