Search
  • Follow NativePlanet
Share
» »രാമസേതു മനുഷ്യനിർമ്മിതമോ? ആഡംസ് ബ്രിഡ്ജ് എന്ന പേരുവന്നതെങ്ങനെ? ശാസ്ത്രം പറയുന്നത്

രാമസേതു മനുഷ്യനിർമ്മിതമോ? ആഡംസ് ബ്രിഡ്ജ് എന്ന പേരുവന്നതെങ്ങനെ? ശാസ്ത്രം പറയുന്നത്

പതിറ്റാണ്ടുകളായി, രാഷ്ട്രീയവും മതപരവും പാരിസ്ഥിതികവുമായ രീതികളിൽ ചർച്ച ചെയ്യപ്പെടുന്ന രാമസേതുവിനെക്കുറിച്ചുള്ള ചില കാര്യങ്ങൾ....

ചരിത്രവും വിശ്വാസങ്ങളുമായും പരസ്പരം ചേർന്നു കിടക്കുന്ന കുറേയധികം നിർമ്മിതികൾ നമ്മുടെ രാജ്യത്തുണ്ട്. ആരാധനാലയങ്ങൾ മുതൽ കാടുകളും കൊട്ടാരങ്ങളും അവയിൽ ചിലത് മാത്രമാണ്. ഇത്തരത്തിൽ ലോകം മുഴുവൻ ഇന്നും കൗതുകത്തോടെയും അതിലേറെ ശാസ്സ്ത്രതാല്പര്യത്തോടെയും ഉറ്റനോക്കുന്ന ഒന്നാണ് രാമസേതു ഇന്നു ഇന്ത്യക്കാർ വിളിക്കുന്ന ആഡംസ് ബ്രിഡ്ജ്. പതിറ്റാണ്ടുകളായി, രാഷ്ട്രീയവും മതപരവും പാരിസ്ഥിതികവുമായ രീതികളിൽ ചർച്ച ചെയ്യപ്പെടുന്ന രാമസേതുവിനെക്കുറിച്ചുള്ള ചില കാര്യങ്ങൾ....

രാമസേതു- വിശ്വാസമിങ്ങനെ

രാമസേതു- വിശ്വാസമിങ്ങനെ

രാവണൻ അപഹരിച്ചു കൊണ്ടുപോയ സീതാ ദേവിയെ തിരികെ കൊണ്ടുവരുന്നതിനായി ലങ്കയിലേക്ക് പോകുവാൻ ഒരുങ്ങുന്ന രാമനും സൈന്യത്തിനും വേണ്ടി കടലിലൂടെ പണിത പാലമാണിതെന്നാണ് ഹൈന്ദവ വിശ്വാസങ്ങൾ പറയുന്നത്. രാമായണത്തിൽ രാമസേതു എന്ന വാക്ക് ഉപയോഗിച്ചിട്ടുമുണ്ട്. ഈ പാലം വഴിയാണ് രാമനും കൂട്ടരും ലങ്കയിലെത്തി യുദ്ധത്തിലൂടെ രാവണനെ വധിച്ച് സീതെയ തിരികെ കൊണ്ടുവന്നതത്രെ. രാമായണത്തിൽ സേതുബന്ധനം എന്ന ഭാഗത്ത് ഇത് വ്യക്തമാക്കുന്നുമുണ്ട്

PC:PlaneMad

രാമസേതുവോ ആ‍ഡംസം ബ്രിഡ്ജോ?

രാമസേതുവോ ആ‍ഡംസം ബ്രിഡ്ജോ?

ഇന്ത്യക്കാർക്കിടയിലാണ് ഇവിടം രാമസേതു എന്നറിയപ്പെടുന്നത്. എന്നാൽ ശ്രീ ലങ്കക്കാർക്കിത് ആ‍ഡംസ് ബ്രിഡ്ജ് ആണ്. ഇബ്‌ൻ ഖോർദാദ്‌ബെയുടെ റോഡ്‌സ് ആന്റ് കിംഗ്‌ഡംസ് (സി850) എന്ന പുസ്തകത്തിലൂടെയാണ് പാശ്ചാത്യലോകം ഈ പാലത്തെക്കുറിച്ച് അറിഞ്ഞത്. അതിൽ അദ്ദേഹം പാലത്തെ വിളിക്കുന്നത് സേത് ബന്ധായി അഥവാ കടലിന്റെ പാലം എന്നാണ്. 1030 ൽ ജീവിച്ചിരുന്ന ആൽബെറൂണി ആണേ ഇതിനെ ആഡംസ് ബ്രിഡ്ജ് എന്നു വിളിച്ചതെന്നാണ് കരുതുന്നത്. 1804-ൽ ഒരു ബ്രിട്ടീഷ് കാർട്ടോഗ്രാഫർ ഈ പ്രദേശത്തെ ആദംസ് ബ്രിഡ്ജ് എന്ന് വിളിക്കുന്ന ആദ്യകാല ഭൂപടം തയ്യാറാക്കി.
ഇസ്ലാമിലെ ആദ്യകാല വിശ്വാസങ്ങളനുസരിച്ച് ആദിമമനുഷ്യനായ ആദം ഏദൻ പാപം ചെയ്തതിനെ തുടർന്ന് ഭൂമിയിലെത്തുകയും ആദത്തിന്റെ പാദം ഇവിടെ പതിഞ്ഞതായി കരുതപ്പെടുകയും ചെയ്യുന്നു. ഈ വിശ്വാസങ്ങളുമായി ചേര്‍ന്ന്, ശ്രീലങ്കയിൽ ആദംസ് പീക്ക് എന്നൊരു കൊടുമുടിയുമുണ്ട്.

PC:Charith Gunarathna

മനുഷ്യ നിർമ്മിതമാണോ?

മനുഷ്യ നിർമ്മിതമാണോ?

രാമസേതു എന്ന പാലം മനുഷ്യനിർമ്മിതമാണോ എന്ന വിഷയത്തിൽ പതിറ്റാണ്ടുകൾ പഴക്കമുള്ള തർക്കങ്ങൾ നിലനില്‍ക്കുന്നുണ്ട്. രാമസേതു മനുഷ്യനിർമിത പാലമാണോ എന്ന ചോദ്യം വളരെക്കാലമായി ചർച്ച ചെയ്യപ്പെട്ടതാണ്. ഹിന്ദു ഇതിഹാസമായ വാൽമീകിയുടെ രാമായണത്തിൽ ഈ പാലം ആദ്യം പരാമർശിക്കപ്പെട്ടിരുന്നു, ലങ്കയിൽ എത്തുന്നതിനും രാവണന്റെ പിടിയിൽ നിന്ന് ഭാര്യ സീതയെ മോചിപ്പിക്കുന്നതിനുമായി വാനര സേന സ്ഥാപിച്ചതാണെന്നാണ് കരുതുന്നത്. പാലത്തിന് മറ്റ് നിരവധി കൗതുകകരമായ വസ്തുതകളും ഉണ്ട്. പൊങ്ങിക്കിടക്കുന്ന കല്ലുകളുടെ കടങ്കഥ നിരവധി ശാസ്ത്രജ്ഞർ അന്വേഷിക്കുകയും പരിഹരിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു പഠനങ്ങൾ അനുസരിച്ച്, വെള്ളത്തിൽ ഉയർന്നു കിടക്കുന്ന കല്ലുകൾ ശാസ്ത്രത്തിന്റെ പിന്തുണയുള്ളതാണ്. പൊങ്ങിക്കിടക്കുന്ന ശിലാ അഗ്നിപർവ്വതങ്ങളാണ് രാമസേതു നിർമ്മിക്കാൻ ഉപയോഗിച്ചതത്രെ. ഹൈന്ദവ വിശ്വാസമനുസരിച്ച് സിദ്ധാന്തമനുസരിച്ച് സമുദ്ര ദേവനായ വരുണന്‍റെ അനുഗ്രഹവും കല്ലുകളിൽ ആലേഖനം ചെയ്തിരിക്കുന്ന ശ്രീരാമനാമവും വെള്ളത്തിനടിയിൽ അതിനിനെ മുങ്ങുന്നത് തടയുന്നു.

PC:Charith Gunarathna

ശാസ്ത്രം പറയുന്നത്

ശാസ്ത്രം പറയുന്നത്

ശ്രീലങ്കയിലെ മാന്നാര്‍ ദ്വീപിനും ഇന്ത്യയിലെ രാമേസ്വരത്തിനും ഇടയിലായി സ്ഥിതി ചെയ്യുന്ന രാമസേതു കടലിനുള്ളിലെ അമിത ജലപ്രവാഹത്തില്‍ പവിഴപ്പുറ്റുകളില്‍ മണല്‍ നിക്ഷേപിക്കപ്പെട്ട് രൂപം കൊണ്ട തിട്ടാണെന്നാണ് ശാസ്ത്രം പറയുന്നത്. . 30 കിലോമീറ്റര്‍ നീളത്തിലാണിതുള്ളത്. പണ്ട് കാലത്ത് ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയിലുള്ള പാലമായി ഇതിനെ ഉപയോഗിച്ചിരുന്നു എന്നാണ് പറയപ്പെടുന്നത്. 1840 ല്‍ ഉണ്ടായ കൊടുങ്കാറ്റിനു മുന്നേ വരെ ഇത് കടലിനു മുകളില്‍ കാണാമായിരുന്നുവത്രെ. കൂടാതെ, സമുദ്രശാസ്ത്ര പഠനമനുസരിച്ച്, പാലത്തിന് 7,000 വർഷം പഴക്കമുണ്ട്.

PC:Charith Gunarathna

ഡിജിറ്റല്‍ നൊമാഡ് വിസ: ഏറ്റവും മികച്ച ഓഫറുമായി മൗറീഷ്യസ്, പരിഗണിക്കാം ഈ രാജ്യങ്ങളെയും!!ഡിജിറ്റല്‍ നൊമാഡ് വിസ: ഏറ്റവും മികച്ച ഓഫറുമായി മൗറീഷ്യസ്, പരിഗണിക്കാം ഈ രാജ്യങ്ങളെയും!!

സയൻസ് ചാനൽ പറയുന്നത്

സയൻസ് ചാനൽ പറയുന്നത്

കുറച്ചു നാൾ മുന്‍പ് അമേരിക്കൽ ശാസ്ത്ര ചാനൽ ആയ സയൻസ് ചാനൽ രാമസേതു സ്വാഭാവികമായി രൂപപ്പെട്ടതല്ലെന്നും അത് മനുഷ്യൻ നിർമിച്ചതാണെന്നും പറഞ്ഞ് ഒരു വീഡിയോ ട്വീറ്റ് ചെയ്തിരുന്നു. വലിയ ചർച്ചകൾക്കും തർക്കങ്ങൾക്കും ഈ പഠനം വഴിവെച്ചിരുന്നു. പഠനങ്ങൾ നടത്തിയപ്പോൾ 5000 വർഷങ്ങൾക്ക് മുൻപ് ഇത് മനുഷ്യൻ നിർമിച്ചതാണെന്നു തെളിഞ്ഞതായാണ് ചാനൽ പറഞ്ഞുവയ്ക്കുന്നത്. ഇപ്പോൾ കാണുന്ന രാമസേതുവിലെ കല്ലുകൾക്കും ചെറിയ പാറകൾക്കും മണലിനേക്കാൾ പഴക്കമുണ്ടെന്നും രാമസേതുവിലെ മണലുകൾ പിന്നീട് അടിഞ്ഞതായിരിക്കുമെന്നും ചാനൽ വീഡിയോയിൽ വിശദീകരിച്ചിരുന്നു. കല്ലുകൾക്ക് ഏകദേശം 7000 വർഷത്തെ പഴക്കവുംമണൽത്തരികൾക്ക് വെറും 4000 വർഷത്തെ പഴക്കവുമാണ് പഠനത്തിൽ കണ്ടെത്തുവാൻ സാധിച്ചത്. 2017 ൽ ആയിരുന്നു സയൻസ് ചാനൽ ഈ ട്വീറ്റ് നടത്തിയത്.

PC:Charith Gunarathna

രാമന്‍ പാലമോ അതോ ആദം പാലമോ?? ഏഴായിരം വര്‍ഷം പഴക്കമുള്ള പാലത്തിന്റെ വിശേഷങ്ങള്‍രാമന്‍ പാലമോ അതോ ആദം പാലമോ?? ഏഴായിരം വര്‍ഷം പഴക്കമുള്ള പാലത്തിന്റെ വിശേഷങ്ങള്‍

ഇന്ത്യയുടെ കണ്ണുനീരും രാത്രി താമസമില്ലാത്ത ഹോട്ടലുകളും.. ശ്രീലങ്കയുടെ രസകരമായ വിശേഷങ്ങള്‍ഇന്ത്യയുടെ കണ്ണുനീരും രാത്രി താമസമില്ലാത്ത ഹോട്ടലുകളും.. ശ്രീലങ്കയുടെ രസകരമായ വിശേഷങ്ങള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X