Search
  • Follow NativePlanet
Share
» »രാജ്യത്തെ ഏറ്റവും ദൈർഘ്യമേറിയ വന്ദേ ഭാരത് സർവീസ് തുടങ്ങി.. ഡൽഹി-പാട്നാ 994 കിമി യാത്ര 11.35 മണിക്കൂറിൽ

രാജ്യത്തെ ഏറ്റവും ദൈർഘ്യമേറിയ വന്ദേ ഭാരത് സർവീസ് തുടങ്ങി.. ഡൽഹി-പാട്നാ 994 കിമി യാത്ര 11.35 മണിക്കൂറിൽ

ഇന്ത്യയിലെ ട്രെയിൻ യാത്രകൾ ഏറ്റവും സുഖകരമായത് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളുടെ വരവോടെയാണ്. വേഗത്തിലും സുരക്ഷിതമായും ലക്ഷ്യസ്ഥാനത്തെത്തിക്കുന്ന വന്ദേഭാരതിനെ ജനങ്ങൾ വളരെ പെട്ടന്ന് തന്നെ ഏറ്റെടുത്തു. മറ്റു ട്രെയിനുകളുമായി താരതമ്യം ചെയ്യുമ്പോൾ കുറഞ്ഞത് ഒന്നോ രണ്ടോ മണിക്കൂറുകളും കൂടിയത് നാലും അഞ്ചും മണിക്കൂറുകൾ വരെ വന്ദേ ഭാരത് യാത്രയിൽ ലാഭിക്കാൻ സാധിക്കും. കുറഞ്ഞ സമയത്തിൽ കൂടുതൽ ദൂരം സഞ്ചരിക്കുന്ന വന്ദേ ഭാരത് രാജ്യത്തുടനീളം നിരവധി സർവീസുകളാണ് നടത്തുന്നത്.

ഇപ്പോഴിതാ, രാജ്യത്തെ ഏറ്റവും ദൈർഘ്യമേറിയ വന്ദേ ഭാരത് സർവീസ് ആരംഭിക്കുകയാണ്. ദീപാവലി, ഛത്ത് പൂജകളുടെ ഭാഗമായി ആയിരക്കണക്കിനാളുകള്‍ തങ്ങളുടെ നാടുകളിലേക്ക് യാത്ര ചെയ്യുന്ന ഈ സീസണിലെ തിരക്കും യാത്രക്കാരുടെ ആവശ്യകതയും പരിഗണിച്ചാണ് യാത്രക്കാർക്ക് ദീപാവലി സമ്മാനമായി ഏറ്റവും ദൈർഘ്യമുള്ള വന്ദേഭാരത് എക്സ്പ്രസ് എത്തുന്നത്. ഉത്സവ സമയത്തെ ഒരു സ്പെഷൽ ട്രെയിൻ ആയാണ് ഈ വന്ദേ ഭാരത് ഓടുന്നത്. ഡല്‍ഹിക്കും പാട്നയ്ക്കും ഇടയിലാണ് രാജ്യത്തെ ഏറ്റവും ദൈർഘ്യമേറിയ വന്ദേ ഭാരത് ട്രെയിൻ സർവീസ് നടത്തുക.

India s Longest Vande Bharat Train Service Between Delhi-Patna

രാജ്യത്തെ ഏറ്റവും ദൈർഘ്യമേറിയ വന്ദേ ഭാരത്

ഡല്‍ഹിക്കും പാട്നയ്ക്കും ഇടയിലുള്ള 994 കിലോമീറ്റര്‍ ദൂരം വെറും 11.5 മണിക്കൂറിൽ ഓടിയെത്തുന്ന വിധത്തിലാണ് ഡല്ഹി- പാട്നാ വന്ദേ ഭാരത് സ്പെഷ്യൽ സർവീസ് നടത്തുക. ഇത്രയും ദൂരത്തിൽ വന്ദേ ഭാരത് സ്ലീപ്പർ സർവീസ്
ആണ് വേണ്ടതെങ്കിലും നിലവിൽ സീറ്റിങ് ട്രെയിനാണ് ഓടുക. ഭാവിയിൽ ഇത് വന്ദേ ഭാരത് സ്ലീപ്പറിന് മാറുമെന്നാണ് റിപ്പോർട്ട്.
ദീപാവലി, ഛത്ത് സ്പെഷ്യൽ സർവീസ് ആയാണ് ഇത് അവതരിപ്പിക്കുന്നത്. അതിനാൽ ഡൽഹി- പാട്ന, പാട്നാ- ഡൽഹി റൂട്ടിൽ നാല് വീതം സർവീസുകളാണ് ഉണ്ടായിരിക്കുക.

കൂടാതെ, അഞ്ച് സ്റ്റേഷനുകളിൽ മാത്രമാണ് ഈ സ്പെഷ്യൽ വന്ദേ ഭാരത് നിർത്തുക. അറാ, ബക്‌സർ, ഡിഡിയു, പ്രയാഗ്‌രാജ്, കാൺപൂർ എന്നിവിടങ്ങളാണത്.

ഡൽഹി- പാട്നാ വന്ദേ ഭാരത് 02252 യാത്രാ ഷെഡ്യൂൾ

ന്യൂഡൽഹിയിൽ നിന്ന് പട്‌നയിലേക്ക് ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ വന്ദേ ഭാരത് ട്രെയിൻ സർവീസ് നടത്തും. അതായത്, ഒക്ടോബർ 30, നവംബർ 1,3,6
എന്നീ തിയതികളിലായിരിക്കും സർവീസ്.
ഈ ദിവസങ്ങളിൽ ട്രെയിന്‍‌ നമ്പർ 02252
ന്യൂ ഡല്‍ഹി റെയിൽവേ സ്റ്റേഷനിൽ നിന്നും രാവിലെ 8.25 ന് പുറപ്പെട്ട് പാട്നയിൽ രാത്രി 8.00 മണിക്ക് എത്തും. 11 മണിക്കൂർ 35 മിനിറ്റാണ് യാത്രാ സമയം. എസി ചെയർ കാറിന് 2575 രൂപയും എക്സിക്യൂട്ടീവ് ചെയര്‍ കാറിന് 4655 രൂപയുമാണ് ടിക്കറ്റ് ചാർജ്.

ന്യൂ ഡല്‍ഹി - 08:25, കാൻപൂർ സെൻട്രൽ - 13:02, പ്രയാഗ്രാജ് ജംങ്ഷന്‍ - 15:05, ഡിഡി ഉപാധ്യായ ജംങ്ഷൻ - 16:50, ബക്സർ - 18:15, അരാ ജംങ്ഷന്‍ - 19:08, പാട്നാ - 20:00 എന്നിങ്ങനെയാണ് സമയക്രമം.

പാട്നാ- ന്യൂഡൽഹി വന്ദേ ഭാരത് (02251)

ട്രെയിൻ നമ്പർ 02251 പാട്നാ- ന്യൂഡൽഹി വന്ദേ ഭാരത് സ്പെഷ്യൽ പാട്നയിൽ നിന്ന് ഡൽഹിയിലേക്ക് വ്യാഴം, ശനി, തിങ്കൾ ദിവസങ്ങളിൽ, അതായത് ഒക്ടോബർ 31, നവംബർ 2 ,4,7 എന്നീ തിയതികളിൽ സർവീസ് നടത്തും. രാവിലെ 7.30 ന് പുറപ്പെട്ട് പതിനൊന്നര മണിക്കൂർ യാത്രയ്ക്കൊടുവിൽ രാത്രി 7.00 മണിക്ക് ട്രെയിൻ ഡല്‍ഹിയിൽ എത്തും. എസി ചെയർ കാറിന് 2355 രൂപയും എക്സിക്യൂട്ടീവ് ചെയർ കാറിന് 4410 രൂപയുമാണ് നിരക്ക്.

പാട്നാ ജംങ്ഷൻ - 07:30, അരാ ജംങ്ഷന്‍ -08:05, ബക്സർ -08:47, ഡിഡി ഉപാധ്യായ ജംങ്ഷൻ -10:20, പ്രയാഗ്രാജ് ജംങ്ഷന്‍ -12:10, കാൻപൂർ സെൻട്രൽ - 14:18, ന്യൂ ഡല്‍ഹി -19:00 എന്നിങ്ങനെയാണ് സമയക്രമം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: vande bharat express delhi train
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+