സാധാരണക്കാരായ യാത്രക്കാരെ സംബന്ധിച്ചെടുത്തോളം ഏറ്റവും കുറഞ്ഞ ചെലവിലുള്ള യാത്ര സാധ്യമാകുന്നത് ട്രെയിനിലാണ്. പക്ഷേ സൗകര്യങ്ങൾ നോക്കിയാൽ എസി ക്ലാസുകളാണ് മെച്ചമെങ്കിലും സെക്കൻഡ് സിറ്റിങ്, സ്ലീപ്പർ തുടങ്ങിയവയാണ് കൂടുതലും ആളുകൾ ഉപയോഗിക്കുന്നത്. ഇതാ, സാധാരണക്കാർക്കും കുറഞ്ഞ ചെലവിൽ എസി ക്ലാസിൽ യാത്ര ചെയ്യാനുള്ള അവസരം വരുന്നു.
പൊതുവേ ഉയര്‍ന്ന നിരക്കാണ് എസി ക്ലാസുകളിൽ റെയിൽവേ ഈടാക്കുന്നത് എന്നതാണ് ആളുകളെ എസി യാത്രയിൽ നിന്നുമകറ്റുന്നത്. ഇപ്പോഴിതാ എസി ചെയര്‍കാര്‍, എക്‌സിക്യൂട്ടീവ് ക്ലാസുകള്‍ തുടങ്ങിയവയുടെ ടിക്കറ്റ് നിരക്ക് 25 ശതമാനം വരെ കുറയ്ക്കുവാൻ പോവുകയാണ് റെയിൽവേ എന്നാണ് റിപ്പോര്‍ട്ടുകള്‍. സാധാരണക്കാർക്ക് താങ്ങാൻ കഴിയുന്ന തരത്തിൽ ട്രെയിന്‍ ടിക്കറ്റ് നിരക്കുകൾ കുറയ്ക്കാനാണ് റെയിൽവേയുടെ ഉദ്യമം.

സൗത്ത് വെസ്റ്റേൺ റെയിൽവേ പുറത്തിറക്കിയ പ്രസ്ഥാവനയിലാണ് പുതിയ മാറ്റം സംബന്ധിച്ച അറിയിപ്പുള്ളത്. എസി ചെയർകാർ, എക്സിക്യൂട്ടീവ് ക്ലാസുകൾ എന്നിവയുടെ അടിസ്ഥാന നിരക്കിൽ 25 ശതമാനം വരെ കിഴിവാണ് റെയിൽവേ വാഗ്ദാനം ചെയ്യുന്നത്. അതേസമയം അടിസ്ഥാന തുകയ്ക്കൊപ്പമുള്ള മറ്റു നിരക്കുകൾ പ്രത്യേകമായി ഈടാക്കുകയും ചെയ്യും.
എസി സിറ്റിങ് അക്കോമൊഡേഷൻ സൗകര്യം ഉള്ള അനുഭൂതി, വിസ്റ്റാഡോം, തുടങ്ങിയ ട്രെയിനുകളിൽ ആണ് ഈ നിരക്ക് ആനുകൂല്യം ലഭ്യമാവുക. റിസര്‍വേഷൻ ചാർജ്, സൂപ്പർഫാസ്റ്റ് ചാർജ്, ജിഎസ്ടി തുടങ്ങിയ നിരക്കുകൾ നിലനിൽക്കും. ബേസിക് ഫെയറിലാണ് 25 ശതമാനം വരെ നിരക്കിളവിന് അർഹത. ട്രെയിനിന്‍റെ ഒക്യുപൻസി നിരക്ക് അനുസരിച്ചാണ് എല്ലാ ക്ലാസിലും നല്കണമോ അതോ തെര‍്ഞെടുത്ത ക്ലാസിൽ ഇളവ് നല്കണമോയെന്ന് തീരുമാനിക്കുക.
മാത്രമല്ല, എല്ലാ ട്രെയിനുകളിലും ഈ ഇളവ് ലഭിക്കണമെന്നുമില്ല. കഴിഞ്ഞ ഒരുമാസക്കാലയളവിൽ (30 ദിവസം) 50 ശതമാനത്തിൽ താഴെ ഒക്യുപൻസി നിരക്കുള്ള ട്രെയിനുകളെയാണ് ഇതിനായി പരിഗണിക്കുക. നിങ്ങളുടെ ട്രെയിൻ യാത്ര ആരംഭിക്കുന്ന ഇടം മുതൽ അവസാനിക്കുന്ന ഇടം വരെയോ അല്ലെങ്കിൽ യാത്രയിലെ പ്രത്യേക സെക്ഷനുകളിലോ ഇളവു ലഭിക്കും. ഏതു സമയത്ത് നല്കണം എന്നുള്ളതും ഈ പാറ്റേൺ അനുസരിച്ചാണ് തീരുമാനിക്കുന്നത്. ഇത് മാസം മുഴുവനുമോ അല്ലെങ്കിൽ പ്രത്യേക സീസണിലോ ആഴ്ചകളിലോ ആയി വ്യത്യാസം വന്നേക്കാം.

ആർക്കൊക്കെ ലഭിക്കും
ഇളവ് നല്കുന്ന കാലയളവിൽ ബുക്ക് ചെയ്യുന്നവർക്കാണ് ഇത് ലഭിക്കുക. എന്നാൽ നിങ്ങൾ നേരത്തെതന്നെ ഈ തിയതിയിൽ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ടെങ്കിൽ അധികനിരക്ക് റീഫണ്ട് ആയി ലഭിക്കില്ല. പഴയ നിരക്കിൽതന്നെ അവർ യാത്ര ചെയ്യേണ്ടതായി വരും. ഇനി ഫ്ലെക്സി സ്കീം പിന്തുടരുന്ന ട്രെയിന്‍ ആണെങ്കിൽ അത് പിൻവലിച്ച് യാത്രക്കാരുടെ എണ്ണം വർധിക്കുന്നുണ്ടോയെന്ന് നോക്കും. അതിനു ശേഷമായിരിക്കും നിരക്ക് വ്യത്യാസം വരിക. എന്നാൽ അവധിക്കാല, ഉത്സവ പ്രത്യേക ട്രെയിനുകളിൽ ഇത് ലഭ്യമാകില്ല.

ട്രെയിൻ ടിക്കറ്റ് ക്യാൻസൽ ചെയ്താൽ
ട്രെയിനിൽ ടിക്കറ്റ് എടുക്കുമ്പോൾ ഏതെങ്കിലും കാരണവശാൽ ക്യാൻസൽ ചെയ്യേണ്ടി വന്നാൽ എത്ര രൂപ തിരികെ ലഭിക്കുമെന്നറിയാൻ യാത്രക്കാർത്ത് താല്പര്യമുണ്ടാകും. നിങ്ങള്‍ ഏത് ക്ലാസിലാണ് ടിക്കറ്റ് എടുക്കുന്നതെന്നും യാത്രയ്ക്ക് മുൻപ് ഏത് സമയത്താണ് ക്യാൻസൽ ചെയ്യുന്നത് എന്നതിനെയും അനുസരിച്ചാണ് റീഫണ്ട് തുക നിശ്ചയിക്കുന്നത്.
എസി ഫസ്റ്റ്/എക്‌സിക്യുട്ടീവ് ക്ലാസ് യാത്രക്കാരന് 240 രൂപ
എസി 2-ടയർ/ ഫസ്റ്റ് ക്ലാസിന് 200 രൂപ
എസി 3-ടയർ/എസി ചെയർ കാറിന് 180 രൂപ
എസി-3 ഇക്കോണമി സെക്കൻഡ് ക്ലാസിന് 60 രൂപ എന്നിങ്ങനെയാണ് സ്ഥിരീകരിച്ച ട്രെയിൻ ടിക്കറ്റുകൾ ട്രെയിൻ പുറപ്പെടുന്നതിന് 48 മണിക്കൂറിന് മുൻപ് റദ്ദാക്കിയാൽ റെയിൽവേ ഈടാക്കുന്ന തുക. അതേ സമയം ട്രെയിൻ പുറപ്പെടുന്നതിന് 48 മണിക്കൂറിൽ താഴെയും 12 മണിക്കൂർ മുൻപേയുമാണ് റദ്ദാക്കുന്നതെങ്കിൽ അടച്ച മൊത്തം തുകയുടെ 25 ശതമാനം ആയിരിക്കും റദ്ദാക്കൽ നിരക്ക്. എന്നാൽ ട്രെയിൻ പുറപ്പെടുന്നതിന് 12 മണിക്കൂറിൽ താഴെയും 4 മണിക്കൂർ മുമ്പും സ്ഥിരീകരിച്ച ടിക്കറ്റുകൾ റദ്ദാക്കുകയാണെങ്കിൽ
മൊത്തം തുകയുടെ 50 ശതമാനം തുകയും റെയിൽവേ എടുക്കും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












