സ്വാതന്ത്യ ദിനം 2024: പൊരുതി നേടിയ സ്വാതന്ത്ര്യത്തെ ഓർമ്മിപ്പിക്കാതെ കഴിഞ്ഞ് 77 വർഷങ്ങളിലെ ഒരു ദിവസവും കടന്നു പോയിട്ടില്ല. ജീവൻ നല്കി നേടിയെടുത്ത സ്വാതന്ത്ര്യത്തിന്‍റെ ഫലമാണ് നാം ഇന്ന് അനുഭവിക്കുന്ന ജീവിതവും ജീവനും എല്ലാം. മറ്റൊരു സ്വാതന്ത്ര്യ ദിനം കൂടി ഇതാ അടുത്തെത്തി. ചരിത്രസംഭവങ്ങൾക്ക് സാക്ഷികളായി നിൽക്കുന്ന സ്മാരകങ്ങളെ ഏറ്റവും കൂടുതൽ ഓർമ്മിക്കുന്ന സമയം കൂടിയാണിത്.
തലസ്ഥാനമായ ഡല്‍ഹിയിൽ സ്വാതന്ത്ര്യ പോരാട്ടത്തിന്‍റെ അടയാളമായി തലയയുർത്തി നിൽക്കുന്ന ഒരുപാട് ഇടങ്ങളുണ്ട്. അതിലേറ്റവും കൂടുതൽ ആളുകൾ സന്ദര്‍ശിക്കുന്ന പ്രധാനപ്പെട്ട രണ്ടിടങ്ങളാണ് ഇന്ത്യാ ഗേറ്റും രാജ്ഘട്ടും. ഡൽഹി യാത്രയിൽ നിർബന്ധമായും കണ്ടിരിക്കേണ്ട ചരിത്രയിടങ്ങളായ ഇവയുടെ പ്രാധാന്യവും പ്രത്യേകതകളും വിശദമായി അറിയാം.

ഇന്ത്യാ ഗേറ്റ്
ഡല്‍ഹിയിലെ പ്രധാന ചരിത്രസ്മാരകങ്ങളിൽ ഒന്നാണ് തലസ്ഥാനത്തിന്‍റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഇന്ത്യാ ഗേറ്റ്. ലോകത്തിലെ ഏറ്റവും വലിയ യുദ്ധസ്മാരകങ്ങളിലൊന്നായ ഇത് 1931 ൽ ആണ് നിർമ്മിച്ചത്. ഇന്ത്യൻ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ടല്ല ഇത് നിർമ്മിച്ചത്. ഒന്നാം ലോകമഹായുദ്ധത്തിലും അഫ്ഗാൻ യുദ്ധത്തിലും മരിച്ച ബ്രിട്ടീഷ് ഇന്ത്യൻ ആർമിയിലെ സൈനികരുടെ ഓർമ്മയ്ക്കായാണ് ഇത് നിർമ്മിച്ചത്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം ഇന്ത്യൻ സേനയുടെ ഒരു യുദ്ധ സ്മാരകമായ അമർ ജവാൻ ജ്യോതി ഇതിനുള്ളിൽ സ്ഥാപിച്ചു. 1971ലെ ഇന്ത്യ - പാക് യുദ്ധത്തിന് ശേഷമാണ് ഇന്ത്യാ ഗേറ്റിൽ അമർജവാൻ ജ്യോതി സ്മാരകം നിർമ്മിച്ചത്.
പിന്നീട് 20219 ൽ നിർമ്മിച്ച ദേശീയ യുദ്ധസ്‌മാരകത്തിലെ ജ്യോതിയിൽ അമർ ജവാൻ ജ്യോതി ലയിപ്പിച്ചു. ഡൽഹിയുടെ ശില്പിയെന്നറിയപ്പെടുന്ന എഡ്വിൻ ല്യൂട്ടൻസ് ആണ് ഇന്ത്യാ ഗേറ്റിന്‍റെ സൃഷ്ടാവ്. ഡൽഹിയിൽ എത്തുന്നവർ ഇന്ത്യാ ഗേറ്റ് കാണാതെ മടങ്ങാറില്ല. ഡല്‍ഹിയുടെ അഭിമാന കാഴ്ചകളിലൊന്നാണിത്, തുറന്ന ചത്വരത്തിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യാ ഗേറ്റ് സന്ദർശിക്കാൻ എപ്പോൾ വേണെമങ്കിലും വരാം. രാവിലെയോ രാത്രിയിലോ നിങ്ങളുടെ സൗകര്യം പോലെ ഇവിടം സന്ദർശിക്കാം. എന്നാൽ രാത്രി 7.30 ന് ശേഷം ഇവിടേക്ക് വന്നാൽ ഇവിടുത്തെ ലൈറ്റിങ്ങും തിരക്കും ഒക്കെ ആസ്വദിക്കാം. കർത്തവ്യ പഥിനടുത്തായി സ്ഥിതി ചെയ്യുന്ന ഇന്ത്യ ഗേറ്റിൽ എല്ലാ സമയത്തും ആൾക്കാരുണ്ടാകും.

രാജ് ഘട്ട്
ഡൽഹിയിലെ ഏറ്റവും ശക്തമായ ചരിത്രസ്മാരകങ്ങളിലൊന്നാണ് രാജ്ഘട്ട്. രാജ്യത്തെ ഏറ്റവും പാവന ഇടങ്ങളിലൊന്നായി കണക്കാക്കുന്ന രാജ്ഘട്ട് രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ ശവകുടീരമാണ്. ഭാരതത്തിന് ബ്രിട്ടീഷുകാരിൽ നിന്ന് സ്വാന്ത്ര്യം നേടുന്നതിനായി അഹോരാത്രം അധ്വാനിച്ച മഹാത്മാ ഗാന്ധിയുടെ ആദർശങ്ങൾക്കുമേലാണ് ഇന്നും ഇന്ത്യ നിലനിൽക്കുന്നത്. യമുനാ നദിയുടെ തീരത്ത് ഗാന്ധി മാര്‍ഗ്ഗിലാണ് രാജ് ഘട്ട് സ്ഥിതി ചെയ്യുന്നത്.
രാജ്ഘട്ട് ഒരു തുറന്ന സ്ഥലമാണ്. ഗാന്ധിജിയെ സംസ്കരിച്ച സ്ഥലത്ത് മാര്‍ബിൾ കൊണ്ട് സ്മാരകം നിർമ്മിച്ചിട്ടുണ്ട്. ശവകുടീരത്തിനു മുകളിലായി അദ്ദേഹത്തിന്റെ അവസാന വാക്കുകളായ 'ഹേയ് റാം' കൊത്തിവെച്ചിട്ടുണ്ട്. വാനു ജി ഭൂട്ടാ എന്നു പേരായ ആളാണ് ഈ ശവകുടീരം രൂപകല്പന ചെയ്തത്. ജീവിതത്തിലുടനീളം ലാളിത്യം കാത്തുസൂക്ഷിച്ച ഗാന്ധിജിയുടെ രീതി ഈ ശവകുടീരത്തിലും കാണാം. വെള്ളിയാഴ്ചകളിൽ ഇവിടെ പ്രത്യേക പ്രാർത്ഥനകൾ സംഘടിപ്പിക്കാറുണ്ട്. രാവിലെ 6.30 മുതല്‍ വൈകിട്ട് 6.00 വരെയാണ് ഇവിടം സന്ദർശിക്കാനുള്ള സമയം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












