Search
  • Follow NativePlanet
Share
» » വിമാനയാത്രയേക്കാൾ എളുപ്പത്തിൽ ഹൈദരാബാദ്- ബെംഗളൂരു, ചെന്നൈ യാത്ര, അതിവേഗ റെയിൽ ഇടനാഴി, 320 കിമീ വേഗത

വിമാനയാത്രയേക്കാൾ എളുപ്പത്തിൽ ഹൈദരാബാദ്- ബെംഗളൂരു, ചെന്നൈ യാത്ര, അതിവേഗ റെയിൽ ഇടനാഴി, 320 കിമീ വേഗത

ഇനി ട്രെയിൻ യാത്രകളുടെ സമയമാണ് വരുന്നതെന്ന് പറഞ്ഞാൽ അതിലൊട്ടും തെറ്റില്ല. വന്ദേ ഭാരത് ട്രെയിനുകളുടെ വരവോടെ രാജ്യത്തെ മൊത്തത്തിലുള്ള ഗതാഗതം തന്നെ മാറിമറിഞ്ഞു. സുരക്ഷിതമായി, ദീർഘദൂര യാത്രകൾ കുറഞ്ഞ സമയത്തിൽ പോയി വരാം എന്നതാണ് ഏറ്റവും മെച്ചം. കാശ്മീര്‍ താഴ്വരയിലൂടെയുള്ള വന്ദേ ഭാരത്, ഇനി വരാൻ ഒരുങ്ങുന്ന വന്ദേ ഭാരത് സ്ലീപ്പർ എന്നിവയെല്ലാം യാത്രകളുടെ രീതി തന്നെ മാറ്റും.

ഇപ്പോഴിതാ, വന്ദേ ഭാരതിനെ പിന്നിലാക്കി അതിവേഗ റെയിൽ ഇടനാഴികൾ വരാൻ ഒരുങ്ങുകയാണ്. വിമാനത്തിനൊപ്പം എന്നു പറയാൻ സാധിക്കില്ലെങ്കിലും അതിനൊപ്പം നിൽക്കുന്ന വേഗതയിലാണ് അതിവേഗ റെയിൽ ഇടനാഴികൾ എത്തുകയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Hyderabad to Bengaluru Chennai High-Speed Rail at 320 KMPH

ട്രെയിനിൽ പായാം, വിമാനം വേണ്ട

ഹൈദരാബാദിൽ നിന്ന് ബംഗളൂരുവിലേക്കും ചെന്നൈയിലേക്കും വിമാനയാത്ര പോലെ വേഗത്തിലുള്ള ട്രെയിൻ യാത്ര നല്കുന്ന കേന്ദ്രത്തിന്‍റെ നിര്‍ദ്ദിഷ്ഠ രണ്ട് അതിവേഗ റെയിൽ ഇടനാഴി പദ്ധതി ഹൈദരാബാദിനെ ബെംഗളൂരു, ചെന്നൈ എന്നിവയുമായി ഏറ്റവും വേഗത്തിൽ ബന്ധിപ്പിക്കുവാൻ ലക്ഷ്യം വയ്ക്കുന്നു.
അതിവേഗ പാത വരുന്നതോടെ ഹൈദരാബാദിൽ നിന്ന് ഇരുനഗരങ്ങളിലേക്കുമുള്ള റോഡ് യാത്രാ സമയം പത്ത് മണിക്കൂർ കുറയും. ബെംഗളൂരുവിലേക്കുള്ള യാത്രകൾ 2 മണിക്കൂറായും ചെന്നൈയിലേക്കുള്ള യാത്ര 2 മണിക്കൂറും 20 മിനിറ്റുമായും ചുരുക്കും.

നിലവിൽ വിമാനയാത്രയുടെ സമയം നോക്കിയാൽ ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള വിമാന യാത്രയ്ക്ക് ഒരു മണിക്കൂർ 15 മിനിറ്റും ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള വിമാനങ്ങൾക്ക് ഒരു മണിക്കൂറും 20 മിനിറ്റും വേണം. എയർപോർട്ടിൽ നിന്ന് നഗര കേന്ദ്രങ്ങളിൽ എത്തിച്ചേരാനുള്ള സമയം കൂട്ടിയാൽ മൊത്തം യാത്ര 2-3 മണിക്കൂറായി നീട്ടുന്നു.

മണിക്കൂറിൽ 320 കിലോമീറ്റർ വേഗതയിൽ അതിവേഗ റെയിൽ ഇടനാഴികളിലൂടെ സഞ്ചരിക്കുന്ന ഹൈദരാബാദിൽ നിന്ന് ബെംഗളൂരുവിലേക്കും ചെന്നൈയിലേക്കുമുള്ള ട്രെയിൻ യാത്ര സമയം വിമാന യാത്രയ്ക്ക് ഏകദേശം തുല്യമാകും.
ഹൈദരാബാദ്-ചെന്നൈ റൂട്ടിൽ അതിവേഗ റെയിൽ ഇടനാഴി 705 കിലോമീറ്ററും ഉദ്ദേശിക്കുന്നത്, ഹൈദരാബാദ്-ബെംഗളൂരു പാത 626 കിലോമീറ്ററുമാണ് ദൂരം.

ഹൈദരാബാദ്- ബെംഗളൂരു, ചെന്നെ ഇടനാഴികൾ അന്തിമമാക്കാൻ ഏകദേശം 15 വർഷമെടുത്തേക്കുമെന്ന് ഒരു മുതിർന്ന സൗത്ത് സെൻട്രൽ റെയിൽവേ ഉദ്യോഗസ്ഥൻ പറഞ്ഞതായി മണി കൺട്രോൾ റിപ്പോർട്ട് ചെയ്യുന്നു. മുംബൈ - അഹമ്മദാബാദ് അതിവേഗ ഇടനാഴിയുടെ മാതൃകയിലാണ് ഇടനാഴി പൂർത്തിയാക്കുക. അതിവേഗ ട്രെയിൻ ഇടനാഴിയെ സംബന്ധിച്ച് മറ്റൊരു പ്രധാന കാര്യം ഈ പുതിയ ഇടനാഴികൾ അതിവേഗ ട്രെയിനുകൾക്ക് മാത്രമായിരിക്കും ഉപയോഗിക്കുവാൻ സാധിക്കുക. നിലവിൽ സാധാരണ പാളങ്ങളിൽ സാധാരണ ട്രെയിനുകൾ, വന്ദേ ഭാരത് ട്രെയിനുകൾ, ചരക്ക് ട്രെയിനുകൾ എന്നിവ സുഗമമായി സർവീസ് നടത്തുന്നുണ്ട്.

ലൊക്കേഷന്‍ സർവേയ്ക്ക് ടെൻഡർ

പൊതുമേഖലാ സ്ഥാപനവും എഞ്ചിനീയറിംഗ് കൺസൾട്ടൻസിയുമായ RITES ലിമിറ്റഡ് വിശദമായ പ്രോജക്ട് റിപ്പോർട്ട് (DPR), അലൈൻമെന്‍റ് ഡിസൈൻ, ട്രാഫിക് എസ്റ്റിമേറ്റ്, എഞ്ചിനീയറിംഗ് ഡോക്യുമെന്‍റേഷൻ എന്നിവയുൾപ്പെടെ അന്തിമ ലൊക്കേഷൻ സർവേയ്ക്കായി ടെണ്ടറുകൾ ക്ഷണിച്ചു. സർവേയ്ക്കും വിലയിരുത്തലിനും 33 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. റിമോട്ട് സെൻസിംഗ് പഠനം, ജിയോളജിക്കൽ മാപ്പിംഗ്, പ്രധാന പാലങ്ങൾക്കും വയഡക്‌റ്റുകൾക്കുമായി ഡ്രില്ലിംഗ്, രണ്ട് ഇടനാഴികളിലും മണ്ണിന്‍റെയും പാറയുടെയും സാമ്പിളുകളുടെ ലബോറട്ടറി പരിശോധന എന്നിവ നടത്തുമെന്ന് ടെൻഡർ രൂപരേഖയിൽ പറയുന്നു.

മണിക്കൂറിൽ 350 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ള ഇടനാഴികൾ തുടക്കത്തിൽ 320 കിലോമീറ്റർ വേഗതയിൽ പ്രവർത്തിക്കും. നിലവിലുള്ള ബ്രോഡ് ഗേജ് റെയിൽവേ ഇടനാഴികൾക്കൊപ്പം ഭാവിയിൽ മൾട്ടി-ട്രാക്കിംഗിനുള്ള വ്യവസ്ഥകളുള്ള എലിവേറ്റഡ് ട്രാക്കുകൾ നിർമ്മിക്കും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bangalore train indian railway
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+