Search
  • Follow NativePlanet
Share
» »കയറാനാളില്ല, കാലിയടിച്ച് ഓട്ടം, ഏറ്റവും വേഗമേറിയ 20 കോച്ച് വന്ദേ ഭാരത് പിൻവലിക്കാൻ റെയിൽവേ

കയറാനാളില്ല, കാലിയടിച്ച് ഓട്ടം, ഏറ്റവും വേഗമേറിയ 20 കോച്ച് വന്ദേ ഭാരത് പിൻവലിക്കാൻ റെയിൽവേ

വന്ദേ ഭാരത് എക്പ്രസ് ട്രെയിനുകൾ രാജ്യം മുഴുവനും യാത്രകളിൽ ഒരു തരംഗം തന്നെ സൃഷ്ടിച്ചിട്ടുണ്ട്. കേരളത്തിലോടന്ന രണ്ട് വന്ദേ ഭാരതിനും ടിക്കറ്റ് കിട്ടാനില്ലാത്ത അവസ്ഥ. പല റൂട്ടുകളിലും വന്ദേ ഭാരത് വേണമെന്നാണ് യാത്രക്കാരുടെ ആവശ്യം. എന്നാൽ കയറാനാളില്ലാതെ, സീറ്റുകളിൽ മുക്കാൽ ഭാഗവും കാലിയടിച്ച് പോകുന്ന വന്ദേ ഭാരതും രാജ്യത്ത് ഓടുന്നുണ്ട് എന്നതാണ് യാഥാർത്ഥ്യം.

മറ്റു ട്രെയിനുകളെ അപേക്ഷിച്ച് സൗകര്യവും സുരക്ഷിതത്വവും സമയലാഭവും കൂടുതലാണെങ്കിലും ടിക്കറ്റ് നിരക്ക് പലപ്പോഴും സാധാരണക്കാർക്ക് താങ്ങാൻ സാധിക്കുന്നതല്ല. അതുകൊണ്ടു തന്നെ വന്ദേ ഭാരതിൽ കയറാന്‍ ആളുകൾ താല്പര്യപ്പെടുന്നില്ല. അങ്ങനെയൊരു സർവീസായി മാറിയിരിക്കുകയാണ് സെന്‍ട്രല്‍ റെയിൽവേയുടെ കീഴിലുള്ള നാഗ്പൂർ-സെക്കന്ദരാബാദ് വന്ദേ ഭാരത് എക്‌സ്‌പ്രസ്.

Indian Railway To Replaces High Speed 20 Coach Vande Bharat To 8 Coach

നിലവിൽ 20 കോച്ചുകളും ഒഴിഞ്ഞ സീറ്റുകളുമായി ഓടുന്ന വന്ദേ ഭാരതിന്‍റെ കോച്ചുകൾ കുറയ്ക്കുവാൻ ഒരുങ്ങുകയാണ് റെയിൽവേ. 2024 സെപ്റ്റംബർ 19-ന് ഓട്ടം തുടങ്ങിയ നാഗ്പൂർ-സെക്കന്ദരാബാദ് വന്ദേ ഭാരത് എക്‌സ്‌പ്രസ് ചുരുക്കം ദിവസങ്ങളിലൊഴിക മറ്റൊരിക്കലും സീറ്റുകൾ മുഴുവൻ ആളുകളായി സർവീസ് നടത്തിയിട്ടില്ല. ദീപാവലി അവധിക്കാലത്തെ എട്ട് ദിവസങ്ങളിലെ 110% ഒക്യുപെൻസി മാത്രമാണ് നാഗ്പൂർ-സെക്കന്ദരാബാദ് വന്ദേ ഭാരതിന് അവകാശപ്പെടാൻ പറ്റിയ വിജയം. ഇതിനു പകരം 8 കോച്ചുകളുള്ള റേക്ക് കൊണ്ടുവരാൻ ആണ് റെയിൽവേ തീരുമാനം.

അതോടൊപ്പം കൂടുതൽ ആളുകളെ ആകർഷിക്കുവാനായി സമയക്രമത്തിൽ മാറ്റം വരുത്തുവാനും അധികൃതർ ആലോചിക്കുന്നു, നാഗ്പൂരിൽ നിന്ന് പുറപ്പെടുന്ന സമയം പുലർച്ചെ 5 മണിയിൽ നിന്ന് രാവിലെ 7 ലേക്ക് മാറ്റാനുള്ള നിർദ്ദേശം ഉദ്യോഗസ്ഥർ മുന്നോട്ടുവെച്ചിട്ടുണ്ട്. ആവശ്യാനുസരണം വർദ്ധിപ്പിക്കാവുന്ന കോച്ചുകള്‍ ഉള്ള, അടിസ്ഥാനപരമായി എട്ടു കോച്ചിലേക്ക് മാറുവാനാണ് ലക്ഷ്യം. റൂട്ടും പ്രതീക്ഷിക്കുന്ന യാത്രക്കാരുടെ എണ്ണവും അനുസരിച്ച്. 8 കോച്ചുകളുള്ള റേക്ക് നാഗ്പൂർ-സെക്കന്ദരാബാദിന് മികച്ച തിരഞ്ഞെടുപ്പാണ്. ഇതു സംബന്ധിച്ച അന്തിമ തീരുമാനം റെയിൽവേ ബോർഡിന്‍റേത് ആയിരിക്കും.

നാഗ്പൂർ-സെക്കന്ദരാബാദ് വന്ദേ ഭാരത്

20101-20102 നാഗ്പൂർ-സെക്കന്ദരാബാദ് - നാഗ്പൂർ വന്ദേ ഭാരത് ചൊവ്വാഴ്ച ഒഴികെ ആഴ്ചയിൽ ആറ് ദിവസവും സർവീസ് നടത്തുന്നുണ്ട്. നാഗ്പൂരിൽ നിന്ന് രാവിലെ 5 മണിക്ക് പുറപ്പെട്ട് 7.15 മണിക്കൂർ സഞ്ചരിച്ച് ഉച്ചയ്ക്ക് 12.15 ന് സെക്കന്തരാബാദിലെത്തും. തിരികെ സെക്കന്തരാബാദിൽ നിന്ന് ഉച്ചയ്ക്ക് 1 മണിക്ക് പുറപ്പെട്ട് രാത്രി 8.20 ന് നാഗ്പൂരിലെത്തും. മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗതയിൽ സഞ്ചരിക്കുന്ന ഇത് സെക്കന്തരാബാദ് റൂട്ടിലെ ഏറ്റവും വേഗതയേറിയ ട്രെയിൻ കൂടിയാണ്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+