അന്താരാഷ്ട്ര യാത്രകൾക്ക് ഏറ്റവും പ്രധാനപ്പെട്ട യാത്രാരേഖകളിലൊന്നാണ് പാസ്പോർട്ട്. വിദേശരാജ്യങ്ങൾ സന്ദർശിക്കുമ്പോൾ ഇന്ത്യൻ ദേശീയത തെളിയിക്കുന്ന രേഖയായും പാസ്പോർട്ടിനെ കണക്കാക്കുന്നുണ്ട്. എന്നാൽ ഇതിലെന്തെങ്കിലും വിവരങ്ങൾ തിരുത്തുക എന്നതോ കൂട്ടിച്ചേർക്കുക എന്നതോ എന്നും കുറച്ച് ശ്രമകരമായ പണിയാണ്. എന്നിരുന്നാലും ഇതിനായി ഓൺലൈൻ സൗകര്യങ്ങൾ പലതും പാസ്പോർട്ട് സേവാ കേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇതിൽതന്നെ പാസ്പോർട്ടിൽ പേരുകൾ തിരുത്തുന്ന കാര്യത്തിലാണ് ആളുകൾക്ക് ഏറ്റവും കൂടുതൽ സംശയങ്ങളുള്ളത്. ഏതൊക്കെ സാഹചര്യത്തിൽ പാസ്പോർട്ടിൽ പേരുതിരുത്താം എന്നതു മുതൽ എങ്ങനെ ഓണ്‍ലൈനായി പേര് തിരുത്താം എന്നിങ്ങനെ നിരവധി സംശയങ്ങൾക്കുത്തരം ഇതാ....
പാസ്പോർട്ടിൽ പേരു മാറ്റുവാൻ
രജിസ്റ്റർ ചെയ്യാം
ലോഗിൻ ചെയ്യാം
അപ്ലോഡ് ഇ-ഫോം വഴി XML ഫയൽ അപ്‌ലോഡ് ചെയ്യുക. സിസ്റ്റത്തിൽ XML ഫയൽ മാത്രമേ സ്വീകരിക്കൂ എന്നതിനാൽ XML ഫയൽ തന്നെ അപ്ലോഡ് ചെയ്യുവാൻ ശ്രദ്ധിക്കണം.
പാസ്പോർട്ട് സേവാ കേന്ദ്രം തിരഞ്ഞെടുക്കാം.
പണമടയ്ക്കാം
ലൊക്കേഷന്‍ തിരഞ്ഞെടുത്ത ശേഷം അടുത്തതായി ചെയ്യുവാനുള്ളത് പണമടയ്ക്കുകയാണ്. ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് (മാസ്റ്റർകാർഡ് , വിസ), ഇന്റർനെറ്റ് ബാങ്കിങ് (SBI, തിരഞ്ഞെടുത്ത മറ്റ് ബാങ്കുകൾ), എസ്ബിഐ ചലാൻ വഴി പണമടയ്ക്കാം.
അടുത്തതായി നിങ്ങളുടെ ആപ്ലിക്കേഷൻ റഫറൻസ് നമ്പർ ARN ഇള്ള ആപ്ലിക്കേഷൻ രസീത് പ്രിന്‍റ് എടുക്കാം.
ഇതിനു ശേഷം നിങ്ങൾ അപ്പോയ്മെന്റിന് തിരഞ്ഞെടുത്ത തിയതിയിൽ പാസ്‌പോർട്ട് സേവാ കേന്ദ്രത്തിലേക്ക് പോകുമ്പോൾ തിരിച്ചറിയൽ രേഖകളുടെ അസലും ജനനത്തിയതി തെളിയിക്കുന്ന രേഖ, ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ കാർഡ് തുടങ്ങിവ കരുതണം.
പാസ്പോർട്ടിലെ പേര് മാറ്റാൻ ആവശ്യമായ രേഖകൾ
പാസ്പോർട്ട് അതിന്റെ ആദ്യ രണ്ട് പേജുകളുടെയും അവസാനത്തെ രണ്ട് പേജുകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ ഫോട്ടോകോപ്പി,പ്രധാനപ്പെട്ട മറ്റു പേജുകൾ ഉണ്ടെങ്കിൽ അവയുടെയും പകർപ്പ് ECR/Non-ECR പേജുംനിരീക്ഷണ പേജ്, തുടങ്ങിയവ കരുതണം. ഓരോ ആവശ്യത്തിനും ഏതൊക്കെ രേഖകളാണ് ആവശ്യമായി വരികയെന്ന് ഹോം പേജിലെ Documents Required എന്നതിൽ ക്ലിക്ക് ചെയ്താൽ കാണാം.
വിവാഹശേഷം പേര് മാറ്റുവാനാണെങ്കിൽ
വിവാഹമോചനത്തെ തുടർന്ന് പേരിൽ മാറ്റം വരുത്തുവാനാണെങ്കിൽ വിവാഹമോചനം ലഭിച്ചത് സംബന്ധിച്ച രേഖകൾ ഹാജരാക്കണം.
ഭർത്താവിന്റെ മരണശേഷം പേര് മാറ്റുവാൻ ആണെങ്കില്‍ ഭർത്താവിന്റെ മരണസർട്ടിഫിക്കറ്റ് ഹാജരാക്കണം.
സർനെയിം അല്ലെങ്കിൽ മിഡിൽ നെയിം മാറ്റുവാൻ
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













