ട്രെയിൻ യാത്രയിലെ ഏറ്റവും വലിയ പ്രതിസന്ധിയേതെന്ന് ചോദിച്ചാൽ അത് മുന്നറിയിപ്പില്ലാതെ വൈകിയോടുന്ന ട്രെയിനുകളാണ്. യാത്രകൾക്കോ അല്ലെങ്കിൽ ജോലി സംബന്ധമായോ അല്ലെങ്കിൽ മറ്റേതെങ്കിലും അത്യാവശ്യ കാര്യങ്ങൾക്ക് സമയത്ത് എത്തുന്ന വിധത്തിൽ ട്രെയിൻ ബുക്ക് ചെയ്ത് റെയിൽവേ സ്റ്റേഷനിലെത്തുമ്പോൾ ട്രെയിൻ വൈകിയോടുന്നതായി അറിയുന്നതിനേക്കാൾ കഷ്ടം മറ്റൊന്നുമില്ല. കാലാവസ്ഥ മുതൽ പല കാരണങ്ങളാല്‍ ട്രെയിൻ വൈകിയോടാറുണ്ട്. ഇപ്പോഴിതാ, വൈകിയോടുന്ന ട്രെയിനിലെ യാത്രക്കാർക്ക് ആശ്വാസ വാർത്തയുമായി വന്നിരിക്കുകയാണ് റെയിൽവേ.
രാവിലെ ചായയോ കാപ്പിയോ ഒപ്പം ബിസ്കറ്റും നല്കും. ഉച്ചയ്ക്ക് ചോറും പരിപ്പും കറികളുമാണ് ഭക്ഷണമായി റെയിൽവേ നല്കുക. വൈകുന്നേരം ചായയും നാല് കഷ്ണം ബ്രെഡും ഒരു ഫ്രൂട്ട് ഡ്രിങ്കും ആണ് ഭക്ഷണമായി നല്കുക, അത്താഴത്തിന്
ഏഴ് പൂരി, വിവിധ പച്ചക്കറികള്‍, അച്ചാര്‍ പാക്കറ്റ് എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ട്രെയിൻ വൈകുമ്പോൾ യാത്രക്കാർക്ക് ടിക്കറ്റ് റദ്ദാക്കി റീഫണ്ട് നേടാനും സാധിക്കും. ഷെഡ്യൂൾ ചെയ്തതിലും ഒരുപാട് സമയം വൈകിയാൽ, യാത്രക്കാർ ടിക്കറ്റ് റദ്ദാക്കുകയാണെങ്കിൽ ടിക്കറ്റിന്‍റെ മുഴുവൻ തുകയും റീഫണ്ടായി കിട്ടും.
നേരിട്ട് കൗണ്ടർ വഴി ബുക്ക് ചെയ്തവർക്കും ആപ്പ് വഴി ബുക്ക് ചെയ്തവർക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം.
നിങ്ങളുടെ ട്രെയിൻ മൂന്നു മണിക്കൂറിലധികം താമസിക്കുകയോ വഴി തിരിച്ചുവിടുകയോ ചെയ്താൽ യാത്രക്കാർക്ക് അവരുടെ ടിക്കറ്റുകൾ റദ്ദാക്കുകയോ ബുക്കിംഗ് ആപ്പ് വഴി റീഫണ്ടിന് അപേക്ഷിക്കുകയോ ചെയ്യാം. . അതേ സമയം റെയിൽവേ കൗണ്ടറിൽ ആണ് ടിക്കറ്റ് ബുക്ക് ചെയ്‌തതെങ്കിൽ നേരിട്ടെത്തി റദ്ദാക്കിയാലേ പണം ലഭിക്കൂ.
കൂടാതെ, വൈകിയോടുന്ന ട്രെയിൻ കാത്തിരിക്കുന്ന യാത്രക്കാരുടെ സൗകര്യത്തിനായി റെയിൽവേ സ്റ്റേഷനിലെ കാത്തിരിപ്പ് മുറികൾ അധിക നിരക്ക് നല്കാതെ ഉപയോഗിക്കാം. ട്രെയിനിന്റെ സമയം കണക്കാക്കി ഭക്ഷണ ശാലകളുടെ സമയം ക്രമീകരിക്കുന്നതും റെയിൽവേ പരിഗണിക്കുമെന്നാണ് റിപ്പോർട്ടുകൾ.
എല്ലാ യാത്രക്കാർക്കും ലഭിക്കുമോ?
ഇന്ത്യൻ റെയിൽവേ ട്രെയിൻ ഷെഡ്യൂൾ ചെയ്ത സമയത്തേക്കാൾ വൈകിയോടുന്ന ട്രെയിനിലെ യാത്രക്കാർക്കായി ഏർപ്പെടുത്തിയിരിക്കുന്ന സൗകര്യങ്ങൾ എല്ലാ ട്രെയിൻ സർവീസുകൾക്കും ലഭ്യമല്ല. രാജധാനി, ശതാബ്ദി, തുരന്തോ എക്സ്പ്രസ് തുടങ്ങിയ പ്രീമിയം ട്രെയിനുകളിൽ യാത്ര ചെയ്യുന്നവർക്കായി മാത്രമാണ് റെയിൽവേ ഈ സൗകര്യം ലഭ്യമാക്കുക.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












