Search
  • Follow NativePlanet
Share
» »ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനവും ചെങ്കോട്ടയും.. പ്രധാനമന്ത്രി പതാകയുർത്തുന്ന റെഡ് ഫോർട്ട്, എന്തുകൊണ്ട് ചെങ്കോട്ട

ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനവും ചെങ്കോട്ടയും.. പ്രധാനമന്ത്രി പതാകയുർത്തുന്ന റെഡ് ഫോർട്ട്, എന്തുകൊണ്ട് ചെങ്കോട്ട

ഇന്ത്യയിലെ സ്വാതന്ത്ര്യ ദിനാഘോഷങ്ങളിലെ കേന്ദ്രസ്ഥാനമാണ് ചെങ്കോട്ട എന്ന റെഡ് ഫോർട്ട്. ഈ വർഷം ഇന്ത്യ 78-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയാണ്. കൊളോണിയൽ ഭരണത്തിന്‍റെ കെട്ടുപാടുകളിൽ നിന്നും രാജ്യം മോചനം നേടി സ്വതന്ത്ര്യമായതിന്‍റെ ആഘോഷം എല്ലാ ഇന്ത്യക്കാരും ഒരേ മനസ്സോടെ കൊണ്ടാടുന്നു. വികസിത് ഭാരത് എന്ന പ്രമേയം അടിസ്ഥാനമാക്കിയാണ് ഈ വർഷത്തെ ആഘോഷങ്ങൾ. സ്വാതന്ത്ര്യം നേടി 100 വർഷത്തിനുള്ളിൽ ഇന്ത്യയെ പുരോഗമനപരവും എല്ലാവരെയും ഉൾക്കൊള്ളുന്നതും ശാക്തീകരിക്കപ്പെട്ടതുമായ ഒരു രാഷ്ട്രമായി വിഭാവനം ചെയ്യുകയാണ് വികസിത് ഭാരതിന്‍റെ ലക്ഷ്യം.

സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഏറ്റവും വലിയ ആകർഷണം തലസ്ഥാനത്തെ ചെങ്കോട്ടയാണ്. സ്വാതന്ത്ര്യ ദിനവുമായി പതാക ഉയർത്തലും പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നതുമെല്ലാം ഉൾപ്പെടെ പ്രധാന ചടങ്ങുകളെല്ലാം ഡല്‍ഹിയിലെ ചെങ്കോട്ടയിലാണ് നടക്കുന്നത്. എങ്ങനെയാണ് ചെങ്കോട്ട സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ കേന്ദ്രബിന്ദുവായി മാറിയതെന്ന് ആലോചിച്ചിട്ടുണ്ടോ?

Red Fort Delhi

എന്തുകൊണ്ട് സ്വാതന്ത്ര്യദിനം ചെങ്കോട്ടയിൽ ആഘോഷിക്കുന്നു?

ചെങ്കോട്ടയുടെ ചരിത്രപരമായ പ്രാധാന്യം തന്നെയാണ് സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് ചെങ്കോട്ട തിരഞ്ഞെടുക്കുവാനുള്ള കാരണം. 1947ൽ ഇന്ത്യ സ്വാതന്ത്ര്യം നേടിയ ദിവസം പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു ദേശീയ പതാക ഉയർത്തി രാജ്യത്തെ അഭിസംബോധന ചെയ്തത് ചെങ്കോട്ടയിൽ വെച്ചാണ്. ഈ ഒരു കാരണത്തിനു പുറമെ ചെങ്കോട്ടയുടെ ആഢംബരം നിറഞ്ഞ രൂപയും ആകർഷകമായ നിർമ്മിതിയും ചെങ്കല്ലിൽ പണികഴിപ്പിച്ച ചുവരുകളും ചേരുമ്പോൾ ഇതിനേക്കാൾ യോജിച്ച മറ്റൊരിടം ഏറ്റവും പ്രധാന ആഘോഷങ്ങളിലൊന്നായ സ്വാതന്ത്ര്യ ദിനത്തിന് തിരഞ്ഞെടുക്കുവാനില്ല.

ചെങ്കോട്ടയുടെ ചരിത്രം

17-ാം നൂറ്റാണ്ടിൽ മുഗൾ ചക്രവര്‍ത്തിയാ ഷാജഹാൻ നിർമ്മിച്ച ചെങ്കോട്ട നൂറ്റാണ്ടുകളുടെ പാരമ്പര്യവുമായി ഇന്നും തലയുയർത്തി നിൽക്കുന്ന സ്മാരകമാണ്. കില ഇ മുഅല്ല എന്നാണ് ഉറുദു ഭാഷയിൽ ഷാജഹാൻ ഇതിനു പേരിട്ടത്. ലാൽ കിലാ എന്നാണ് ഇതിനെ വിളിക്കുന്നത്. ചുവന്ന കല്ലിൽ നിർമ്മിച്ചതിനാലാണ് ഇങ്ങനെയൊരു പേര് വന്നത്. മുഗൾ ഭരണ കാലത്തെ നിർമ്മാണരീതികളും കാലഭംഗിയും എല്ലാം കൃത്യമായി സന്നിവേശിപ്പിച്ച നിർമ്മാണ രീതിയാണ് ഇതിന്‍റേത്. നിർമ്മാണം കഴിഞ്ഞ് ഇത്രയും നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും ഇതിന്‍റെ ഭംഗിക്കും രൂപത്തിനും ഒരു മാറ്റവും വന്നില്ല എന്നത് അക്കാലത്തെ നിർമ്മാണത്തിന്റെ മേന്മയാണ് സൂചിപ്പിക്കുന്നത്.

celebrating independence day at red fort

മുഗൾ തലസ്ഥാനമായി നിർമ്മിച്ച ഈ കോട്ട ഏകദേശം രണ്ട് കിലോമീറ്റർ ചുറ്റളവിലാണ് വ്യാപിച്ചു കിടക്കുന്നത്. ചെങ്കോട്ടയുടെ കിഴക്ക് വശത്ത് യമുനാ നദിയാണ്. പടിഞ്ഞാറുവശത്തുള്ള ലാഹോറിഗേറ്റ്, തെക്കുവശത്തുള്ള ഡെൽഹി ഗേറ്റ് എന്നീ രണ്ട് പ്രധാനപ്രവേശനകവാടങ്ങൾ കോട്ടക്കുണ്ട്. ഷാ ബുർജ്, ഹീരാ മഹൽ, ഹമ്മം, ദിവാൻ ഇ ഖാസ്, ഖാസ് മഹൽ തുടങ്ങി നിരവധി കെട്ടിടങ്ങൾ ചെങ്കോട്ടയ്ക്കുള്ളിലുണ്ട്. അത് കൂടാതെ ഉദ്യാനങ്ങൾ, നീർച്ചാലുകൾ, കവാടങ്ങൾ, ചെറിയ വാണിജ്യ കേന്ദ്രങ്ങൾ, ദിവാൻ-ഇ ആം, നഹർ-ഇ ബിഹിഷ്ട് തുടങ്ങിയവയും ചെങ്കോട്ടയും ആകർഷണങ്ങളാണ്.

ചെങ്കോട്ടയുടെ ചരിത്ര പ്രാധാന്യം

ഇന്ത്യയ്ക്ക് സ്വാതന്ത്യം കിട്ടുന്നതിനും അതിനു മുൻപുമുള്ള നിരവധി ചരിത്ര സംഭവങ്ങള് ചെങ്കോട്ടയുമാി ബന്ധപ്പെട്ടു നിൽക്കുന്നു. ചെങ്കോട്ടയിലേക്ക് വരുന്നതിനു മുൻപ് നമുക്ക് ഡൽഹിയുടെ പ്രധാന്യം ഏറ്റവും ചുരുക്കത്തിൽ നോക്കാം. ഡൽഹി സുൽത്താനേറ്റിന്‍റെ (1206-1506) കാലത്ത് ഡൽഹി ഒരു പ്രധാന തലസ്ഥാനമായി മാറി. പതിനാറാം നൂറ്റാണ്ടിൽ മുഗൾ രാജവംശത്തിന്‍റെ സ്ഥാപകനായ ബാബർ ഡൽഹിയെ 'എല്ലാ ഹിന്ദുസ്ഥാന്‍റെയും തലസ്ഥാനം' എന്നാണ് വിശേഷിപ്പിച്ചത്.

പിന്നീട് അക്ബര്‍ ചക്രവർത്തി തലസ്ഥാനം ആഗ്രയിലേക്ക് മാറ്റിയെങ്കിലും ഷാജഹാൻ ഭരണത്തിൽ വന്നപ്പോൾ ഷാജഹാനാബാദ് നിർമ്മിച്ച് ഡൽഹിയെ മുഗൾ തലസ്ഥാനമായി പുനഃസ്ഥാപിച്ചു. ഈ ഭാഗങ്ങൾ ഇന്ന് പുരാന ഡൽഹി അഥവാ പഴയ ഡൽഹി എന്നാണ് അറിയപ്പെടുന്നത്. ഇതേ സമയത്ത് തന്നെയാണ് ഷാജഹാൻ ലാൽ-ഖില എന്നറിയപ്പെടുന്ന ചെങ്കോട്ട നിർമ്മിക്കുന്നതും. 1857-ൽ അന്നത്തെ മുഗൾ ഭരണാധികാരിയായിരുന്ന ബഹദൂർ ഷാ സഫറിൽ നിന്ന് ബ്രിട്ടീഷ് ഭാരത സർക്കാർ ചുവപ്പു കോട്ട പിടിച്ചടക്കും വരെ ഇത് മുഗൾ രാജവംശത്തിന്റെ തലസ്ഥാനമായി നില കൊണ്ടിരുന്നുവെന്നാണ് ചരിത്രം.

1857 ലെ ഈ കലാപകാലത്ത് ഷാജഹാനാബാദിന്‍റെ ഭാഗങ്ങൾ തകർത്തുകൊണ്ട് ബ്രിട്ടീഷുകാർ മുഗൾ പൈതൃകം ഇല്ലാതാക്കാൻ ലക്ഷ്യമിട്ടു. ഇതിൽ ചെങ്കോട്ടയെ ഒഴിവാക്കിയെങ്കിലും അതിലെ കലാസൃഷ്ടികളില്‌ പലതും കൊള്ളടയിക്കുകയും പുതിയ കെട്ടിടങ്ങൾ കൂട്ടിച്ചേർക്കുന്നതിനായി പല മാറ്റങ്ങളും വരുത്തുകയും ചെയ്തു.
ഇന്ത്യക്കാർക്കിടയിൽ ഡല്ഹിക്കുള്ള പ്രാധാന്യം മനസ്സിലാക്കിയ ബ്രിട്ടീഷുകാർ 1911-ൽ അവരുടെ തലസ്ഥാനം ഡൽഹിയിലേക്ക് മാറ്റി.

സ്വാതന്ത്ര്യ ദിനവും ചെങ്കോട്ടയും

സ്വതന്ത്ര്യ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്റു ആണ് ചെങ്കോട്ടയിലെ സ്വാതന്ത്ര്യ ദിനാഘോഷം ആദ്യമായി ആരംഭിച്ചത്. അധികാരം ഔദ്യോഗികമായി കൈമാറ്റം ചെയ്യപ്പെട്ട് ഒരു ദിവസത്തിന് ശേഷം ഓഗസ്റ്റ് 16 നായിരുന്നു അദ്ദേഹം ചെങ്കോട്ടയില് പ്രസംഗം നടത്തിയത്. ഇന്ത്യയുടെ അവസാനത്തെ വൈസ്രോയി ആയിരുന്ന മൗണ്ട് ബാറ്റൺ പ്രഭുവിൻ്റെ മേൽനോട്ടത്തിലായിരുന്നു അധികാര കൈമാറ്റം. അധികാരമേറ്റ ജവഹർലാൽ നെഹ്‌റു, ഡൽഹിയിലെ ചെങ്കോട്ടയുടെ ലാഹോറി ഗേറ്റിന് മുകളിൽ ഇന്ത്യൻ ദേശീയ പതാക ഉയർത്തി.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+