റെയിൽവേ ബ്രേക്ക് ജേർണി ടിക്കറ്റ്: രാജ്യത്തിനുള്ളിലെ ദീർഘദൂര യാത്രകൾക്ക് ഇന്ത്യൻ റെയിൽവേയെ ആശ്രയിക്കുന്നവരാണ് ഭൂരിഭാഗവും. ചിലവ് കുറഞ്ഞതായിരിക്കും യാത്ര എന്നതു മാത്രമല്ല, വിമാനത്തിനോ ബസിനോ നേരിട്ട് സർവീസ് ഇടങ്ങളില്ലാത്ത സ്ഥലങ്ങളിൽ വരെ ട്രെയിൻ എത്തിച്ചേരുന്നു എന്നതും കൂടൂതൽ ആളുകളെ ട്രെയിൻ യാത്രയ്ക്ക് പ്രേരിപ്പിക്കുന്നു . അതുകൊണ്ടുതന്നെ യാത്രക്കാർക്ക് പ്രയോജനകരമായ പല നിയമങ്ങളും റെയിൽവേ കൊണ്ടുവന്നിട്ടുമുണ്ട്.
അതിൽ, സഞ്ചാരികൾക്കും ദീർഘയാത്രക്കാര്‍ക്കും ഏറ്റവും പ്രയോജനപ്പെടുത്തുവാൻ പറ്റിയ ഒന്നാണ് ബ്രേക്ക് ജേർണി ടിക്കറ്റ്. കുറഞ്ഞ ചെലവിൽ ദൂരയാത്ര പൂർത്തിയാക്കുവാൻ സഹായിക്കുന്ന ഇതുവഴി 500 കിലോമീറ്ററിൽ കൂടുതലുള്ള യാത്രകൾ യാത്രക്കാർക്ക് ഏത് സ്റ്റേഷനിൽ വേണമെങ്കിലും അവസാനിപ്പിച്ച് രണ്ടു ദിവസത്തിനു ശേഷം അതേ ടിക്കറ്റിൽ യാത്ര തുടരുവാൻ അനുവദിക്കുന്ന നിയമാണിത്.

ബ്രേക്ക് ജേർണി ടിക്കറ്റ് നിയമങ്ങൾ
യഥാർത്ഥത്തിൽ നിങ്ങൾ യാത്ര ചെയ്യുവാൻ ഉദ്ദേശിക്കുന്ന സ്റ്റേഷനുകൾക്കിടയിൽ നേരിട്ട് ട്രെയിൻ സർവീസില്ലാതെ വരുമ്പോൾ കുറഞ്ഞ നിരക്കിൽ യാത്ര പൂർത്തിയാക്കുവാൻ സഹായിക്കുന്നതാണിത്. ഇതുവഴി 500 കിമിയിൽ കൂടുതൽ ദൂരത്തേയ്ക്ക് ഒറ്റ യാത്രാ ടിക്കറ്റുള്ള യാത്രക്കാർക്ക് രണ്ട് ദിവസത്തേക്ക്, ഏത് സ്റ്റേഷനിലും യാത്ര അവസാനിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ അനുവദിക്കുന്നു.
എന്നാൽ നിങ്ങളുടെ ബോർഡിങ് സ്റ്റേഷനിൽ നിന്നും ട്രെയിൻ 500 കിലോമീറ്റർ ദൂരം പിന്നിട്ടാൽ മാത്രമേ ഈ സൗകര്യം പ്രയോജനപ്പെടുത്തുവാൻ കഴിയൂ. ഇനി നിങ്ങളുടെ യാത്രാ ദൂരം 1000 കിലോമീറ്ററിൽ കൂടുതലുണ്ടെങ്കിൽ രണ്ട് തവണ യാത്ര മുടക്കുവാനും പിന്നീട് തുടരുവാനും അനുമതിയുണ്ട്. എന്നാൽ പ്രത്യേക നിബന്ധനകളോടെ മാത്രമേ റെയിൽവേ ബ്രേക്ക് ജേർണി ടിക്കറ്റ് അനുവദിക്കുകയുള്ളൂ.
എന്താണ് ബ്രേക്ക് ജേർണി ടിക്കറ്റ്?
നിങ്ങൾ A എന്ന സ്റ്റേഷനില്‍ നിന്നും C എന്ന സ്റ്റേഷനിലേക്ക് B വഴി യാത്ര ചെയ്യുകയാണെന്ന് കരുതുക. B സ്റ്റേഷനിൽ നിങ്ങൾക്കിറങ്ങണെങ്കിൽ സാധാരണയായി A-Bയും B-C യും രണ്ട് ടിക്കറ്റുകൾ ബുക്ക് ചെയ്യണം. എന്നാൽ ബ്രേക്ക് ജേർണി ടിക്കറ്റ് ഉപയോഗിക്കുക വഴി ഒറ്റടിക്കറ്റിൽ Aയിൽ നിന്ന് Bയിൽ എത്തി പരമാവധി രണ്ടു ദിവസം കഴിഞ്ഞ് Bയിൽ നിന്ന് Cയിലേക്ക് പോകുവാൻ സാധിക്കും.
എങ്ങനെ ബ്രേക്ക് ജേർണി ടിക്കറ്റ് ബുക്ക് ചെയ്യാം
സാധാരണ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാമെങ്കിലും ബ്രേക്ക് ജേർണി ടിക്കറ്റ് റെയിൽവേ കൗണ്ടറുകൾ വഴി മാത്രമേ സാധിക്കൂ. നേരത്തെ പറഞ്ഞതുപോലെ, A എന്ന സ്റ്റേഷനില്‍ നിന്നും C എന്ന സ്റ്റേഷനിലേക്ക് B വഴി യാത്ര ചെയ്യുകയാണെങ്കിൽ ആദ്യം A-B ടിക്കറ്റ് ബുക്കിങ്ങിനാവശ്യമായ വിവരങ്ങൾ പൂരിപ്പിച്ച് ഓൺവാർഡ്/ റിട്ടേൺ ജേർണി കോളത്തിൽ B-C യാത്രാ വിവരങ്ങൾ പൂരിപ്പിച്ച് നല്കിയ ശേഷം ബ്രേക്ക് ജേർണി ടിക്കറ്റ് നല്കുവാൻ ആവശ്യപ്പെടാം. ടിക്കറ്റ് ബുക്ക് ചെയ്തു കഴിഞ്ഞ് ബ്രേക്ക് ജേർണി ടിക്കറ്റിലേക്ക് മാറ്റുവാൻ സാധിക്കില്ല.
ബ്രേക്ക് ജേർണി ടിക്കറ്റ് ഉപയോഗിച്ചുള്ള യാത്രയിൽ 500 കിലോമീറ്റർ ദൂരം പിന്നിട്ടു കഴിഞ്ഞാൽ ഏതു സ്റ്റേഷനിലും ഇറങ്ങുവാനും രണ്ട് ദിവസത്തിനുശേഷം യാത്ര പുനരാരംഭിക്കുവാനും കഴിയും. ആയിരത്തിലധികം കിലോമീറ്റർ ദൂരം യാത്ര ചെയ്യുന്നുണ്ടെങ്കിൽ രണ്ട് പ്രാവശ്യം ട്രെയിൻ യാത്ര ബ്രേക്ക് ചെയ്യാം. എന്നാൽ രണ്ടിൽ കൂടുതൽ തവണ ഒരു യാത്രയിൽ ബ്രേക്ക് ചെയ്യുവാൻ അനുവാദമില്ല.

ഇങ്ങനെ യാത്രയ്ക്കിടയിൽ ഇറങ്ങുമ്പോൾ ആ സ്റ്റേഷനിലെ സ്റ്റേഷൻ മാസ്റ്ററെ കണ്ട് ഇക്കാര്യം പറഞ്ഞ് ടിക്കറ്റ് ലഭ്യമാക്കുകയോ യാത്രയ്ക്ക് അനുമതി നേടുകയോ വേണം. അല്ലാത്ത പക്ഷം, യാത്ര തുടരുമ്പോൾ നിങ്ങളെ ടിക്കറ്റില്ലാതെ സഞ്ചരിക്കുന്ന യാത്രക്കാരനായി കരുതുകയും അതിന്റെ പരിണിതഫലങ്ങൾ അനുഭവിക്കേണ്ടി വരികയും ചെയ്യും.
നിങ്ങൾ കണക്ടിങ് ട്രെയിനിൽ കയറാനായി ഒരു സ്റ്റേഷനിലിറങ്ങി മറ്റൊരു ട്രെയിനിൽ കയറുന്നത് ബ്രേക്ക് ജേർണിയായി കണക്കാക്കില്ല. രാജ്യത്തെ ശതാബ്ദി, ജനശതാബ്ദി, രാജധാനി ട്രെയിനുകളിൽ ബ്രേക്ക് ജേർണി സാധ്യമല്ല. ഇത്തരം ട്രെയിനുകൾക്ക് പോയിന്‍റ്-ടു-പോയിന്‍റ് ടിക്കറ്റ് നിരക്കായതിനാലാണ് ഈ സൗകര്യം ലഭ്യമല്ലാത്ത്. രണ്ടു ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനേക്കാൾ ബ്രേക്ക് ജേർണി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ 25% വരെ പണം ലാഭിക്കുവാൻ സാധിക്കും.
എങ്ങനെ സഞ്ചാരികൾക്ക് പ്രയോജനപ്പെടുത്താം
സഞ്ചാരികളെ സംബന്ധിച്ചെടുത്തോളം യാത്രകളിൽ പണം ലാഭിക്കുവാൻ ഏറ്റവും പ്രയോജനകരമായ വഴിയാണ്. 500 കിലോമീറ്ററിന് ശേഷം ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമുണ്ടെങ്കിൽ അവിടെയിറങ്ങി രണ്ട് ദിവസം ചെലവഴിച്ച ശേഷം പിന്നീട് യാത്ര തുടരുന്ന വിധത്തിൽ പ്ലാൻ ചെയ്യാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












