കൊല്ലൂർ മൂകാംബിക, മലയാളികൾ എല്ലാ ദിവസവും എത്തിച്ചേരുന്ന ക്ഷേത്രം. മലയാളികൾ എത്താത്ത ഒരു ദിവസം പോലും മൂകാംബിക ക്ഷേത്രത്തിനില്ല എന്നാണ് വിശ്വാസം. കേരളത്തിൽ നിന്ന് നേരിട്ട് ബസ് സർവീസുകളും മൂകാംബികയിലേക്ക് ട്രെയിനുകളും ലഭ്യമാണ്. ഇപ്പോഴിതാ, കേരളത്തിൽ നിന്നുള്ളവർക്ക് മൂകാംബിക, മുരുഡേശ്വർ യാത്ര എളുപ്പമാകുന്ന വിധത്തിൽ ഒരു ട്രെയിൻ അതിന്‍റെ റൂട്ട് നീട്ടിയിരിക്കുകയാണ്. മംഗലാപുരം സെൻട്രല്‍- കാച്ചിഗുഡ എക്പ്രസ് ഇപ്പോൾ മൂകാംബിക വഴി മുരുഡേശ്വറിലേക്ക് നീട്ടിയിരിക്കുകയാണ്.
കാച്ചിഗുഡ- മുരുഡേശ്വർ- കാച്ചിഗുഡ എക്സ്പ്രസ് സർവീസ് വന്നതോടെ കേരളത്തിൽ നിന്നും കൊല്ലൂർ മൂകാംബിക,മുരുഡേശ്വരം യാത്രകൾ കൂടുതൽ എളുപ്പമായിരിക്കുകയാണ്. പാലക്കാട് മുതൽ കാസർകോഡ് വരെയുള്ള സ്ഥലങ്ങളില്‍ നിന്നുള്ളവർക്ക് ഉച്ചയോടെ മൂകാംബികയിലെത്താൻ സാധിക്കുന്നു എന്നതാണ് ഇതിന്‍റെ മെച്ചം. സർവീസ്, സ്റ്റോപ്പുകൾ, സമയം തുടങ്ങിയ കാര്യങ്ങള് വിശദമായി അറിയാം.

കാച്ചിഗുഡ- മുരുഡേശ്വർ എക്സ്പ്രസ്
ട്രെയിൻ നമ്പർ 12789 കാച്ചിഗുഡ- മുരുഡേശ്വർ എക്സ്പ്രസ് ചൊവ്വ, വെള്ളി ദിവസങ്ങളില്‍ രാവിലെ 6.05 ന് കാച്ചെഗുഡയിൽ നിന്ന് യാത്ര തിരിച്ച് 32 മണിക്കൂർ യാത്രയ്ക്കൊടുവിൽ അടുത്ത ദിവസം ഉച്ചകഴിഞ്ഞ് 2.05 ന് മുരുഡേശ്വറിൽ എത്തും. മൂകാംബിക റോഡ് റെയിൽവേ സ്റ്റേഷനിൽ 12:56 നാണ് എത്തുന്ന സമയം.
കാച്ചിഗുഡയിൽ നിന്ന് മുരുഡേശ്വറിലേക്ക് സ്ലീപ്പറിന് 725 രൂപ, എസി ത്രീ ടയറിന് 1895 രൂപ, എസി ടൂ ടയറിന് 2725 രൂപ, എസി ഫസ്റ്റ് ക്ലാസിന് 4640 രൂപ എന്നിങ്ങനെയാണ് നിരക്ക്.
കാച്ചിഗുഡ- മൂകാംബിക റോഡ് ടിക്കറ്റിന് സ്ലീപ്പറിന് 710 രൂപ, എസി ത്രീ ടയറിന് 1860 രൂപ, എസി ടൂ ടയറിന് 2675 രൂപ, എസി ഫസ്റ്റ് ക്ലാസിന് 4550 രൂപ എന്നിങ്ങനെയുമാണ് നിരക്ക്.
12789 കാച്ചിഗുഡ- മുരുഡേശ്വർ എക്സ്പ്രസ് സ്റ്റോപ്പ്, സമയം
കാച്ചിഗുഡ - 06:05
ജാഡ്ചേർല - 07:14
മഹബൂബ്‌നഗർ - 07:33
ഗാഡ്‌വാൾ ജംഗ്ഷൻ - 08:39
കുർണൂൽ സിറ്റി - 09:38
ധോൺ - 11:05
ഗൂട്ടി - 12:04
യെറഗുണ്ട ജംഗ്ഷൻ - 13:49
കഡപ്പ ജംഗ്ഷൻ - 14:23
രെന്നിഗുണ്ട ജംഗ്ഷൻ - 16:45
കാട്ട്പാടി ജംഗ്ഷൻ - 19:10
ജോളാർപെട്ടൈ - 20:40
സേലം ജംഗ്ഷൻ - 22:07
ഈറോഡ് ജംഗ്ഷൻ - 23:10
തിരുപ്പൂർ - 00:03
കോയമ്പത്തൂർ ജംഗ്ഷൻ - 01:12
പാലക്കാട് ജംഗ്ഷൻ - 02:32
ഷൊർണൂർ ജംഗ്ഷൻ - 03:25
തിരൂർ - 04:08
കോഴിക്കോട് - 04:52
വടകര - 05:29
തലശ്ശേരി - 05:48
കണ്ണൂർ - 06:17
പയ്യന്നൂർ - 06:48
നീലേശ്വരം - 07:10
കാഞ്ഞങ്ങാട് - 07:18
കാസർഗോഡ് - 07:43
മംഗളൂരു സെൻട്രൽ - 09:30
സുരത്കല്‍ - 10:32
മുല്‍കി -10:44
ഉഡുപ്പി - 11:40
ബാർകുർ - 11:54
കുന്ദാപുര -12:10
മൂകാംബിക റോഡ് - 12:56
ബത്കൽ - 13:40
മുരുഡേശ്വർ - 14:05
മുരുഡേശ്വർ- കാച്ചിഗുഡ എക്സ്പ്രസ്
ട്രെയിൻ നമ്പര്‍ 12790 മുരുഡേശ്വർ- കാച്ചിഗുഡ എക്സ്പ്രസ് ബുധൻ, ശനി ദിവസങ്ങളിൽ ഉച്ചകഴിഞ്ഞ് 3.30 ന് മുരുഡേശ്വറിൽ നിന്ന് യാത്ര ആരംഭിക്കും. മൂകാംബികയിൽ ട്രെയിൻ എത്തുന്നത് 3.56 നാണ്. അടുത്ത ദിവസം രാത്രി 11.40 ന് കാച്ചിഗുഡയിൽ എത്തും. 31 മണിക്കൂർ 44 മിനിറ്റാണ് ആകെ യാത്രാ സമയം.
മുരുഡേശ്വർ - 15:30
ബത്കൽ -15:42
മൂകാംബിക റോഡ് -15:54
കുന്ദാപുര -16:30
ബാർകുർ -16:50
ഉഡുപ്പി -17:08
മുല്‍കി -18:02
സുരത്കല്‍ - 18:30
മംഗളൂരു സെൻട്രൽ - 19:55
കാസർഗോഡ് - 20:43
കാഞ്ഞങ്ങാട് - 21:03
നിലേശ്വരം - 21:13
പയ്യന്നൂർ - 21:28
കണ്ണൂർ - 22:05
തലശ്ശേരി - 22:28
വടകര - 22:48
കോഴിക്കോട് - 23:30
തിരൂർ - 00:08
ഷൊർണൂർ ജംഗ്ഷൻ - 01:15
പാലക്കാട് ജംഗ്ഷൻ - 02:17
കോയമ്പത്തൂർ ജംഗ്ഷൻ - 03:52
തിരുപ്പൂർ - 04:43
ഈറോഡ് ജംഗ്ഷൻ - 05:20
സേലം ജംഗ്ഷൻ - 06:27
ജോളാർപെട്ടൈ - 08:23
കാട്ട്പാടി ജംഗ്ഷൻ - 09:33
രെന്നിഗുണ്ട ജംഗ്ഷൻ - 11:55
കഡപ്പ ജംഗ്ഷൻ - 13:53
യെറഗുണ്ട ജംഗ്ഷൻ - 14:29
ഗൂട്ടി - 16:19
ധോൺ - 17:25
കുർണൂൽ സിറ്റി - 18:23
ഗാഡ്‌വാൾ ജംഗ്ഷൻ - 19:29
മഹബൂബ്‌നഗർ - 20:58
ജാഡ്ചേർല - 21:19
കാചിഗുഡ - 23:40
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













