യാത്രക്കാർ ഏറെ ആകാംക്ഷയോടെയും പ്രതീക്ഷയോടെയും കാത്തിരിക്കുന്ന സർവീസുകളിലൊന്നാണ് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ. വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിൽ യാത്ര ചെയ്ത് അതിന്‍റെ സൗകര്യങ്ങളും മെച്ചങ്ങളും യാത്രാസുഖവും ഒരിക്കലെങ്കിലും അനുഭവിച്ചവർ തീർച്ചയായും വന്ദേ ഭാരത് സ്ലീപ്പറിലുള്ള യാത്രകൾക്കാണ് കാത്തിരിക്കുന്നത്. ഇപ്പോഴിതാ, 2025 ല‍് രാജ്യത്ത് പത്ത് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ഇന്ത്യൻ റെയിൽവേ.
അടുത്ത വർഷം മുതൽ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ സര്‍വീസ് ആരംഭിക്കുമെന്നും ആദ്യ ഘട്ടത്തിൽ പത്ത് സ്ലീപ്പറുകളാണ് സർവീസ് നടത്തുകയെന്നുമാണ് വിവരം. 2025 അവസാനത്തോടെയാകും വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ ട്രാക്കിലെത്തുക. ദീർഘദൂര യാത്രകൾ ഏറ്റവും മികച്ച നിലവാരത്തിലും സുരക്ഷിതത്വത്തിലും പൂർത്തിയാകാൻ സാധിക്കുന്ന വിധത്തിലാണ് ഇവയുടെ രൂപല്പന.

ഇന്ത്യയിലെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ആവശ്യമായ പരിശോധനകൾക്കും ട്രയൽ റണ്ണുകൾക്കും ശേഷം 2025-ൽ ആരംഭിക്കുമെന്ന് ചെന്നൈ ഐസിഎഫ് ജനറൽ മാനേജർ യു സുബ്ബ റാവു ഇടി നൗവിനോട് പറഞ്ഞു. നവംബർ 15 മുതൽ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ രണ്ടു മാസത്തേയ്ക്ക് പരീക്ഷണ ഓട്ടം ഓടുമെന്നും അതിനു ശേഷം വാണിജ്യാവശ്യങ്ങൾക്കായി നല്കുമെന്നും സുബ്ബ റാവു വിശദമാക്കി.
അടുത്തിടെയാണ് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ കോച്ചുകളുടെ നിർമ്മാണത്തിന് കരാർ എറ്റെടുത്തിരിക്കുന്ന കമ്പനികളിലൊന്നാ ബിഇഎംഎൽ ചെന്നൈയിലെ ഇന്‍റഗ്രൽ കോച്ച് ഫാക്ടറിയിൽ (ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻസെറ്റ് എത്തിച്ചത്. ഏറ്റവും മികച്ച, ആധുനിക സൗകര്യങ്ങളാണ് വന്ദേ ഭാരത് സ്ലീപ്പറിൽ ഒരുക്കിയിരിക്കുന്നത്. വിമാനത്തിലെ ബിസിനസ് ക്ലാസിന് സമാനമായ സൗകര്യങ്ങളുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇന്ത്യയിലെ ഏറ്റവും മികച്ച ട്രെയിനുകളിലൊന്നായ രാജാധാനി എക്സ്പ്രസിനെ പോലും പിന്നിലാക്കുന്ന സൗകര്യങ്ങളാണ് വന്ദേ ഭാരത് സ്ലീപ്പറിലുള്ളത്. ട്രയൽ വേഗത 180 കിലോമീറ്റർ ആയിരിക്കുനെങ്കിലും സർവീസ് ആരംഭിക്കുന്നതോടെ ശരാശരി 160 കിലോമീറ്റർ വേഗതയിൽ ഓടാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാത്രി യാത്രകള്‍ക്ക് അനുയോജ്യമായ വിധത്തിലാണ് വന്ദേ ഭാരത് സ്ലീപ്പറിന്‍റെ രൂപകല്പന. 800 മുതൽ 1,200 കിലോമീറ്റർ വരെ ദൈര്‍ഘ്യമുള്ള തിരഞ്ഞെടുത്ത റൂട്ടുകളിലാണ് ഇവ സർവീസ് നടത്തുക,
മികച്ച രീതിയിൽ സുഖകരമായ കുഷ്യനിങ് ഉള്ള ബെർത്തുകൾ, അപ്പര്‍, മിഡിൽ ബെർത്തുകളിലേക്ക് കയറുവാൻ വീതിയേറിയ ഗോവണികൾ, ഭിന്നശേഷിക്കാർക്കായി അവർക്കുപയോഗിക്കുവാൻ എളുപ്പത്തിലുള്ള ശുചിമുറികൾ, പ്രത്യേക ബെർത്തുകൾ, സ്റ്റെയിൻലെസ് സ്റ്റീൽകൊണ്ടുള്ള ബോഗികൾ,ഓട്ടോമാറ്റിക് വാതിലുകൾ, വിശാലമാ ലഗേജ് റൂം, പബ്ലിക് അനൗൺസ്‌മെന്റ്-വിഷ്വൽ ഇൻഫർമേഷൻ സിസ്റ്റം, ഫയർ സേഫ്‌റ്റി, പൈലറ്റുമാർക്കും ശൗചാലയം എന്നിവനെ നിരവധി സൗകര്യങ്ങൾ ഇതിൽ ഒരുക്കിയിട്ടുണ്ട്.
യാത്ര വീണ്ടും സൗകര്യപ്രദമാക്കുന്നതിനായി ഓരോ ബെര്‍ത്തിലും റീഡിങ് ലൈറ്റ്,, മൊബൈൽ ഫോൺ ഉൾപ്പെടെയുള്ളവ ചാര്‍ജ് ചെയ്യുന്നതിനായി സോക്കറ്റ്, മൊബൈല്‍ വയ്ക്കാനും മാസിക വയ്ക്കാനുമുള്ള ഹോൾഡറുകൾ, ഓട്ടോമാറ്റിക് വാതിലുകൾ ഒന്നാംക്ലാസ് എ സി കാറിൽ യാത്രക്കാർക്കായി ചൂടുവെള്ളവും ഷവർ എന്നിങ്ങനെ ഒരു വിമാന യാത്രയോട് തന്നെ കിടപിടിക്കുന്ന സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
പതിനാറ് കോച്ചുകളുള്ള വന്ദേ ഭാരത് സ്ലീപ്പറിൽ . 11 എ സി ത്രീ ടയർ കോച്ചുകളും (611 ബെർത്തുകൾ), നാല് എ സി ടു ടയർ കോച്ചുകളും (188 ബെർത്തുകൾ), ഒരു ഒന്നാം ക്ലാസ് എ സി കോച്ചും (24 ബെർത്തുകൾ) എന്നിങ്ങനെ ആകെ 823 ബെർത്തുകളുണ്ട്.
വന്ദേ ഭാരത് സ്ലീപ്പർ റൂട്ടുകള്‍
നിലവിൽ വന്ദേ ഭാരത് സ്ലീപ്പർ സർവീസിന്‍റെ റൂട്ടുകൾ സംബന്ധിച്ച് വിവരങ്ങളൊന്നും പുറത്തു വിട്ടിട്ടില്ല. എന്നിരുന്നാലും ആദ്യ ഘട്ടത്തിൽ ന്യൂ ഡൽഹി-പൂനെ,ന്യൂഡൽഹി- ശ്രീനഗർ തുടങ്ങിയ റൂട്ടുകളിൽ സർവീസ് നടത്തുമെന്നാണ് വിവരം. അതേ സമയം കർണ്ണാടകയിലെ ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ അടുത്ത മാസം ബെംഗളൂരുവിനും ബെലഗാവിക്കുമിടയിൽ സർവീസ് ആരംഭിക്കുമെന്ന് കേന്ദ്രമന്ത്രി വി. സോമണ്ണ പ്രഖ്യാപിച്ചിരുന്നു.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













