Search
  • Follow NativePlanet
Share
» »സ്വാതന്ത്ര്യ ദിനം 2024: ചെങ്കോട്ടയിലെ ചടങ്ങുകൾ നേരിട്ട് കാണാം, ഓൺലൈൻ ആയി ടിക്കറ്റ് എടുക്കാം

സ്വാതന്ത്ര്യ ദിനം 2024: ചെങ്കോട്ടയിലെ ചടങ്ങുകൾ നേരിട്ട് കാണാം, ഓൺലൈൻ ആയി ടിക്കറ്റ് എടുക്കാം

സ്വാതന്ത്ര്യ ദിനാഘോഷങ്ങളിലെ ഏറ്റവും ആവശം ജനിപ്പിക്കു്ന കാഴ്ച ചെങ്കോട്ടയിലെ ചടങ്ങുകളാണ്. പതാകയുയർത്തലും പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുന്നതും വർണ്ണശബളമായ പരേഡും ഒക്കെ നേരിട്ടു കാണുക എന്നത് പലരുടെയും ആഗ്രഹമാണ്. രാജ്യം ഈ വർഷം 78-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ ചെങ്കോട്ടയിലെ ചടങ്ങുകൾ നേരിട്ട് കാണാനായി എന്താണ് ചെയ്യേണ്ടതെന്ന് പലർക്കും സംശയമുണ്ട്.

ഓഗസ്റ്റ് 15 വ്യാഴാഴ്ച രാവിലെ 7.30ന് പ്രധാമന്ത്രി ചെങ്കോട്ടയിൽ പതാകയുയർത്തും. ഇതിനുള്ള ടിക്കറ്റുകൾ ഇപ്പോൾ ഓൺലൈൻ ആയി ലഭ്യമായിട്ടുണ്ട്. എങ്ങനെ ഔദ്യോഗിക സൈറ്റ് വഴി സ്വാതന്ത്ര്യ ദിന ചടങ്ങുകൾ നേരിട്ട് കാണാനുള്ള ടിക്കറ്റുകൾ എടുക്കാമെന്നും അതിനുള്ള വിശദവിവരങ്ങളും അറിയാം.

Independence Day 2024 How to Book Tickets for the Red Fort Event Online

aamantran.mod.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റിലാണ് ഈ ചടങ്ങുകൾക്കുള്ള ഓൺലൈൻ ടിക്കറ്റ് ലഭ്യമാക്കിയിരിക്കുന്നത്. ഓഗസ്റ്റ് 15 ആഘോഷങ്ങള്‍ക്ക് രണ്ട് ദിവസം മുൻപാണ് ടിക്കറ്റുകള് ലഭ്യമാക്കുക. ഈ സൈറ്റ് വഴി ഇലക്ട്രോണിക് ക്ഷണക്കത്തുകളും പൗരന്മാർക്ക് ഇ-ടിക്കറ്റുകൾ വാങ്ങാനുള്ള അവസരവും ഉണ്ട്.

നിങ്ങൾക്ക് ചെങ്കോട്ടയിലെ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കെടുക്കണമെങ്കിൽ, വെബ്സൈറ്റിൽ ടിക്കറ്റ് വാങ്ങാം, 20 രൂപ മുതൽ പരമാവധി 500 രൂപ വരെയുള്ള ടിക്കറ്റുകൾ വ്യത്യസ്ത സീറ്റിങ് അറേഞ്ച്മെന്‍റുകൾ ലഭ്യമാക്കുന്നു. ടിക്കറ്റിനായി വിശദാംശങ്ങൾ നൽകുമ്പോൾ, നൽകിയിരിക്കുന്ന വിലാസം നിങ്ങളുടെ ഔദ്യോഗിക തിരിച്ചറിയൽ രേഖകളായ പാൻ കാർഡുകൾ, ആധാർ കാർഡുകൾ, ഡ്രൈവിംഗ് ലൈസൻസുകൾ, പാസ്‌പോർട്ടുകൾ അല്ലെങ്കിൽ വോട്ടർ ഐഡികൾ എന്നിവയിലെ വിവരങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുക.നിങ്ങളുടെ സീറ്റ് കൃത്യമായി എവിടെയെന്ന് പറയുന്ന ക്യൂആർ കോഡ് ഓരോ ഇ-ടിക്കറ്റിനും ഉണ്ട്.

എങ്ങനെ ടിക്കറ്റ് എടുക്കാം

aamantran.mod.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. തുടർന്ന് ടിക്കറ്റിന്‍റെ ലഭ്യതയും സമയവും പരിശോധിക്കുക. അതിനു ശേഷം നിങ്ങളുടെ ടിക്കറ്റ് വിഭാഗം തിരഞ്ഞെടുക്കുക. സ്റ്റാൻഡേർഡ് സീറ്റിംഗ് മുതൽ പ്രീമിയം സ്പോട്ടുകൾ വരെ വ്യത്യസ്ത തരത്തിലുള്ള സീറ്റിംഗുകൾ വ്യത്യസ്ത വിലനിലവാരത്തിൽ ലഭ്യമാകും, തുടർന്ന് ആവശ്യപ്പെടുന്ന വിവരങ്ങൾ നല്കുക, ഇതിൽ വ്യക്തിഗത വിവരങ്ങൾ, ബന്ധപ്പെടാനുള്ള വിവരങ്ങൾ, നിങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്ന ടിക്കറ്റുകളുടെ എണ്ണം എന്നിവ ഉൾപ്പെടുന്നു.

അടുത്തതായി നിങ്ങൾ കൊടുത്തിരിക്കുന്ന വിവരങ്ങൾ സാധൂകരിക്കുന്ന രേഖകൾ സമര്‍പ്പിക്കലാണ്, ആധാർ കാർഡ്, പാസ്‌പോർട്ട്, പാൻ കാർഡ് അല്ലെങ്കിൽ മറ്റ് സാധുതയുള്ള തിരിച്ചറിയൽ രേഖ തുടങ്ങിയവ ഇതിനായി ഉപയോഗിക്കാം. അടുത്ത ഘട്ടത്തില് ഓണ്‍ലൈൻ ആയി പണം അടച്ച് ടിക്കറ്റ് ഉറപ്പാക്കാം. പേയ്‌മെൻ്റ് വിജയകരമായി പൂർത്തിയാക്കിയതിന് ശേഷം നിങ്ങൾക്ക് ഒരു സ്ഥിരീകരണ ഇമെയിലും ഇ-ടിക്കറ്റും ലഭിക്കും. ഇ-ടിക്കറ്റ് സംരക്ഷിക്കുകയോ പ്രിൻ്റ് ചെയ്യുകയോ ചെയ്യുക, കാരണം ഇത് സ്വാതന്ത്ര്യ ദിന പരേഡിലേക്കുള്ള നിങ്ങളുടെ എൻട്രി ടിക്കറ്റായി വർത്തിക്കും.

മെട്രോയിൽ വരണെമങ്കില്‍ ഇൻവിറ്റേഷൻ നിർബന്ധം

ചെങ്കോട്ടയിലെ ചടങ്ങുകൾ കാണാനായി മെട്രോയിലാണ് നിങ്ങൾ വരുന്നതെങ്കിൽ പരേഡ് കാണാനുള്ള ടിക്കറ്റിനൊപ്പം ലഭിക്കുന്ന ഇന്‍വിറ്റേഷന്‍ കൂടി കരുതണം. സ്വാതന്ത്ര്യ ദിന ചടങ്ങിൽ പങ്കെടുക്കാൻ പ്രതിരോധ മന്ത്രാലയം നൽകുന്ന ക്ഷണ കാർഡ് കൈവശമുള്ള ആളുകൾക്ക് സ്റ്റേഷനുകളിൽ സർക്കാർ നൽകിയ സാധുവായ ഫോട്ടോ തിരിച്ചറിയൽ കാർഡ് ഹാജരാക്കിയാൽ പ്രവേശനവും യാത്രയും അനുവദിക്കും എന്ന് ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (ഡിഎംആർസി) പ്രിൻസിപ്പൽ എക്സിക്യൂട്ടീവ് ഡയറക്ടർ അനൂജ് ദയാൽ പറഞ്ഞു.

സ്വാതന്ത്ര്യ ദിന ചടങ്ങുകൾ നടക്കുന്ന വേദിക്ക് ഏറ്റവും അടുത്തുള്ള ലാൽ ക്വില, ജുമാമസ്ജിദ്, ചാന്ദ്‌നി ചൗക്ക് മെട്രോ സ്‌റ്റേഷനുകളിൽ മാത്രമേ ഈ നിബന്ധനയള്ളൂ. ഈ മൂന്ന് സ്‌റ്റേഷനുകളിൽ നിന്നുള്ള മടക്കയാത്രയ്‌ക്കും ഇതേ ക്ഷണ കാർഡുകൾക്ക് സാധുതയുണ്ടാകും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+