ഗൂഗിൾ ഇല്ലാത്ത യാത്രകളെക്കുറിച്ച് നമുക്ക് ആലോചിക്കാനാകില്ല. അവധിയുണ്ടോ എന്നു നോക്കി യാത്ര പ്ലാൻ ചെയ്യുവാനും ടിക്കറ്റ് ബുക്ക് ചെയ്യാനും അവിടേക്ക് പോകാൻ വഴി പറഞ്ഞു തരാനും എന്തിനധികം യാത്രയിൽഎവിടുന്നു ഭക്ഷണം കഴിക്കണം എന്നുവരെ ഗൂഗിൾ വേണം പറയാൻ.. ഗൂഗിൾ ആവട്ടെ ഇഷ്ടംപോലെ ടൂളുകളാണ് യാത്രകൾക്കായി തയ്യാറാക്കിയിരിക്കുന്നതും.
വഴി പറയലും ഹോട്ടൽ കണ്ടുപിടിക്കലും അല്ലാതെ ഈ വരുന്ന വേനൽക്കാല യാത്രയിൽ ഗൂഗിളിന്‍റെ സേവനം കുറച്ചു വ്യത്യസ്തമായി ഉപയോഗിച്ചാലോ... നിങ്ങളുടെ അടുത്ത സമ്മർ യാത്ര എങ്ങനെ ഗൂഗിൾ ടൂൾ സഹായത്തോടെ ചെയ്യാം എന്നു വിശദമായി നോക്കാം

സേർച്ചിലെ എഐ
യാത്രയിൽ കാണേണ്ട പുതിയ സ്ഥലങ്ങൾ തിരഞ്ഞു കണ്ടുപിടിക്കാൻ ഗൂഗിൾ എല്ലായ്പ്പോഴും സഹായിക്കുന്നു. ചിലപ്പോൾ മറഞ്ഞു കിടക്കുന്ന ഇടങ്ങൾ പോലും കാണാൻ ഗൂഗിൾ സേർച്ച് കാരണമാകും. എന്നാൽ എവിടെ താമസിക്കണം. എന്താണ് ഒരു സ്ഥലത്ത് നിർബന്ധമായും പരീക്ഷിക്കേണ്ട
ഭക്ഷണം തുടങ്ങിയ കാര്യങ്ങൾ കണ്ടെത്താൻ അത്ര എളുപ്പമല്ല. എന്നാൽ നിങ്ങൾ സെർച്ച് ജനറേറ്റീവ് എക്‌സ്പീരിയൻസ് (SGE) തിരഞ്ഞെടുത്ത് സേർച്ച് ചെയ്താൽ കാണേണ്ട സ്ഥലങ്ങളും റസ്റ്റോറന്‍റുകളും ഫ്ലൈറ്റ് വിവരങ്ങളും ഹോട്ടലും ഉൾപ്പെടെയുള്ള പട്ടിക നിങ്ങൾക്ക് ലഭിക്കും.
ലോകമെമ്പാടുമുള്ള 200 ദശലക്ഷത്തിലധികം സ്ഥലങ്ങൾക്കായി ആളുകൾ ഗൂഗിളിൽ സബ്മിറ്റ് ചെയ്ത അവലോകനങ്ങൾ, ഫോട്ടോകൾ, മറ്റ് ബിസിനസ്സ് പ്രൊഫൈൽ വിശദാംശങ്ങൾ എന്നിവ പോലെയുള്ള വിവരങ്ങളും വെബിലുടനീളമുള്ള സൈറ്റുകളിൽ നിന്നുള്ള നിരവധി ആശയങ്ങളും വഴിയാണ് ഈ വിവരം ലഭിക്കുന്നത്.
ഗൂഗിൾ മാപ്പിലെ റെക്കമെന്‍റേഷനുകൾ
പോകുന്ന ഇടത്തെക്കുറിച്ചും കാണുന്ന സ്ഥലത്തെക്കുറിച്ചും ഗവേഷം നടത്താൻ താല്പര്യമുണ്ടെങ്കിൽ ഗൂഗിൾ മാപ്പിൽ തന്നെ അതിനു സൗകര്യമുണ്ട്. നിങ്ങൾ മാപ്‌സിൽ ഒരു നഗരത്തിനായി തിരയുകയാണെങ്കിൽ,പോകേണ്ട സ്ഥലങ്ങളുടെ ശുപാർശകളുടെ ലിസ്‌റ്റുകൾ നിങ്ങൾ ഇപ്പോൾ കാണും. ആ നഗരത്തിൽ ആളുകൾക്ക് താൽപ്പര്യമുള്ളതോ ഇഷ്ടപ്പെടുന്നതോ ആയതിനെ അടിസ്ഥാനമാക്കി ഗൂഗിൾ മാപ്‌സ് സൃഷ്‌ടിച്ച മികച്ചതും ചിലപ്പോൾ ആളുകൾ അറിഞ്ഞിട്ടില്ലാത്തുമായ റെസ്റ്റോറന്‍റ് ലിസ്റ്റുകളും ലഭിക്കും,
ഇഷ്ടംപോലെ ക്രമീകരിക്കാം
ഗൂഗിൾ മാപ്പിൽ നിങ്ങൾ തയ്യാറാക്കുന്ന ലിസ്റ്റുകൾ നിങ്ങൾക്കു ഇഷ്ടമുള്ള വിധത്തില്‍ ക്രമീകരിക്കാം. നിങ്ങളുടെ യാത്രാ പദ്ധതികൾ എളുപ്പത്തിൽ ഓർഗനൈസ് ചെയ്യാനും നിങ്ങളുടെ പ്രിയപ്പെട്ട സ്ഥലങ്ങൾ മറ്റുള്ളവരുമായി മാപ്പിൽ ഷെയറു ചെയ്യാനും കഴിയും.
ഇത് കൂടാതെ, മാപ്‌സിൽ സ്ഥലങ്ങളുടെ ഒരു ലിസ്റ്റ് തയ്യാറാക്കുമ്പോൾ അത് ദൃശ്യമാകുന്നത് നിങ്ങളുടെ ഇഷ്ടംപോലെ തിരഞ്ഞെടുക്കാം. യത്രാ ക്രമത്തിൽ വേണമെങ്കിൽ അങ്ങനെയും അല്ലാ, നിങ്ങൾക്ക് പ്രിയപ്പെട്ട ഇടങ്ങൾ വേണമെങ്കിൽ അങ്ങനെയും തിരഞ്ഞെടുക്കാം. ഇവയെല്ലാം നിങ്ങളുടെ സോഷ്യൽ മീഡിയയിലേക്ക് ലിങ്ക് ചെയ്യാനും കഴിയും.
യാത്രയിലെ വസ്ത്രം, അതും ഗൂഗിൾ സഹായിക്കും
യാത്രയിൽ ഏത് വസ്ത്രം ധരിക്കണം, ഏത് കോബിനേഷനാണ് വേണ്ടതെന്ന് ഒരു സംശയം തോന്നാറില്ലേ. ഗൂഗിൾ സേർച്ച് ഇതിനും സഹായിക്കും. നിങ്ങളുടെ സേർച്ച് അനുസരിച്ച് നിങ്ങള്‍ക്ക് ഇഷ്ടപ്പെടാൻ സാധ്യതയുള്ള വസ്ത്രങ്ങളുടെ നീണ്ടനിര തന്നെ ഗൂഗിൾ റെക്കമെന്‍റേഷനായി നിങ്ങളെ കാണിക്കും, നിലവിൽ യുഎസിൽ ആണ് ഈ അപ്ഡേഷൻ വരിക,.
ഗൂഗിൾ ലെൻസും സർക്കിളും
യാത്രകളിൽ നിങ്ങളെ സഹായിക്കാൻ ഗൂഗിളിന്‍റെ ലെൻസ് സഹായിക്കും. പ്രാദേശി ഭാഷയിലുള്ള ബോർഡുകളും എഴുത്തുകളും നിങ്ങളുടെ സ്‌ക്രീനിലുള്ളതെന്തും തൽക്ഷണം വിവർത്തനം ചെയ്യാൻ നിങ്ങളെ സഹായിക്കും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












