ദുബായിലെത്തുന്ന ഇന്ത്യക്കാർ ഏറ്റവുമാദ്യം ചോദിക്കുന്ന ചോദ്യങ്ങളിലൊന്നാണ് നാട്ടിലെ ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച് ഇവിടെ യുഎഇയിൽ വണ്ടിയോടിക്കാനാകുമോ എന്നത്. ഒറ്റവാക്കിൽ ഇല്ല എന്നുതന്നെയാണ് ഉത്തരം. ഇന്ത്യൻ ലൈസൻസ് ഉപയോഗിച്ച് ദുബായിലോ യുഎഇയിലെ നിങ്ങൾക്ക് വാഹനമോടിക്കാനാകില്ല. എന്നിരുന്നാലും ടൂറിസ്റ്റ് വിസയിൽ വരുന്നവര്‍ക്ക് ചില ഇളവുകളുണ്ട്.
യുഎഇയിൽ റോഡിൽ വാഹനമോടിക്കണമെങ്കിൽ ഒന്നെങ്കിൽ നിങ്ങൾക്ക് യുഎഇ ഡ്രൈവിങ് ലൈസൻസോ അല്ലെങ്കിൽ ഇന്റർനാഷണൽ ഡ്രൈവിങ് ലൈസൻസോ ഉണ്ടായിരിക്കണം. മാത്രമല്ല, ചില രാജ്യങ്ങൾക്ക് തങ്ങളുടെ രാജ്യത്തു നിന്നു ലഭിക്കുന്ന ലൈസൻസ് അതേപടി യുഎഇ ലൈസന്‍സ് ആക്കി മാറ്റുവാനുള്ള സംവിധാനവും ഇവിടെയുണ്ട്. ഇതാ ഇവ ഓരോന്നിനെക്കുറിച്ചും വിശദമായി വായിക്കാം.

നിങ്ങളുടെ ലൈസൻസ് യുഎഇ ലൈസന്‍സിലേക്ക് നേരിട്ട് മാറ്റാൻ
തിരഞ്ഞെടുത്ത രാജ്യങ്ങളിൽ നിന്നുള്ളവർക് മാത്രമേ അവിടെ നിന്നും നേടിയ ഡ്രൈവിംഗ് ലൈസൻസ് യുഎഇ ലൈസന്‍സിലേക്ക് മാറ്റുവാൻ അനുമതിയുള്ളൂ. ഇതിനായുള്ള പട്ടികയിൽ നിങ്ങളുടെ രാജ്യം ഉൾപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണം.
ജിസിസി രാജ്യങ്ങൾ
സെർബിയ
ലക്സംബർഗ്
ഐസ്ലാൻഡ്
എസ്റ്റോണിയ
സൈപ്രസ്
സ്ലൊവാക്യ
മാൾട്ട
ലിത്വാനിയ
പോർച്ചുഗൽ
ഹംഗറി
റൊമാനിയ
ജർമ്മനി
ഇറ്റലി
സ്വിറ്റ്സർലൻഡ്
പോളണ്ട്
ഫിൻലാൻഡ്
സ്പെയിൻ
ഹോളണ്ട്
ഗ്രീസ്
സ്വീഡൻ
ബെൽജിയം
അയർലൻഡ്
ടർക്കി
റിപ്പബ്ലിക് ഓഫ് മോണ്ടിനെഗ്രോ
യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക
കാനഡ
ജപ്പാൻ
ദക്ഷിണ കൊറിയ
ഹോങ്കോങ് പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന
ഓസ്ട്രേലിയ
ന്യൂസിലാന്റ്
സിംഗപ്പൂർ
ഡെൻമാർക്ക്
ഓസ്ട്രിയ
ഫ്രാൻസ്
ബ്രിട്ടൺ
നോർവേ
ഈ പട്ടികയിൽ ഇല്ലാത്ത, ഇന്ത്യ ഉൾപ്പെടെയെയുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യുഎഇയിലെ ഡ്രൈവിങ് ടെസ്റ്റിൽ പങ്കെടുത്ത് മാത്രമേ യുഎഇ ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കാനാവൂ.

അതേസമയം നിങ്ങൾ ടൂറിസ്റ്റ് വിസയിലാണ് യുഎഇയിൽ വരുന്നതെങ്കിൽ നിങ്ങൾക്ക് ഒരു ഇന്റർനാഷണൽ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടെങ്കിൽ ഇവിടെ വാഹനമോടിക്കാം. അതേ സമയം ഇങ്ങനെ വാഹനമോടിക്കുന്നതിനും നിയന്ത്രണങ്ങളുണ്ട് എന്ന കാര്യം മറക്കാതിരിക്കുക. മറ്റൊന്ന് നിങ്ങൾ ദുബായിലോ യുഎഇയിലോ താമസിക്കുകയോ ബിസിനസ് ചെയ്യുകയോ ചെയ്യുന്ന ഒരാളാമെങ്കിൽ ഇന്റർനാഷണൽ ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിക്കാനാവില്ല എന്നതാണ്.
ദുബായ് ഗോൾഡൻ ചാൻസ്
നാട്ടിലെ ഡ്രൈവിങ് ലൈസന്‍സ് ഉണ്ടെങ്കില്‍ ദുബായില്‍ വാഹനമോടിക്കാൻ അനുമതി നല്കുന്ന ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റിയുടെ പദ്ധതിയാണ് ദുബായ് ഗോൾഡൻ ചാൻസ്. 2,150 ദിർഹം അടച്ച് ലൈസൻസിനുള്ള ഫയർ ഓപ്പൺ ചെയ്ത് തിയറി പരീക്ഷയെഴുതി അതിൽ വിജയിച്ച ശേഷം നേരിട്ട് റോഡ് ടെസ്റ്റിനു പോകാം. റോഡ് ടെസ്റ്റിനു പോകുന്നതിനു മുൻപ് ആവശ്യമുള്ളവർക്ക് ഒന്നോ രണ്ടോ പരിശീലന ക്ലാസുകളിൽ പങ്കെടുക്കുവാനുള്ള സൗകര്യവും ഉണ്ടാവും.
2,150 ദിർഹത്തിൽ ഫയൽ ഓപ്പണിങ് ഫീസ് , തിയറി ടെസ്റ്റ്, നേത്ര പരിശോധന, റോഡ് ടെസ്റ്റ്, ലൈസൻസ് ഫീസ് എന്നിവ ഉൾപ്പെടുന്നുണ്ട്. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നും ലൈസന്‍സ് ഉള്ളവർക്ക് ഈ പ്രത്യേക ഗോൾഡൻ ചാൻസ് പദ്ധതി വഴി ദുബായ് ഡ്രൈവിങ് ലൈസൻസ് എടുക്കാം. ദുബായ് ലൈറ്റ് വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ് ആണ് ഇങ്ങനെ നിങ്ങൾക്ക് ലഭിക്കുക. ദുബായ് ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച് ഇവിടെ ജോലി ചെയ്യാനുള്ള അവസരങ്ങളും നിരവധിയുണ്ട്.
അതേസമയം സ്വന്തം രാജ്യത്തു നിന്നും ഡ്രൈവിങ് ലൈസന്‍സ് ഇല്ലാതെയാണ് ദുബായിലെ ലൈസൻസ് എടുക്കാനെത്തുന്നതെങ്കിൽ ഏറ്റവും കുറഞ്ഞത് 5000 ദിർഹമെങ്കിലും വേണ്ടിവരും. ഇതിൽ 60 ക്ലാസുകളിൽ നിങ്ങൾ പങ്കെടുക്കേണ്ടിയും വരും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications











