Search
  • Follow NativePlanet
Share
» »മോക്ഷം നല്കുന്ന പുണ്യഭൂമിയിലേക്ക്.. യാത്ര കൊച്ചിയിൽ നിന്ന് ഐആർസിടിസിക്കൊപ്പം

മോക്ഷം നല്കുന്ന പുണ്യഭൂമിയിലേക്ക്.. യാത്ര കൊച്ചിയിൽ നിന്ന് ഐആർസിടിസിക്കൊപ്പം

കാശിയും അയോധ്യയും. ആത്മീയ ലക്ഷ്യസ്ഥാനമെന്നതിനേക്കാൾ മലയാളികളുടെ പ്രിയപ്പെട്ട യാത്രാ ലക്ഷ്യസ്ഥാനം. വ്യത്യസ്തമായ സംസ്കാരവും ജീവിതരീതികളും ആചാരങ്ങളും പരിചയപ്പെടുത്തുന്ന ഈ ഇടങ്ങൾ കാണാവാനാഗ്രഹമുണ്ടെങ്കിൽ ഇതാ ഐ ആർ സി ടി സി കൊച്ചിയിൽ നിന്നും അയോധ്യയും വാരണാസിയും ഉൾപ്പെടുത്തിയൊരു പാക്കേജ് യാത്ര സംഘടിപ്പിക്കുകയാണ്.

ആത്മീയ വിനോദസഞ്ചാരത്തിലേക്ക് യാത്രക്കാരെ ആകർഷിക്കുവാനായി നടത്തുന്ന നാല് രാത്രിയും അഞ്ച് പകലും നീണ്ടു നിൽക്കുന്ന ഈ യാത്രയിൽ പുരാണങ്ങളിലെ പുണ്യ നഗരങ്ങളായ വാരണാസി, പ്രയാഗ്രാജ്, അയോധ്യ, തുടങ്ങിയ സ്ഥലങ്ങളിലെ പ്രധാന ഇടങ്ങളാണ് സന്ദർശിക്കുന്നത്. ക്ഷേത്രങ്ങളും തീർത്ഥാടന സ്ഥാനങ്ങളും ഉൾപ്പെടെ മറക്കാതെ പോകേണ്ട കാഴ്ചകളെല്ലാം ഈ യാത്രയിൽ കാണാം.

varanasi

യാത്രയിൽ സന്ദർശിക്കുന്ന സ്ഥലങ്ങൾ

കാശി വിശ്വനാഥ ക്ഷേത്രം -വാരണാസി
അന്നപൂർണ്ണാ ക്ഷേത്രം- വാരണാസി
സാരാനാഥ് -ഗയ
ഗംഗാ ആരതി- വാരണാസി
സംഗം- അലഹബാദ്
അലഹബാദ് കോട്ട -അലഹബാദ്
പാതാൾപുരി ക്ഷേത്രം- അലഹബാദ്
രാം ജന്മഭൂമി- അയോധ്യ
ലക്ഷമൺ ഘാട്ട് - അയോധ്യ
കാലാ രാം ക്ഷേത്രം -അയോധ്യ
കനക് ഭവൻ ക്ഷേത്രം - അയോധ്യ.

ഹോളി കാശി വിത്ത് അയോധ്യ ദർശൻ എന്നു പേരിട്ടിരിക്കുന്ന ഈ യാത്ര കൊച്ചിയിൽ നിന്ന് വിമാനമാർഗ്ഗമാണ് പോകുന്നത്. ജൂലൈ 16ന് രാവിലെ 9.15ന് ഇൻഡിഗോ എയർലൈന്‍സിന്‍റെ എക്കണോമി ക്ലാസിലാണ് യാത്ര. രാത്രി 8.35ന് വാരണാസിയിൽ എത്തും. രണ്ടാം ദിവസം കാശി വിശ്വനാഥ ക്ഷേത്രം, അന്നപൂർണ്ണ ക്ഷേത്രം എന്നിവിടങ്ങൾ സന്ദർശിച്ച് സാരാനാഥിലേക്ക് പോകും. വൈകുന്നേരം ഗംഗാ ആരതി കാണുവാനുള്ള സൗകര്യവുമുണ്ടാകും.

വാരണാസിയിൽ നിന്നും മൂന്ന് മണിക്കൂർ അകലെയുള്ള പ്രയാഗ്രാജ് അഥവാ അലഹബാദിലേക്ക് പോകുന്നതാണ് മൂന്നാം ദിവസത്തെ പ്രധാന യാത്ര. സംഗം, അലഹബാദ് കോട്ട, പാതാൾപുരി ക്ഷേത്രം എന്നിവിടങ്ങൾ ഈ യാത്രയിൽ കാണും. ശേഷം വൈകുന്നേരത്തോടെ അയോധ്യയിലേക്ക് പോകും. പിറ്റേന്ന് അയോധ്യയിലെ പ്രധാന കാഴ്ചകൾ കാണും,

ശ്രീരാമന്റെ ജന്മസ്ഥലമായ രാമജന്മഭൂമി, ലക്ഷമൺ ഘാട്ട്, കാലാ രാം ക്ഷേത്രം, കനക് ഭവൻ ക്ഷേത്രം, എന്നിവിടങ്ങൾ കണ്ട ശേഷം വാരണാസിയിലേക്ക് മടങ്ങും.

sarnath

അടുത്ത ദിവസം രാവിലെ ഹോട്ടലിൽ നിന്ന് ചെക്ക് ഔട്ട് ചെയ്ത് വാരണാസി എയർപോര്‍ട്ടിലേക്ക് പോകും. രാവിലെ 11.30നാണ് കൊച്ചിയിലേക്കുള്ള മടക്കവിമാനം. അത് വൈകിട്ട് 5.40ന് കൊച്ചിയിലെത്തും. യാത്രയിൽ ആകെ മൂന്ന് ദിവസം വാരണാസി, ഒരു രാത്രി അയോധ്യ, എന്നിങ്ങനെയാണ് തങ്ങുന്ന സ്ഥലങ്ങൾ.

കംഫർട്ട് ക്ലാസിൽ സിംഗിൾ ഒക്യുപൻസിയിൽ 39,200 രൂപ, ഡബിൾ ഒക്യുപൻസിയിൽ 33,150 രൂപ, ട്രിപ്പിൾ ഒക്യുപൻസിയിൽ 31,700 രൂപ. കുട്ടിരളിൽ 5-11 പ്രായത്തിൽ ബെഡ് ആവശ്യമുള്ളവര്‍ക്ക് 28,450 രൂപ, ബെഡ് വേണ്ടെങ്കിൽ 26,200 രൂപ, 2-4 പ്രായത്തിലുള്ള കുട്ടികൾക്ക് 24,100 രൂപ എന്നിങ്ങനെയാണ് നിരക്ക്.

ഇതിൽ ടിക്കറ്റ് നിരക്ക്, ഹോട്ടൽ താമസ ചെലവുകൾ, സൈറ്റ് സീയിങ്ങിനായി എസി ബസിലുള്ള യാത്രകൾ, ഐആർസിടിസി ടൂർ എസ്കോർട്ട്, ടോൾ, പാർക്കിങ് ചാർജുകൾ മറ്റു ടാക്സുകൾ എന്നിവ ഈ നിരക്കിൽ ഉൾപ്പെടും.

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും ഐആർസിടിസി റീജിയണൽ ഓഫീസ് : 8287932064, ടൂറിസം ഇൻഫോർമേഷൻ ആൻഡ് ഫസിലിറ്റേഷൻ എറണാകുളം- 8287932117, 8287932082, കോഴിക്കോട്- 8287932098, തിരുവനന്തപുരം 8287932095 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: irctc varanasi ayodhya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+