Search
  • Follow NativePlanet
Share
» »പാക്കിസ്ഥാനിലേക്കും ബംഗ്ലാദേശിലേക്കും ട്രെയിനിൽ പോകാം, ഇന്ത്യയിലെ അന്താരാഷ്ട്ര ട്രെയിൻ സർവീസുകൾ

പാക്കിസ്ഥാനിലേക്കും ബംഗ്ലാദേശിലേക്കും ട്രെയിനിൽ പോകാം, ഇന്ത്യയിലെ അന്താരാഷ്ട്ര ട്രെയിൻ സർവീസുകൾ

ട്രെയിനിൽ എവിടെയൊക്കെ പോകാം? കന്യാകുമാരി മുതൽ കാശ്മീർ വരെയും വടക്കു കിഴക്കൻ ഇന്ത്യയിലേക്കും മാത്രമല്ല, രാജ്യത്തിന്റെ ഏതു മുക്കിലും മൂലയിലും ട്രെയിനിൽ എത്താം. ഇന്ത്യയുടെ വൈവിധ്യങ്ങള്‍ അത് ഭക്ഷണത്തിലായാലും കാഴ്ചകളിലായാലും ഭൂപ്രകൃതിയിലായാലും ഏറ്റവും എളുപ്പത്തിൽ കണ്ടെത്തുവാൻ കഴിയുന്നത് ട്രെയിൻ യാത്രകളുടെ സമയത്താണ്. ഊട്ടിയിലെ നീഗഗിരി ടോയ് ട്രെയിൻ മുതൽ വന്ദേ ഭാരതും രാജ്യറാണിയുമെല്ലാം വ്യത്യസ്തമായ യാത്രാനുഭവങ്ങളാണ് നല്കുന്നത്.

എന്നാൽ എപ്പോഴെങ്കിലും അതിർത്തി കടന്ന്, മറ്റൊരു രാജ്യത്തേയ്ക്ക് പോകുവാൻ പ്ലാൻ ചെയ്തിട്ടുണ്ടോ? യൂറോപ്പിൽ നിന്ന് മറ്റു രാജ്യങ്ങളിലേക്കുള്ല ട്രെയിൻ സാധാരണമാണെങ്കിലും നമ്മുടെ നാട്ടിലങ്ങനെയല്ല. എന്നിരുന്നാലും ചുരുക്കം ചില സർവീസുകൾ ഇന്ത്യയിൽ നിന്നും അയൽരാജ്യങ്ങളായ പാക്കിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് നടത്തുന്നു. ഇന്ത്യയിൽ നിന്നും രാജ്യാന്തര യാത്ര നടത്തുന്ന ട്രെയിൻ സർവീസുകള്‍ പരിചയപ്പെടാം.

International Trains From India:

സംഝോതാ എക്സ്പ്രസ്

ഇന്ത്യയിൽ പഞ്ചാബിലെ അമൃത്സറിലെ അട്ടാരിയിൽ നിന്നും പാക്കിസ്ഥാനിലെ വാഗാ റെയിൽവേ സ്റ്റേഷനിലേക്ക് സര്‌വീസ് നടത്തിയിരുന്ന ട്രെയിനാണ് സംഝോതാ എക്സ്പ്രസ്. വ്യാഴം, തിങ്കൾ ദിവസങ്ങളിലായി ആഴ്ചയിൽ രണ്ട് സര്‍വീസായിരുന്നു ഇതിനുണ്ടായിരുന്നത്. എന്നാൽ 1976 ൽ സർവീസ് ആരംഭിച്ചപ്പോൾ ആഴ്ചയിൽ എല്ലാ ദിവസവും ഉണ്ടായിരുന്ന ഇത് ബൈ-വീക്കിലി ആയത് 1994 ലാണ്.

ഇന്ത്യയിൽ ഡല്‍ഹിയില്‍ നിന്ന് അട്ടാരി വരെയും പാകിസ്താന്‍ ഭാഗത്ത് ലാഹോറില്‍ നിന്ന് വാഗ വരെയുമാണ് ഈ എക്സ്പ്രസ് സര്‍വീസ് നടത്തുക. അമൃത്സറിൽ നിന്നു ലാഹോർ വരെ 502 കിലോമീറ്ററായിരുന്നു ആദ്യം സർവീസ് നടത്തിയിരുന്നതെങ്കിലും പിന്നീടത് വെറും മൂന്ന് കിലോമീറ്ററായി ചുരുങ്ങി . 2019 ഓഗസ്റ്റ് 8-ന് ഈ സേവനം താൽക്കാലികമായി നിർത്തിവച്ചു.

Samjhauta Express

PC:Najanaja

താര്‍ ലിങ്ക് എക്‌സ്പ്രസ്

ഇന്ത്യയെയും പാക്കിസ്ഥാനെയും ബന്ധിപ്പിക്കുന്ന ട്രെയിൻ ആണ് താര്‍ ലിങ്ക് എക്‌സ്പ്രസ്. ഷിംല കരാറിന്റെ അടിസ്ഥാനത്തിൽ 2006 ഫെബ്രുവരി 18നാണ് താര്‍ ലിങ്ക് എക്‌സ്പ്രസ് സർവീസ് ആരംഭിച്ചത്. രാജസ്ഥാനിലെ ജോധ്പൂർ ബഗത് കി കോതി റെയില്‍വേ സ്റ്റേഷനിൽ നിന്നും പാക്കിസ്ഥാനിലെ കറാച്ചി കന്‍റോൺമെന്‍റിലേക്ക് സർവീസ് നടത്തുന്ന രാജ്യാന്തര ട്രെയിനാണ് താര്‍ ലിങ്ക് എക്‌സ്പ്രസ് (ട്രെയിൻ നമ്പർ 14889/14890). 381 കിലോമീറ്റർ ദൂരം സഞ്ചരിക്കുന്ന ട്രെയിൻ 12 മണിക്കൂറും 15 മിനിറ്റും എടുത്താണ് ബഗത് കി കോതിയിൽ നിന്നും കറാച്ചിയിലെത്തിയിരുന്നത്.

train

ശനിയാഴ്ച പുലർച്ചെ 1.00 മണിക്ക് ബഗത് കി കോതി റെയില്‍വേ സ്റ്റേഷനിൽ നിന്നുമെടുക്കുന്ന ട്രെയിൻ മുനാബാവോിൽ 7.00 മണിക്ക് എത്തും. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പാക്കിസ്ഥാൻ അതിർത്തി കടന്ന് 2.00ന് സീറോ പോയിന്‍റിൽ എത്തും. തുടർന്ന് പാക്കിസ്ഥാൻ തീവണ്ടി എത്തി 05:00 PM യാത്ര തുടർന്ന് മിർപൂർ ഖാസ് ജംഗ്ഷൻ വഴി 12:45 AM കറാച്ചി കന്റോൺമെന്റിൽ എത്തിച്ചേരുകയും ചെയ്യുന്നു.

ജോധ്പൂരിൽ നിന്നു മൊനാബോ(ഇന്ത്യ-പാക് അതിര്‍ത്തിയിലെ ഇന്ത്യൻ വശം ) വരെ ഇന്ത്യൻ റെയിൽവേയിലെത്തി അവിടെയിറങ്ങി കംസ്റ്റംസും ഇമിഗ്രേഷനും കഴിഞ്ഞ ശേഷം ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിലെ പാകിസ്ഥാൻ ഭാഗമായ ഖോഖ്രാപാറിലേക്ക് പോകാൻ പാകിസ്ഥാൻ റെയിൽവേ (പിആർ) നടത്തുന്ന താർ എക്സ്പ്രസിൽ കയറാം. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമായതിനെ തുടർന്ന് 2019 ഓഗസ്റ്റ് 9ന് ഈ സർവീസ് നിർത്തിവെച്ചു.

മൈത്രി എക്സ്പ്രസ്

2008 ൽ ആരംഭിച്ച മൈത്രി എക്സ്പ്രസ് കൊൽക്കത്തയ്ക്കും ധാക്കയ്ക്കുമിടയിൽ സർവീസ് നടത്തുന്ന ഏക ട്രെയിനാണ്. വ്യാഴാഴ്ച ഒഴികെ ആഴ്ചയിൽ ആറു ദിവസവും മൈത്രി എക്സ്പ്രസ് സർവീസ് നടത്തും. കൊൽക്കത്തയിൽ നിന്നും ധാക്കയിലേക്ക് 305 കിലോമീറ്റര്‍ ദൂരമാണുള്ളത്.കൊൽക്കത്തയിൽ നിന്ന് രാവിലെ 7.10ന് പുറപ്പെടുന്ന ട്രെയിൻ വൈകിട്ട് 4.05ന് ധാക്ക കന്‍റോൺമെന്‍റ് സ്റ്റേഷനിലെത്തും രണ്ടു ഇമിഗ്രേഷൻ ചെക്കിങ് പോയിന്‍റുകളാണ് ഇതിനുള്ളത്.ഇന്ത്യൻ ഭാഗത്ത് ഗെഡെയും ബംഗ്ലാദേശ് ഭാഗത്ത് ദർശാനയും.

Maitree express

PC:Binodkumars

സാധുതയുള്ള ബംഗ്ലാദേശ് വിസ ഉണ്ടെങ്കിൽ മാത്രമേ നിങ്ങൾക്ക് ഇതിനുള്ള ടിക്കറ്റ് ലഭിക്കു. മാത്രമല്ല, ഓൺലൈനായി ടിക്കറ്റുകൾ ലഭിക്കില്ല. ടിക്കറ്റുകൾ കൊൽക്കത്ത റെയിൽവേ സ്റ്റേഷനിൽ നിന്ന് ഓഫ്‌ലൈനായി വാങ്ങുവാനേ കഴിയൂ. യാത്ര പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ കൺഫോം ടിക്കറ്റ് ലഭിക്കുവാനായി നേരത്തെ തന്നെ ബുക്ക് ചെയ്യണം.

ബന്ധൻ എക്സ്പ്രസ്

ഇന്ത്യയെയും ബംഗ്ലാദേശിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന രണ്ടാമത്തെ ട്രെയിനാണ് ബന്ധന് എക്സ്പ്രസ്. 2017 നവംബർ 9 നാണ് ബന്ധൻ എക്സ്പ്രസ് ആരംഭിച്ചത്. കൊല്‍ക്കത്തയില്‍ നിന്ന് ബംഗ്ലാദേശിലെ ഖുലാനയിലേക്ക് ഓടുന്ന ഇത് ആഴ്ചയിലൊരിക്കലാണ് സർവീസ് നടത്തുന്നത്. മൈത്രീ എക്‌സ്പ്രസ് II എന്നും ഇതിനെ വിളിക്കാറുണ്ട്.

ഇന്ത്യയിലെ ഡം ഡം, ബംഗോൺ എന്നിവിടങ്ങളിൽ നിർത്തുന്ന ട്രെയിൻ പെട്രാപോൾ എന്ന സ്ഥലത്തു നിന്നാണ് അതിർത്തി കടക്കുന്നത്. ബംഗ്ലാദേശിലെ ജികർഗച്ച, ജഷോർ എന്നിവിടങ്ങൾ കടന്നാണ് അവസാന സ്റ്റോപ്പായ ഖുൽന റെയിൽവേ സ്റ്റേഷനിൽ എത്തുന്നത്. കൊൽക്കത്തയില് നിന്നും 7.10ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് 12.30ന് ഖുലാനയിലെത്തും. ഖുലാനയിൽ നിന്നും ഉച്ചയ്ക്ക് 1.30ന് പുറപ്പെട്ട് വൈകിട്ട് 6.10ന് കൊൽക്കത്തയിലെത്തും.

Bandahan express

PC: Sujoncristi

ബന്ധൻ എക്സ്പ്രസിൽ ടിക്കറ്റ് ബുക്ക് ചെയ്യുവാനായി സാധുതയുള്ള ബംഗ്ലാദേശ് വിസ ഉണ്ടായിരിക്കണം. വിസ ഇഷ്യൂ ചെയ്തതിന് ശേഷം മാത്രമേ അതിനുള്ള ടിക്കറ്റുകൾ നൽകൂ, ബുക്കിങ്ങിന്‍റെ സമയത്ത് പാസ്പര്‍ട്ട് കാണിക്കുകയും വേണം. കൊൽക്കത്തയിലെ ചിറ്റൂർ റെയില്‍വേ സ്റ്റേഷനിൽ നിന്നും ഖുൽന റെയിൽവേ സ്റ്റേഷനിൽ നിന്നും ഓഫ്ലൈൻ ആയി ടിക്കറ്റ് ബുക്ക് ചെയ്യാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+